Search
  • Follow NativePlanet
Share
» »പുണ്യം നല്കുന്ന ചോറ്റാനിക്കര സഹസ്രദ്രവ്യകലശം, ഓരോ ദിവസത്തെയും ചടങ്ങുകൾ

പുണ്യം നല്കുന്ന ചോറ്റാനിക്കര സഹസ്രദ്രവ്യകലശം, ഓരോ ദിവസത്തെയും ചടങ്ങുകൾ

ചോറ്റാനിക്കര ദേവി ക്ഷേത്രം സഹസ്രദ്രവ്യകലശ ചടങ്ങുകൾക്കായി ഒരുങ്ങിക്കഴിഞ്ഞു. 24 വർഷത്തിനു ശേഷം നടക്കുന്ന ഈ പ്രത്യേക ചടങ്ങ് ക്ഷേത്രത്തെ സംബന്ധിച്ചു മാത്രമല്ല, ഇവിടെ ദർശനത്തിനെത്തുന്ന ഓരോ വിശ്വാസിക്കും ചോറ്റാനിക്കരയമ്മയെ മനസ്സിൽ ധ്യാനിക്കുന്ന ഓരോ ഭക്തര്‍ക്കും ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണ്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുവവാൻ വിശ്വാസികളും ഒരുങ്ങിക്കഴിഞ്ഞു.

ജൂലൈ 5 ബുധനാഴ്ച മുതൽ 14 വെള്ളിയാഴ്ച വരെ പത്തു ദിവസം നീണ്ടു നിൽക്കുന്ന സഹസ്രദ്രവ്യകലശം ഏറെ പ്രത്യേകതകളുള്ളതാണ്. ചോറ്റാനിക്കര ക്ഷേത്ര തന്ത്രിമാരായ ക്ഷേത്രം തന്ത്രിമാരായ എളവള്ളി പുലിയന്നൂര്‍ മന ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, എരൂര്‍ പുലിയന്നൂര്‍ മന അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിലാണ് ഈ ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം പ്രത്യേക ചടങ്ങുകളും പൂജകളും ഇവിടെയുണ്ടായിരിക്കും.

Chottanikkara Temple

PC:Roney Maxwell

ഇതാ ജൂലൈ1-14 തിയതികളെ ഓരോ ദിവസത്തെയും പ്രധാന ചടങ്ങുകൾ എന്തൊക്കെയെന്ന് നോക്കാം.

ജൂലൈ 5- സഹസ്രദ്രവ്യ കലശത്തിന്റെ ഒന്നാമത്തെ ദിവസം വൈകിട്ട് ആചാര്യവരണത്തോടു കൂടി ചടങ്ങുകൾക്ക് തുടക്കമാകും, മുളയിടല്‍, പ്രസാദശുദ്ധി, ഭഗവതിസേവ, അത്താഴപൂജ എന്നിവയാണ് ഈ ദിവസത്തെ മറ്റുപ്രധാന ചടങ്ങുകൾ.

ജൂലൈ 6- രണ്ടാം ദിവസം രാവിലെ ഗണപതിഹോമത്തോടു കൂടി ചടങ്ങുകൾ ആരംഭിക്കും. മുളപൂജ, ഉഷ:പൂജ, ചെറിയ ചതുഃശുദ്ധി കലശപൂജ, വലിയ ചതുഃശുദ്ധി, കലശപൂജ, ചതുഃശുദ്ധി കലശാഭിഷേകങ്ങള്‍, ത്രിവേദ മുറധാര ആരംഭം, പ്രസാദഊട്ട്.
വൈകിട്ട്: മുളപൂജ, ഭഗവതിസേവ, അത്താഴപൂജ. 6 മണിക്ക് തിരുവാതിരകളി 6.30ന് ഭക്തിഗാനസുധ എന്നിവയാണ് ചടങ്ങുകൾ.

ജൂലൈ 7 -മൂന്നാം ദിവസം രാവിലെ ഗണപതിഹോമം, തുടർന്ന് മുളപൂജ, ഉഷ: പൂജ, ത്രിവേദമുറിധാര. ഓണക്കുറ്റിച്ചിറ ഭഗവതിക്ക് കലശപൂജ, കലശം അഭിഷേകം, പ്രസാദഊട്ട് എന്നിവ നടക്കും, വൈകിട്ട്: മുളപൂജ, ഭഗവതിസേവ, അത്താഴപൂജ. 5.30ന് നൃത്തനൃത്ത്യങ്ങള്‍, 6.30ന് ഭജന്‍ എന്നിങ്ങനെയാണ് പരിപാടികളും ചടങ്ങുകളും.

ജൂലൈ 8- രാവിലെ ഗണപതിഹോമം, മുളപൂജ, ഉഷ:പൂജ, ത്രിവേദമുറധാര, മുറ മുടിയല്‍, പഞ്ചഗവ്യകലശപൂജ, കലശാഭിഷേകം, ചെറിയ പഞ്ചക കലശപൂജ, വിശേഷ പഞ്ചക കലശപൂജ, ചെറിയ പഞ്ചക കലശാഭിഷേകം എന്നിവ നടക്കു. തുടർന്ന് ,സാമാന്യപുണ്യാഹം, സമാധിശുദ്ധി, വിശേഷ പഞ്ചകകലശാഭിഷേകം, വിശേഷ പുണ്യാഹം, ജലസംപ്രോഷണം, ഉച്ചപൂജ പ്രസാദഊട്ട്. വൈകിട്ട്: മുളപൂജ, ഭഗവതിസേവ, അത്താഴപൂജ, കീഴ്ക്കാവില്‍ പ്രാസാദശുദ്ധി. 6.30ന് നൃത്തസന്ധ്യ. വൈകിട്ട് 7ന് : അഷ്ടപദി

