Search
  • Follow NativePlanet
Share
» »വിനോദ സഞ്ചാര മേഖല ഭിന്നശേഷി സൗഹൃദമാകുന്നു! എറണാകുളം മാറ്റത്തിന്‍റെ പാതയില്‍

വിനോദ സഞ്ചാര മേഖല ഭിന്നശേഷി സൗഹൃദമാകുന്നു! എറണാകുളം മാറ്റത്തിന്‍റെ പാതയില്‍

എല്ലാവരെയും പോലെ യാത്രകളുടെയും കല ആസ്വാദനത്തിന്‍റെയും ഭാഗമാവാൻ ഭിന്നശേഷിക്കാർക്കും കഴിയണമെന്ന കാഴ്ചപ്പാടില്‍ ബാരിയര്‍ ഫ്രീ ടൂറിസം പദ്ധതിയുമായി എറണാകുളം ജില്ല

ശാരീരിക വൈകല്യങ്ങള്‍ പല ഭിന്നശേഷിക്കാരെയും ആസ്വദിച്ചുള്ള യാത്രകളില്‍ നിന്നും തടയുന്നുണ്ട്. വീൽച്ചെയറിലുള്ള ജീവിതവും നടക്കുവാനുള്ള ബുദ്ധിമുട്ടും ഒക്കെ ചേരുന്ന പരിമിതികളെ മാറ്റിവെച്ച് യാത്ര ചെയ്യുന്നവരും ഒരുപാടുണ്ട്. ശാരീരിക പരിമിതികളെ മാറ്റി നിര്‍ത്തി നല്ല യാത്രകള്‍ക്കുള്ള സാഹചര്യം തയ്യാറാക്കേണ്ടത് ഓരോ നാടിന്‍റെയും ഉത്തരവാദിത്വമാണ്.

barrier free tourism

എല്ലാവരെയും പോലെ യാത്രകളുടെയും കല ആസ്വാദനത്തിന്‍റെയും ഭാഗമാവാൻ ഭിന്നശേഷിക്കാർക്കും കഴിയണമെന്ന കാഴ്ചപ്പാടില്‍ ബാരിയര്‍ ഫ്രീ ടൂറിസം പദ്ധതിയുമായി എറണാകുളം ജില്ല. ബാരിയർ ഫ്രീ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഫോർട്ട് കൊച്ചി, ബോട്ട് ജെട്ടി, ചെറായി ബീച്ച്, മുനമ്പം ബീച്ച് ,ഡിറ്റിപിസി സന്ദർശക സേവനകേന്ദ്രം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഭിന്നശേഷിസൗഹൃദ ടോയ്‌ലറ്റ്, അനുബന്ധ ