ഡൽഹി കാലാവസ്ഥ: ചൂടുള്ള ദിവസങ്ങൾക്കു ശേഷം ഡൽഹി മഴിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന്, വെള്ളിയാഴ്ച പുലർച്ചെ, ഡൽഹിയിലും തലസ്ഥാന മേഖലയിലും ശക്തമായ കാറ്റും പൊടിക്കാറ്റും രാവിലെ മുതൽ അനുഭവപ്പെട്ടു. ഒപ്പം അനുഭവപ്പെട്ട കനത്ത മഴ താപനില പെട്ടന്നു താഴുന്നതിന് കാരണമായി. മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടായിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തലസ്ഥാനത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഇന്ന് ദിവസം മുഴുവൻ ഇതേ അന്തരീക്ഷം തുടരുമെന്നാണ് മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്.
രാവിലെ 5.30 മുതൽ 5.50 വരെ പ്രഗതി മൈതാനിൽ മണിക്കൂറിൽ 78 ഇഗ് കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശി. ഇഗ്നോ, നജഫ്ഗഡ്, ലോധി റോഡ്, പിതംപുര തുടങ്ങിയ സ്ഥലങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ കൂടുകൽ വേഗതയിലുള്ള കാറ്റ് അനുഭവപ്പെട്ടു. ലജ്പത് നഗർ, ആർകെ പുരം, ദ്വാരക എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു, ഇത് ഗതാഗതക്കുരുക്കിന് കാരണമായി.

സഫ്ദർജംഗിൽ 60 മില്ലിമീറ്റർ, പിതംപുരയിൽ 40 മില്ലിമീറ്റർ, പാലം 30.6 മില്ലിമീറ്റർ, നജഫ്ഗഡിൽ 19.5 മില്ലിമീറ്റർ, പുസയിൽ 15 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ പെയ്തത്. ഡൽഹി സർവകലാശാലയിലും നരേലയിലും നേരിയ മഴ ലഭിച്ചു.
ഇന്ന് രാവിലെ 7.00 മണി മുതൽ രണ്ട് മണിക്കൂർ നേരത്തേയ്ക്കാണ് ഡല്‍ഹിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഡല്‍ഹി എന്‍സിആർ ഭാഗങ്ങളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളിൽ തുടരുകയാണ്.
ശക്തമായ മഴ, മിന്നൽ, മണിക്കൂറിൽ 40 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് എന്നിവ തുടരാൻ സാധ്യതയുണ്ടെന്ന് രാവിലെ 5:15 ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഐഎംഡി അറിയിച്ചു.
മഴയെ തുടർന്ന് ഡല്‍ഹിയിലെയും തലസ്ഥാന മേഖലയിലെയും താപനില വരുംദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് താഴയെ അനുഭവപ്പെടുകയുള്ളൂ. അതേസമയം, വരുംദിവസങ്ങളിലും മഴയും ഇടിമിന്നലും തുടരാനും സാധ്യതയുണ്ട്.
ഡല്‍ഹി ഇന്നത്തെ കാലാവസ്ഥ മെയ് 2
നോർത്ത് ഡൽഹി
ഭാഗികമായി മേഘാവൃതമായ ആകാശം
നേരിയ മഴ, ചാറ്റൽ
മിന്നൽ/മിന്നൽ/പൊടിക്കാറ്റ്
ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും.
നോർത്ത് ഈസ്റ്റ് ഡൽഹി
ഭാഗികമായി മേഘാവൃതമായ ആകാശം
നേരിയ മഴ, ചാറ്റൽ
മിന്നൽ/മിന്നൽ/പൊടിക്കാറ്റ്
ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും.

നോർത്ത് വെസ്റ്റ് ഡൽഹി
ഭാഗികമായി മേഘാവൃതമായ ആകാശം
നേരിയ മഴ, ചാറ്റൽ
മിന്നൽ/മിന്നൽ/പൊടിക്കാറ്റ്
ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും.
വെസ്റ്റ് ഡൽഹി
ഭാഗികമായി മേഘാവൃതമായ ആകാശം
നേരിയ മഴ, ചാറ്റൽ
മിന്നൽ/മിന്നൽ/പൊടിക്കാറ്റ്
ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും.
സൗത്ത് ഡൽഹി
ഭാഗികമായി മേഘാവൃതമായ ആകാശം
നേരിയ മഴ, ചാറ്റൽ
മിന്നൽ/മിന്നൽ/പൊടിക്കാറ്റ്
ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും.

സൗത്ത് വെസ്റ്റ് ഡൽഹി
ഭാഗികമായി മേഘാവൃതമായ ആകാശം
നേരിയ മഴ, ചാറ്റൽ
മിന്നൽ/മിന്നൽ/പൊടിക്കാറ്റ്
ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും.
വിമാനസർവീസുകളിൽ മാറ്റം
തലസ്ഥാനത്തെ പ്രതികൂല കാലവസ്ഥയെത്തുടർന്ന് വിമാനസർവീസുകൾക്കും തടസം അനുഭവപ്പെട്ടിട്ടുണ്ട്. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പുകൾ നല്കിയിട്ടുണ്ട്. പുതിയ വിവരങ്ങൾ അനുസരിച്ച് ഡൽഹിയിലെ പ്രതികൂല കാലാവസ്ഥ കാരണം 3 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, 200 ലധികം വിമാനങ്ങൾ വൈകി. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ ജയ്പൂരിലേക്കും ഒരു വിമാനം അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ Flightradar24.com-ൽ നിന്നുള്ള ഡാറ്റ പ്രകാരം 200 ലധികം വിമാനങ്ങൾ വൈകി.
അതേസമയം, പ്രതികൂല കാലാവസ്ഥ വിമാന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിലും വിമാനത്താവളം സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെന്ന് രാവിലെ 8.20 ന് ഒരു പോസ്റ്റിൽ ഡൽഹി ഇന്‍റർനാഷണൽ എയർപോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമാണ്, പ്രതിദിനം ഏകദേശം 1,300 വിമാനങ്ങളെയാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