ജൂലൈ 9- അഞ്ചാം ദിവസം രാവിലെ ഗണപതിഹോമം, മുളപൂജ, ഉഷ:പൂജ, നവീകരണ പ്രായശ്ചിത്ത ഹോമം, കലശാഭിഷേകം, കീഴ്ക്കാവില്‍ ബിംബശുദ്ധി, കലശപൂജ, ബിംബശുദ്ധി അഭിഷേകം, ബ്രഹ്‌മകലശപൂജ പരികലശപൂജ, പരികലശാഭിഷേകം, ബ്രഹ്‌മകലശാഭിഷേകം, പ്രസാദഊട്ട്. എന്നിവയും വൈകിട്ട് വീണ്ടും വൈകിട്ട്: മുളപൂജ, ഭഗവതി സേവ, അത്താഴപൂജ, തുടർന്ന് 630ന് നൃത്തനൃത്ത്യങ്ങള്‍.

Chottanikkara Devi

PC:Rama19920

ജൂലൈ 10- രാവിലെഗണപതിഹോമം, മുളപൂജ, ഉഷ:പൂജ, ദ്വാരപ്രായശ്ചിത്ത ഹോമങ്ങള്‍, ഹോമ കലശാഭിഷേകങ്ങള്‍, കീഴെ ശാസ്താവിന് 25 കലശപൂജ, കലശാഭിഷേകം, പ്രസാദഊട്ട് എന്നിങ്ങനെയാണ്. വൈകിട്ട് മുളപൂജ, ഭഗവതി സേവ, അത്താഴപൂജ, മഹാദേവന് പ്രസാദശുദ്ധി. 6.30ന് തായമ്പക.

ജൂലൈ 11- രാവിലെ : ഗണപതിഹോമം, മുളപൂജ, ഉഷ:പൂജ, വിഹരിച്ച പ്രായശ്ചിത്ത ഹോമം, ഹോമകലശാഭിഷേകങ്ങള്‍, മഹാദേവന് ബിംബശുദ്ധി, കലശപൂജ, ബിംബശുദ്ധി അഭിഷേകം, 25 കലശപൂജ, കലശാഭിഷേകം, പ്രസാദഊട്ട്, തുടർന്ന് വൈകിട്ട് മുളപൂജ, ഭഗവതി സേവ, അത്താഴപൂജ. 6.30ന്: ഭക്തിപ്രഭാഷണം.

ജൂലൈ 12-ന് ഗണപതിഹോമം, മുളപൂജ, ഉഷ:പൂജ, ശാന്തി, അദ്ഭുതശാന്തി, നായശാന്തി, ചോരശാന്തി ഹോമങ്ങള്‍, ഹോമകലശാഭിഷേകങ്ങള്‍, ശാസ്താവിന് 25 കലശപൂജ, കലശാഭിഷേകം, പരിവാരപ്രതിഷ്ഠകള്‍, പ്രസാദഊട്ട്. എന്നിവയും വൈകിട്ട് മുളപൂജ, ഭഗവതി സേവ, അത്താഴപൂജ. 6.30ന്: പുല്ലാങ്കുഴല്‍ കച്ചേരി എന്നിവയും നടക്കും.

ജൂലൈ 13-ന് രാവിലെ: ഗണപതിഹോമം, മുളപൂജ, ഉഷ:പൂജ, മണ്ഡപസംസ്‌ക്കാരം, തത്ത്വഹോമം, തത്ത്വകലശപൂജ, കുംഭേശകര്‍ക്കരി കലശപൂജ, ബ്രഹ്‌മകലശപൂജ, സഹസ്രകലശപൂജ എന്നിവയും തുടർന്ന് വലിയപാണിക്കുശേഷം തത്ത്വകലശാഭിഷേകം, (ദര്‍ശനപ്രാധാന്യം) ഉച്ചപൂജ, പ്രസാദഊട്ട്.
വൈകിട്ട്: അധിവാസ ഹോമം, ഭഗവതി സേവ, കലശാധിവാസം, അത്താഴപൂജ, അധിവാസ പ്രാര്‍ത്ഥന. 6.30ന് നൃത്തനൃത്ത്യങ്ങള്‍ സംഗീതകച്ചേരി, എന്നിവയും നടക്കും.

ജൂലൈ 14- സഹസ്രകലശ പൂജയുടെ പത്താം ദിവസം രാവിലെ: ഗണപതിഹോമം, മുളപൂജ, ഉഷ:പൂജ ഭഗവതിക്ക് സഹസ്രകലശ പരികലശാഭിഷേകം. വലിയപാണിക്കുശേഷം ബ്രഹ്‌മകലശാഭിഷേകം. ശ്രീഭൂതബലി (ദര്‍ശനപ്രാധാന്യം) പ്രസാദ ഊട്ട് എന്നിങ്ങനെയാണ് ചടങ്ങുകൾ. രാവിലെ 10.45 മുതല്‍ 11.25 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ബ്രഹ്‌മകലശാഭിഷേകത്തോടെ സഹസ്രദ്രവ്യകലശം സമാപിക്കും. ദർശനപ്രാധാന്യമുള്ളതാണ് ബ്രഹ്‌മകലശാഭിഷേക ചടങ്ങുകൾ.

പൂജ ാവിവരങ്ങൾക്ക് കടപ്പാട്- നേരം ഓൺലൈൻ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temple pooja
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+