മുഹറം ആഘോഷങ്ങള്‍ പ്രമാണിച്ച് ഡൽഹിയിൽ യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി. ജൂലൈ 16,17 - ചൊവ്വ , ബുധൻ ദിവസങ്ങളിൽ മുഹറം ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് നടക്കുന്ന താസിയ ഘോഷയാത്രകൾക്കായാണ് ഡൽഹി പോലീസ് വിശദമായ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഡല്‍ഹിയിലുടനീളം നടക്കുന്ന ഘോഷയാത്രയും മറ്റു പരിപാടികളും ഗതാഗത തടസ്സങ്ങൾക്ക് കാരണമായേക്കാം. ഇതനുസരിച്ച് ആളുകൾക്ക് തങ്ങളുടെ യാത്രകൾ കൃത്യമായ റൂട്ടുകളിലൂടെ ക്രമീകരിക്കുവാനാണിത്.
ചൊവ്വാഴ്ച രാത്രി 9 മണിയോടെ കലൻ മഹലിലെ ഛത്ത ഷഹ്‌സാദിൽ നിന്ന് ഒരു ഘോഷയാത്ര ആരംഭിക്കും. ഈ ഘോഷയാത്ര കമ്ര ബംഗാഷ്, ചിത്ലി ഖബർ, ചൂരി വാലൻ, മതിയ മഹൽ, ജുമാ മസ്ജിദ്, ചാവ്രി ബസാർ, ഹൗസ് ഖാസി എന്നീ വഴിയാണ് മുന്നേറുന്നത്. ഇതോടൊപ്പം പഴയ പോലീസ് ചൗക്കി, അശോക് ബസ്തിയിൽ നിന്ന് മറ്റൊരു ഘോഷയാത്ര ആരംഭിക്കും. ഇത് ഖുതുബ് റോഡ്, ഖാരി ബാവോലി, ലാൽ കുവാൻ, ഹൗസ് കാസി, ചാവ്രി ബസാർ, ജമാ മസ്ജിദ് എന്നിവയിലൂടെ കടന്നുപോകുകയും അതേ പാതയിലൂടെ മടങ്ങുകയും ചെയ്യും.

നിസാമുദ്ദീൻ, ഓഖ്‌ല, മെഹ്‌റോലി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള താസിയകളും നേരിട്ട് കർബലയിലേക്ക് പോകുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കിഴക്ക്, വടക്കുകിഴക്ക്, ഷഹ്ദാര, വടക്ക് പടിഞ്ഞാറ്, തെക്കുകിഴക്ക്, തെക്ക്, പടിഞ്ഞാറൻ ഡൽഹി തുടങ്ങി വിവിധ ജില്ലകളിലും ഘോഷയാത്രകൾ ആചരിക്കും.
ബുധനാഴ്ച രാവിലെ 11 മണിക്ക് കലൻ മഹലിൽ നിന്ന് ആരംഭിച്ച് കർബല, ജോർബാഗിലേക്ക് പോകുന്ന അതേ പാതയിൽ ജാഥ വീണ്ടും സംഗമിക്കുകയും ചെയ്യുന്ന വിധത്തിലാണ് യാത്രകൾ.
താസിയ ഘോഷയാത്രകൾ പൊതുഗതാഗതത്തെ ബാധിക്കുമെന്നതിനാൽ ബസ് റൂട്ടുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദേശ് ബന്ധു ഗുപ്ത റോഡിൽ അജ്മേരി ഗേറ്റിലേക്കും അതിനപ്പുറത്തേക്കും പോകുന്ന ബസുകൾ അരാം ബാഗിൽ അവസാനിപ്പിച്ച് ചിത്രഗുപ്ത റോഡ്-പഹർഗഞ്ച് വഴി മടങ്ങും. റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസുകൾ അരാം ബാഗിൽ സർവീസ് അവസാനിപ്പിക്കും.
കൊണാട്ട് പ്ലേസിലേക്കും സെൻട്രൽ സെക്രട്ടേറിയറ്റിലേക്കും പോകുന്ന ബസുകൾ റാണി ഝാൻസി റോഡ്, മന്ദിർ മാർഗ്, പാർക്ക് സ്ട്രീറ്റ് വഴി ബദൽ മാർഗം സ്വീകരിച്ച് ഉദ്യാൻ മാർഗിൽ യാത്ര അവസാനിപ്പിക്കുകയും കാളി ബാരി മാർഗ് വഴി മടങ്ങുകയും ചെയ്യും. ഈസ്റ്റ്, സെൻട്രൽ ജില്ലകളിൽ നിന്ന് കൊണാട്ട് പ്ലേസ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലേക്കുള്ള ബസുകൾ സിക്കന്ദ്ര റോഡ് വഴി തിരിച്ചുവിട്ട് മാണ്ഡി ഹൗസിൽ നിർത്തി ഭഗവാൻ ദാസ് റോഡ്-തിലക് മാർഗ് വഴി മടങ്ങും.
മഥുര റോഡ്, മാ ആനന്ദ്മയീ മാർഗ്, മെഹ്‌റൗളി-ബദർപൂർ റോഡ്, ആനന്ദ് വിഹാർ ടെർമിനലിനു സമീപമുള്ള റോഡ് നമ്പർ 56, പങ്ക റോഡ്, സാഖിറ മുതൽ കിഷൻഗഞ്ച് വരെയുള്ള നജഫ്ഗഡ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിൽ പ്രാദേശിക ഘോഷയാത്രകൾ കാരണം തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ട്രാഫിക് പോലീസ് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
ജമാ മസ്ജിദ് റോഡ്, ചാവ്രി ബസാർ റോഡ്, അജ്മേരി ഗേറ്റ് റോഡ്, അസഫ് അലി റോഡ്, പഞ്ച്കുയാൻ റോഡ്, കൊണാട്ട് പ്ലേസിൻ്റെ ഔട്ടർ സർക്കിൾ, റാഫി മാർഗ്, കൃഷ്ണ മേനോൻ മാർഗ്, അരബിന്ദോ മാർഗ്, മോത്തിലാൽ നെഹ്‌റു മാർഗ്, ബരാഖംബ റോഡ്, ജൻപഥ്, സൻസദ് മാർഗ്, തുഗ്ലക് റോഡ്, അശോക റോഡ്, കെ ജി മാർഗ്, ലോധി റോഡ്, ജോർ ബാഗ് റോഡ് എന്നിവയുൾപ്പെടെയുള്ള റോഡുകളിൽ ഉച്ചയ്ക്ക് 12.00 മണി മുതൽ രാത്രി 9.00 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ഒഴിവാക്കേണ്ട റൂട്ടുകൾ
നിരവധി പ്രധാന റൂട്ടുകൾ ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് യാത്രക്കാരോട് നിർദ്ദേശിച്ചു:
- മഥുര റോഡ്
- മാ ആനന്ദമയി മാർഗ്
- മെഹ്‌റോലി-ബദർപൂർ റോഡ്
- ആനന്ദ് വിഹാർ ടെർമിനലിന് സമീപം റോഡ് നമ്പർ 56
- പങ്ക റോഡ്
- സഖിറയിൽ നിന്ന് കിഷൻഗഞ്ചിലേക്കുള്ള നജഫ്ഗഡ് റോഡ്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












