ദക്ഷിണേണന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് സർവീസായ ചെന്നൈ-മൈസൂരു വന്ദേഭാരത് തമിഴ്നാട്ടിലെയും കർണ്ണാടകയിലെയും യാത്രകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന സർവീസാണ്. ചെന്നൈയിൽ നിന്നാരംഭിച്ച് ബാംഗ്ലൂർ മൈസൂരിലേക്കും തിരിച്ചുമുള്ള സർവീസ് മൂന്നു നഗരങ്ങളെയും എളുപ്പത്തിൽ ബന്ധിപ്പിക്കുക മാത്രമല്ല, യാത്രകളിലെ സമയം ലാഭിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ അഞ്ചാമത്തെ വന്ദേ ഭാരത് സർവീസായ ഇതിന്റെ നിലവിലെ സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ വന്നിരിക്കുകയാണ്.
നിലവിൽ ചെന്നൈ-ബാംഗ്ലൂർ-മൈസൂർ യാത്രയിൽ വന്ദേ ഭാരത് എക്സ്പ്രസ് ദൂരം 504 കിലോമീറ്റർ പിന്നിടുവാൻ 6 മണിക്കൂർ 25 മിനിറ്റാണ് സമയമെടുക്കുന്നത്. പുതിയ മാറ്റത്തോടെ വീണ്ടും പത്ത് മിനിറ്റ് കൂടി യാത്രാ സമയം കുറഞ്ഞിരിക്കുകയാണ്. സതേൺ റെയിൽവേ കഴിഞ്ഞ ദിവസത്തെ ട്വീറ്റിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. പുതുക്കിയ സമയക്രമം മേയ് 15 മുതൽ നിലവിൽ വരും. കട്ട്പാടി ജംങ്ഷനിൽ എത്തിച്ചേരുന്ന സമയത്തിലും ഇവിടെനിന്നു പുറപ്പെടുന്ന സമയത്തിലുമാണ് വ്യത്യാസം വന്നിരിക്കുന്നത്.

ചെന്നൈ-മൈസൂർ വന്ദേഭാരത് പുതുക്കിയ സമയക്രമം
ട്രെയിൻ നമ്പർ 20607 ഡോ എംജിആർ ചെന്നൈ സെൻട്രൽ - മൈസൂരു വന്ദേ ഭാരത് എക്‌സ്പ്രസ് രാവിലെ 07:21 ന് പകരം 07:13 മണിക്ക് കാട്പാടി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. നാല് മിനിറ്റ് സമയം നിർത്തിയിട്ട ശേഷം യാത്ര തുടരും. മൈസൂരിൽ നിന്നുള്ള മടക്കയാത്രയിൽ ട്രെയിൻ നമ്പർ 20608 മൈസൂരു - ഡോ. എംജിആർ ചെന്നൈ സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകിട്ട് 5 :36 ന് പകരം 5:33 മണിക്ക് കാട്പാടി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. നേരത്തെ 5.46 നായിരുന്നു ഇവിടെ എത്തിയിരുന്നത്. രണ്ടു മിനിറ്റ് നേരമാണ് ഇവിടെ നിർത്തിയിടുക.
ചെന്നൈ- മൈസൂരു യാത്രയിൽ കെഎസ്ആർ ബെംഗളരു, കട്പാടി ജംങ്ഷൻ എന്നീ രണ്ടു സ്റ്റേഷനുകളിൽ മാത്രമേ ട്രെയിൻ നിർത്തുകയുള്ളൂ. എക്സിക്യൂട്ടീവ്, ഇക്കണോമി കാർ എന്നീ രണ്ടു വിഭാഗങ്ങളാണ് യാത്രയ്ക്കുള്ളത്. 16 കോച്ചുകളുള്ള ട്രെയിനിൽ 1,128 പേർക്ക് ഒരേ സമയം യാത്ര ചെയ്യുവാൻ സാധിക്കും. ചെന്നൈയിൽ നിന്ന് (MAS) മൈസൂരുവിലേക്കും (MYS)പോകുമ്പോൾ ട്രെയിൻ നമ്പർ 20607 ഉം മൈസൂരിൽ നിന്നു ചെന്നൈയിലേക്കുള്ള മടക്കയാത്രയ്ക്ക് ട്രെയിൻ നമ്പർ 20608 ഉം ആയിരിക്കും ട്രെയിൻ നമ്പർ. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസങ്ങളിലും ചെന്നൈ- മൈസൂരു വന്ദേ ഭാരത് എക്സപ്രസ് സർവീസ് നടത്തും.

