ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്‍റെ ബാൽക്കണിക്ക് പിന്നിലെ മുറി പൊതുജനങ്ങൾക്കായി തുറന്നു നല്കുന്നു. ഇംഗ്ലീഷ് ചരിതത്തിലെ തന്നെ സുപ്രധാനമായ പല സംഭവങ്ങൾക്കും കാഴ്ചകൾക്കും സാക്ഷ്യ വഹിച്ച ബാൽക്കണി ഇന്നലെകളിലേക്കുള്ള ഒരു കവാടം കൂടിയാണ്. അപൂർവ്വ കാഴ്ചകളും അനുഭവങ്ങളും സന്ദർശകർക്ക് നല്കുന്ന ഈ മുറി അടുത്ത ആഴ്ച മുതൽ ജനങ്ങൾക്ക് സന്ദർശിക്കാം.
രാജകുടുബത്തിലെ ഏറ്റവും പ്രധാന ചടങ്ങുകളായ കിരീടധാരണം, വിവാഹങ്ങൾ, മറ്റ് പ്രധാന സംഭവങ്ങൾ തുടങ്ങിയവയ്ക്കിടെ പൊതുജനങ്ങൾക്ക് മുന്നിൽ ബ്രിട്ടീഷ് കുടുംബം പ്രത്യക്ഷപ്പെടുന്നത് ഇവിടെയാണ്. ബെക്കിംങ്ഹാം കൊട്ടാരത്തിന്‍റ ഈസ്റ്റ് വിങ് ടൂറിന്‍റെ ഭാഗമായാണ് ഇത് തുറന്നു നല്കുക. ബ്രിട്ടീഷ് രാജകുടുംബത്തിന് പൊതുജനങ്ങളുമായി ബന്ധപ്പെടാനുള്ള ഒരു മാർഗമായി ആൽബർട്ട് രാജകുമാരന്‍റെ ഈശയമായിരുന്നു ബാൽക്കണി. ഇതേ പാരമ്പര്യമാണ് ഇന്നും പിന്തുടരുന്നത്. 1847 നും 1849 നും വിക്ടോറിയ രാജ്ഞിയെയും കുടുംബത്തെയും ഉൾക്കൊള്ളുന്നതിനായാണ് ബാൽക്കണി ഉൾപ്പെടുന്ന ഈസ്റ്റ് വിംഗ് നിർമ്മിച്ചത്.

ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട പല അപൂർവ്വ സന്ദർങ്ങൾക്കും ഇവിടം സാക്ഷിയായിട്ടുണ്ട്. 1945-ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്‍റെ ആഘോഷത്തിൽ വിൻസ്റ്റൺ ചർച്ചിൽ രാജകുടുംബത്തോടൊപ്പം ഇവിടെ നിന്നാണ് പങ്കെടുത്തത്. 1981-ൽ ചാൾസ് മൂന്നാമൻ രാജാവിന്‍റെയും ്ഡയാന രാജകുമാരിയുടെയും വിവാഹ വേദിയും ഇതായിരുന്നു. കൂടാതെ, ഈ അടുത്ത് ചാൾസ് രാജാവും വെയിൽസ് രാജകുമാരി കാതറിനും രാജാവിന്‍റെ ജന്മദിന പരേഡിന് ശേഷം ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടു.
ഇത്തരത്തിൽ എണ്ണാവുന്നതിലധികം സന്ദർഭങ്ങൾക്കും അപൂർവ്വ നിമിഷങ്ങൾക്കും വേദിയായിട്ടുണ്ട് ഈ മുറിയും ബാൽക്കണിയും. 175 വർഷങ്ങൾക്ക് മുമ്പ് ഈ മുറിയും ബാൽക്കണിയും നിർമ്മിച്ചതിനു ശേഷം ഇതാദ്യമായാണ് ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നല്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചപ്പോൾ ക്കകം ഏകദേശം 6,000 ടിക്കറ്റുകൾ വിറ്റുതീർന്നു.
ഒരുപാട് പ്രത്യേകതകളും ശേഖരങ്ങളും ഈ മുറിയിലുണ്ട്. 1897-ൽ വിക്ടോറിയ രാജ്ഞിയുടെ വജ്രജൂബിലിക്ക് ഗ്വാങ്‌ക്‌സു ചക്രവർത്തി നൽകിയ സമ്മാനങ്ങളായി നല്കിയ ഗ്ലാസ് ചാൻഡിലിയറും താമരപ്പൂവിനോട് സാമ്യമുള്ള രണ്ട് ചൈനീസ് സാമ്രാജ്യത്വ സിൽക്ക് വാൾ ഹാംഗിംഗുകളും ഇവിടെയാണുള്ളത്. കൂടാതെ, ജോർജ്ജ് നാലാമൻ രാജാവിൻറെ അക്കാലത്തെ ചില ശേഖരങ്ങളും കലാവസ്തുക്കളും ഇവിടെ സൂക്ഷിക്കുന്നു.
സന്ദർശകർക്ക് ഈസ്റ്റ് വിംഗിന്‍റെ 73 മീറ്റർ പ്രിൻസിപ്പൽ ഇടനാഴിയിലൂടെ കടന്നു പോവുകയും ഞ്ഞ ഡ്രോയിംഗ് റൂമും ബാൽക്കണിക്ക് പിന്നിലെ മധ്യമുറിയും കാണുകയും ചെയ്യാം. എന്നാൽ ബാൽക്കണിയിലേക്ക് കയറാൻ അനുവാദമില്ല. പകരം മുറിയിൽ നിന്ന് ഗ്രാൻഡ് അവന്യൂവായ മാളിന്റെ കാഴ്ചകൾ ഇവിടെ നിന്ന് ആസ്വദിക്കാം,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












