Search
  • Follow NativePlanet
Share
» »കൻവാർ യാത്ര: ഡൽഹി- മീററ്റ് അതിവേഗ പാതയിൽ 14 ദിവസ ഗതാഗത നിയന്ത്രണം തിങ്കളാഴ്ച മുതൽ, അറിയാം മുന്നൊരുക്കങ്ങൾ

കൻവാർ യാത്ര: ഡൽഹി- മീററ്റ് അതിവേഗ പാതയിൽ 14 ദിവസ ഗതാഗത നിയന്ത്രണം തിങ്കളാഴ്ച മുതൽ, അറിയാം മുന്നൊരുക്കങ്ങൾ

ഡല്‍ഹി നിവാസികളേ.. ജൂലൈ അവസാന വാരത്തിൽ നിങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിച്ചോളൂ. പ്രസിദ്ധമായ കാർവാർ യാത്രയുടെ ഒരുക്കങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ദേശീയ പാത 58 , ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേ എന്നിവിടങ്ങളിലാണ് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ട്രാഫിക് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. പതിനായിരക്കണക്കിന് വിശ്വാസികളെയാണ് ഈ കാലയളവിൽ പ്രതീക്ഷിക്കുന്നത്.

കൻവാർ യാത്രയ്ക്കുള്ള തയ്യാറെടുപ്പിനായി, ഡൽഹിയെയും ഹരിദ്വാറിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 58, ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേ എന്നിവയിലാണ് കാര്യമായ ട്രാഫിക് ക്രമീകരണങ്ങൾ ട്രാഫിക് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പാതകളിൽ ജൂലൈ 22 മുതൽ ഓഗസ്റ്റ് 4 വരെ 14 ദിവസം വാഹനഗതാഗതം ഘട്ടംഘട്ടമായി നിർത്തിവയ്ക്കും.

Traffic Restrictions On Delhi Meerut Expressway And NH 58 From July 22

ജൂലൈ 22 മുതൽ, ഹെവി വാഹനങ്ങൾ ദേശീയ പാത 58, ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേ എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിക്കും. ജൂലൈ 25 മുതൽ, ഡൽഹിയിൽ നിന്ന് ഹരിദ്വാറിലേക്കുള്ള യാത്രയ്ക്ക്,ദേശീയ പാത 58 ന്‍റെ ഇടതുവശത്ത് ലൈറ്റ്, മീഡിയം ലൈറ്റ് വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ജൂലൈ 29 മുതൽ ഓഗസ്റ്റ് 4 വരെ, എൻഎച്ച് 58-ലും ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിലും പ്രത്യേകിച്ച് ഹരിദ്വാറിനും മീററ്റിനും ഇടയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന കാര്യം മറക്കരുത്.

ഓഗസ്റ്റ് 2 ന് ശിവരാത്രിക്ക് മുമ്പായി ജൂലൈ അവസാന വാരത്തിൽ കൻവാർ യാത്രയിൽ പങ്കെടുക്കുന്നവരുടെ ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആണ് കർശനമായ നടപടികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, ജൂലൈ 29 മുതൽ ഓഗസ്റ്റ് 4 വരെ, എല്ലാ വാഹന തരങ്ങളും ദേശീയ പാത 58 ലും ഡൽഹി-മീററ്റ് അതിവേഗ പാതയിലും പൂർണ്ണ നിരോധനം നേരിടേണ്ടിവരും.
ഈ കാലയളവിൽ ഗതാഗതം സുഗമമാക്കുന്നതിനായി ഇതര റൂട്ടുകൾ സജ്ജീകരിക്കും. കൂടാതെ വഴിതിരിച്ചു വിടുന്നതിനായി കൃത്യമായ നടപടികളും എടുക്കും.

കൻവാർ യാത്ര

ശിവരാത്രിയോട് അനുബന്ധിച്ചുള്ള ഏറ്റവും പ്രസിദ്ധമായ ചടങ്ങുകളിലൊന്നാണ് കൻവാർ യാത്ര. ശിവരാത്രിയിൽ ശിവക്ഷേത്രങ്ങളിൽ അർപ്പിക്കാൻ ഗംഗയിൽ നിന്നുള്ള പുണ്യജലം വഹിച്ചുകൊണ്ട് കാൽനടയായി ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർത്ഥാടനം ആണിത്. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇതിൽ പങ്കെടുക്കുന്ത്.
ഈ സമയത്ത് കൻവാരിയർ എന്നറിയപ്പെടുന്ന ശിവഭക്തർ പവിത്രമായ ജ്യോതിർലിംഗ സ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നു.

ശിവനായി സമർപ്പിച്ചിരിക്കുന്ന സാവൻ മാസത്തിലാണ് കൻവാർ യാത്ര നടത്തുന്നത്. ഈ വര്‍‌ഷം ജൂലൈ 22 മുതൽ ഓഗസ്റ്റ് 9 വരെയാണ് സാവൻ മാസം. അതേസമയം കൻവാർ യാത്രയുടെ പ്രധാന ദിവസങ്ങൾ ജൂലൈ 22-ന് ആരംഭിച്ച് 2024-ൽ ഓഗസ്റ്റ് 2-ന് അവസാനിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi expressway travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+