ചെന്നൈയിൽ നിന്ന് രാവിലെ 5.50ന് പുറപ്പെടുന്ന ട്രെയിൻ 10.20ന് കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനിലും ഉച്ചയ്ക്ക് 12.20ന് മൈസൂരു ജംങ്ഷനിൽ എത്തും. ചെന്നൈ- മൈസൂർ യാത്രയില്‍ എസി ചെയര്‍ കാറിന് 1200 രൂപും എക്സിക്യൂട്ടിവ് ചെയർ കാറിന് 2295 രൂപയുമാണ് ബാംഗ്ലൂർ- മൈസൂർ യാത്രയിൽ യഥാക്രമം 515 രൂപയും 985 രൂപയുമാണ് നിരക്ക്.
മൈസൂരിൽ നിന്ന് ഉച്ചയ്ക്ക് 1.05ന് എടുക്കുന്ന ട്രെയിൻ 2.50ന് ബാംഗ്ലൂരിലും രാത്രി 7.20ന് ചെന്നൈയിലുമെത്തും. മൈസൂർ-ചെന്നൈ റൂട്ടിൽ എസി ചെയർ കാറിന് 1365 രൂപയും എക്സിക്യൂട്ടിവ് ചെയർ കാറിന് 2485 രൂപയുമാണ് നിരക്ക്. ബാംഗ്ലൂർ- ചെന്നൈ റൂട്ടിൽ ഇത് യഥാക്രമം 940 രൂപയും 1835 രൂപയമാണ് നിരക്ക്. ഇതിൽ പറഞ്ഞിരിക്കുന്ന നിരക്കുകളെല്ലാം കാറ്ററിങ് തുക കൂടി ഉൾപ്പെട്ടതാണ്. ഭക്ഷണം നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ ബുക്കിങ് നടത്തുമ്പോൾ അത് ഒഴിവാക്കാം.
അതേസമയം, ഇന്ത്യൻ റെയിൽവേ രണ്ട് പുതിയ റൂട്ടുകളിൽ കൂടി വന്ദേ ഭാരത് ട്രെയിൻ ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ്, ഈ ട്രെയിനുകളിലൊന്ന് വടക്കുകിഴക്കൻ ഇന്ത്യയിൽ ആദ്യമായി ഗുവാഹത്തിക്കും ന്യൂ ജൽപായ്ഗുരിക്കും ഇടയിൽ സർവീസ് നടത്തും, മറ്റൊന്ന് ബീഹാറിൽ പട്‌നയ്ക്കും റാഞ്ചിക്കും ഇടയിൽ സർവീസ് നടത്തുന്ന ആദ്യത്തെ ട്രെയിനായിരിക്കും.

തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് എക്സ്പ്രസ് യാത്രാ സമയത്തിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും കാസർകോഡിനുള്ള വന്ദേ ഭാരത് എക്സ്പ്രസ് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ എന്നീ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയത്തിലും അവിടുന്ന പുറപ്പെടുന്ന സമയത്തിലുമാണ് വ്യത്യാസമുള്ളത്. പുതിയ സമയക്രമം മേയ് 19 മുതൽ നിലവിൽ വരും.
തിരുവനന്തപുരം-കാസർകോഡ് യാത്രയിൽ കൊല്ലം - 06.08 am, കോട്ടയം - 07.24 am, എറണാകുളം ടൗൺ - 08.25 am, തൃശൂർ - 09.30 am എന്നിങ്ങനെയും കാസർകോട്-തിരുവനന്തപുരം യാത്രയിൽ തൃശൂർ- 06:10 pm എറണാകുളം ടൗൺ - 07:17pm കോട്ടയം - 08:10 pm കൊല്ലം- 09.30 pm എന്നിങ്ങനെയുമാണ് മാറിയ സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














