ഡല്‍ഹി കാലാവസ്ഥ: കനത്ത ചൂടിൽ പൊള്ളുകയാണ് രാജ്യ തലസ്ഥാനം. പുറത്തിറങ്ങാൻ കൂടി കഴിയാത്ത വിധത്തിലാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ചൂട് അനുഭവപ്പെടുന്നത്. ഉഷ്ണതരംഗം അല്ലെങ്കിൽ പോലും കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസമാണ് കഴിഞ്ഞു പോയത്. ശനിയാഴ്ച സഫ്ദർജംഗിലെ ബേസ് സ്റ്റേഷനിൽ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ ദിനമായിരുന്നു. 42.1 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.
ഇതിനു മുൻപ് 2022 ൽ ആണ് ഏപ്രിലിൽ 43.5 ഡിഗ്രി രേഖപ്പെടുത്തിയത്.
വടക്കൻ ഡൽഹിയിലെ റിഡ്ജ് ഒബ്സർവേറ്ററിയിൽ ഏറ്റവും ഉയർന്ന താപനില 43.3 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി, ഇത് സാധാരണയേക്കാൾ നാല് ഡിഗ്രി കൂടുതലാണ്. തുടർന്ന് അയനഗർ 42.6 ഡിഗ്രി സെൽഷ്യസും പാലം 42.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. നഗരത്തിലുടനീളം ചൂട് അന്തരീക്ഷമാണെങ്കിലും ശനിയാഴ്ച ഒരിടത്തും ഉഷ്ണകരംഗം അനുഭവപ്പെട്ടില്ല. എന്നാൽ വെള്ളിയാഴ്ച നഗരത്തിലെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം രേഖപ്പെടുത്തിയിരുന്നു.

പകൽ മുഴുവൻ കനത്ത ചൂട് അനുഭവപ്പെട്ടുവെങ്കിലും വൈകുന്നേരത്തോടെ നഗരത്തിലെ ആകാശം മേഘാവൃതമാവുകയും തണുത്ത കാറ്റ് വീശുകയും ചെയ്തതോടെ ഒരാശ്വാസം കിട്ടി. അതേസമയം, വരുന്ന ഏഴ് ദിവസത്തേക്ക് നഗരത്തിൽ ഉഷ്ണതരംഗ സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സാധാരണ താപനിലയേക്കാൾ 4.5 ഡിഗ്രിയോ അതിൽ കൂടുതലോ കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസോ ആകുമ്പോഴാണ് ഉഷ്ണതരംഗ ദിനമായി പ്രഖ്യാപിക്കുന്നത്. പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ എത്തിയാലും ഉഷ്ണതരംഗമായി കണക്കാക്കും.
കുറഞ്ഞ താപനില താഴേക്ക്
അതേസമയം, നഗരത്തിലെ കുറഞ്ഞ താപനിലയിൽ വ്യക്തമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് രാത്രി ജീവിതത്തെ ആശ്വാസകരമാക്കുന്നു. ശനിയാഴ്ച നഗരത്തിൽ കുറഞ്ഞ താപനില 20.7 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്. ഇത് ഈ സമയത്ത് സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ മൂന്ന് ഡിഗ്രി കുറവാണ്. ഡല്‍ഹിയുടെ സമീപപ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. സാധാരണയേക്കാൾ 1 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറവാണ് അനുഭവപ്പെടുന്നത്. ഇത് താപനില സാധാരണയേക്കാൾ 2-4 ഡിഗ്രി സെൽഷ്യസ് കൂടുതലുമാണെന്ന് ഐഎംഡി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഡല്‍വി വരും ദിവസങ്ങളിലെ കാലാവസ്ഥ
അടുത്ത രണ്ട് ദിവസങ്ങളിൽ പരമാവധി താപനില 1-2 ഡിഗ്രി സെൽഷ്യസ് കുറയാൻ സാധ്യതയുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്ചയും തിങ്കളാഴ്ചയും പകൽ താപനില 40-42 ഡിഗ്രി സെൽഷ്യസിൽ തുടരാനും ഏപ്രിൽ 29 മുതൽ മെയ് 2 വരെ 38-40 ഡിഗ്രി സെൽഷ്യസിൽ തുടരാനും സാധ്യതയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












