Search
  • Follow NativePlanet
Share
» »വിനോദസഞ്ചാരികളെ ഇതിലെ...മെഡിക്കൽ ടൂറിസം, ഹോംസ്റ്റേക്ക് വായ്പ..വമ്പൻ പ്രഖ്യാപനങ്ങൾ

വിനോദസഞ്ചാരികളെ ഇതിലെ...മെഡിക്കൽ ടൂറിസം, ഹോംസ്റ്റേക്ക് വായ്പ..വമ്പൻ പ്രഖ്യാപനങ്ങൾ

വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകി മൂന്നാം നരേന്ദ്ര മോദ സർക്കാരിന്റെ രണ്ടാം ബജറ്റ്. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതുമെല്ലാം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ബജറ്റിലെ വിശദാംശങ്ങൾ പരിശോധിക്കാം

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം

രാജ്യത്തെ 50 പ്രധാന വിനോദസഞ്ചാര മേഖലകളുടെ വികസനത്തിനുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചാകും പ്രവൃത്തികൾ നടപ്പാക്കുക. സഞ്ചാരികളെ ആകർഷിക്കുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളടക്കം ഇതിൽ ഉൾപ്പെടും.

Budget 2025 Boost For Tourism Indistry Major Benefits And Key Projects

ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ട്.ആഭ്യന്തരവും അന്തർദേശീയവുമായ സന്ദർശകരെ ആകർഷിക്കാനും ആത്മീയ ടൂറിസം കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ പദവി ഉയർത്താനും ലക്ഷ്യം വെച്ചുള്ള പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു.

ഹീൽ ഇന്ത്യ പദ്ധതിക്ക് കീഴിൽ മെഡിക്കൽ ടൂറിസം വികസിപ്പിക്കും

ആരോഗ്യ ചികിത്സ രംഗത്ത് ഉന്നതിയിലാണ് ഇന്ത്യ. ചികിത്സാർത്ഥം വിദേശത്ത് നിന്ന് നിരവധി പേർ ഇന്ത്യയിൽ എത്താറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള വരവിന് വിസ നടപടികൾ വിലങ്ങുതീർക്കാറുണ്ട്. ഈ സാഹചര്യത്തിൽ വിദേശ സഞ്ചാരികൾക്കുള്ള വിസ നടപടികൾ ലളിതമാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. സ്വകാര്യ പങ്കാളികളുമായി ഇതിനായി സഹകരിക്കും. 'ഹിൽ ഇന്ത്യ' പദ്ധതിക്ക് കീഴിലായിരിക്കും വിപുലമായ പദ്ധതികൾ അവതരിപ്പിക്കുക.

പ്രധാനമന്ത്രി ഗതിശക്തി പദ്ധതി

പ്രധാനപ്പെട്ട ഭൂപടങ്ങളും ഡാറ്റകളും സ്വകാര്യമേഖലയ്ക്ക് കൂടി ലഭ്യമാകുന്ന തരത്തിലേക്ക് മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കണക്ടിവിറ്റി, ലോജിസ്റ്റിക്സ്, ടൂറിസ്റ്റുകളുടെ ഗതാഗതം എന്നീ മേഖലകളിലെ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാനും ഇതുഴി സാധിക്കും.

ഹോം സ്റ്റേകൾക്ക് മുദ്ര പദ്ധതിക്ക് കീഴിൽ വായ്പ

ഹോംസ്റ്റേകളുടെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്ത പരിഹരിക്കുന്നതിന് മുദ്രാ പദ്ധതി വഴി വായ്പകൾ അനുവദിക്കും. ഹോംസ്റ്റേകൾ വഴി മികച്ച അനുഭവം സഞ്ചാരികൾക്ക് പ്രധാനം ചെയ്യുകയെന്നതിനൊപ്പം തന്നെ മേഖലയിലെ സംരംഭങ്ങൾക്കുള്ള പിന്തുണ കൂടിയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

ടൂറിസം വികസിക്കും; പക്ഷെ റെയിൽവെയ്ക്ക് ഇത്തവണയും നിരാശ

കേന്ദ്രബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് വിലയിരുത്തപ്പെട്ട മേഖലയാണ് റെയിൽവെ. ഇത്തവണ 3 ലക്ഷം കോടിയെങ്കിലും ബജറ്റിൽ റെയിൽവെയ്ക്കായി മാറ്റിവെച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ ഇതുണ്ടായില്ലെന്ന് മാത്രമല്ല വന്ദേഭാരത് അടക്കമുള്ള സ്ലീപ്പർ ട്രെയിനുകളുടെ കാര്യത്തിലും കേന്ദ്രസർക്കാർ മുഖംതിരിച്ചു.

കഴിഞ്ഞ തവണത്തെ ബജറ്റിൽ നിരവധി വന്ദേഭാരത് ട്രെയിനുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇക്കുറി കൂടുതൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. വന്ദേഭാരതിനൊപ്പം അമൃത് ഭാരത് ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളും ബജറ്റിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നു. പക്ഷെ പുതിയ ട്രെയിനുകൾ പ്രതീക്ഷ മാത്രമായി ഒതുങ്ങി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+