ഡൽഹി കാലാവസ്ഥ: വരണ്ടതും ചൂടേറിയതുമായ ദിവസങ്ങൾക്ക് ശേഷം ഡൽഹി ആശ്വാസത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇടയ്ക്ക് ചെറിയ ചാറ്റൽമഴ നേരിയതായി പെയ്ത് പോയെിരുന്നുവെങ്കിലും ചൂടിനെ മാറ്റാൻ അത് പര്യാപ്തമായിരുന്നില്ല. ഇപ്പോഴിതാ, കാലാവസ്ഥാ മുന്നറിയിപ്പുകളനുസരിച്ച് മെയ് 1 വ്യാഴാഴ്ച മുതൽ കാലാവസ്ഥാ മാറ്റത്തിലേക്ക് കടക്കുകയാണ് തലസ്ഥാനം. വരും ദിവസങ്ങളിൽ ഡൽഹിയിലും പരിസരത്തും ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും നേരിയ മഴയും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.
നിലവിൽ പകൽ നേരങ്ങളിൽ 39 ഡിഗ്രിക്കും 40 ഡിഗ്രിക്കു ഇടയിലാണ് ഡല്‍ഹിയില്ഡ പകൽ നേരങ്ങളിൽ അനുഭവപ്പെടുന്ന താപനില. രാത്രിയിൽ ഇത് 24 ഡിഗ്രിയിലേക്ക് താഴും. വരുംദിസങ്ങളിലെ മഴ സാധ്യതയോടെ പകൽ താപനിലയിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രിയുടെ വരെ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിലവിലെ കനത്ത ചൂടിൽ നിന്ന് ഒരാശ്വാസം ഡൽഹി നിവാസികൾക്ക് നല്കും.

വരുംദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ
മെയ് മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ നേരിയ മഴയോ ഇടയ്ക്കിടെയുള്ള കാറ്റോടു കൂടിയ മഴയോ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നഗരത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട്. ഈദിവസങ്ങളിലെല്ലാം മഴയും കാറ്റും പ്രതീക്ഷിക്കാം. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഇടിമിന്നലും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു, ചിലപ്പോൾ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ മൂന്ന് ദിവസങ്ങളിൽ മേഘാവൃതമായ ആകാശവും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.
നോർത്ത് ഡൽഹിയിൽ മെയ് 1 ന് പൊതുവെ മേഘാവൃതമായ ആകാശം. വളരെ നേരിയ മഴ/ചാറ്റൽ മഴയും ലഭിക്കും.
ഇടിമിന്നൽ/മിന്നൽ എന്നിവയ്ക്കൊപ്പം പൊടിക്കാറ്റും അനുഭവപ്പെടും. കാറ്റിന്റെ വേഗത മണിക്കൂറിൽ 30-40 കിലോമീറ്റർ ആയിരിക്കും. ഉച്ചയ്ക്ക് ശേഷം വൈകുന്നേരം വരെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും.
മെയ് 2 ന് പൊതുവെ മേഘാവൃതമായ ആകാശം,
വളരെ നേരിയ മഴ/ചാറ്റൽ മഴ, ഇടിമിന്നൽ/മിന്നൽ/പൊടിക്കാറ്റ്
30-40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ മണിക്കൂറിൽ വേഗതയുള്ള കാറ്റ് എന്നിവ അനുഭവപ്പെടും.
മെയ് 3 ന് ഭാഗികമായി മേഘാവൃതമായ ആകാശം,
വളരെ നേരിയ മഴ/ചാറ്റൽ മഴയ്ക്കുള്ള സാധ്യത എന്നിവയ്ക്കൊപ്പം ഇടിമിന്നൽ/മിന്നൽ സാധ്യതയും
ശക്തമായ കാറ്റ് (30-40 കിലോമീറ്റർ വേഗത) ഉം പ്രതീക്ഷിക്കുന്നു.
മെയ് 4 ഞായറാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം.
വളരെ നേരിയ മഴ / ചാറ്റൽ മഴ,ഇടിമിന്നൽ / മിന്നൽ എന്നിവയും ശക്തമായ കാറ്റ് (30-40 കിലോമീറ്റർ വേഗത) ഉം പ്രതീക്ഷിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












