രാജ്യത്തെ ലോക്ഡൗണ്‍ കാലാവധി നീട്ടിയ സാഹചര്യത്തില്‍ വിമാന സര്‍വ്വീസുകളും നീട്ടി. മേയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടിയതിനു പിന്നാലെയാണ് വ്യോമയാന മന്ത്രാലയം രാജ്യത്തെ വിമാന സര്‍വ്വീസുകളും മേയ് മൂന്ന് വരെ നീട്ടിയത്. ഈ കാലാവധിയില്‍ രാജ്യത്ത് ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളുണ്ടാവില്ലയെന്ന വ്യോമയാന മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം നിയന്ത്രണത്തില്‍ കൊണ്ടുവന്നതിനു ശേഷം മാത്രം വിമാന സര്‍വ്വീസുകള്‍ തുടങ്ങിയാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലവിലെ തീരുമാനം. മേയ് 03 രാത്രി11.59 വരെയാണ് രാജ്യത്ത് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.
എന്നാല്‍ ഈ തീരുമാനം ഏറ്റവും തിരിച്ചടിയാവുന്നത് പ്രവാസികള്‍ക്കാണ്. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാതെ വിദേശത്തു കുടുങ്ങിയവരെ തിരികക നാട്ടിലെത്തിക്കുവാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ആളുകള്‍ എവിടെയാണോ നിലവില്‍ ഉള്ളത്, അവിടെ തന്നെ തുടരണമെന്നും പ്രവാസികളെ തല്‍ക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്നുമായിരുന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം പറഞ്ഞത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












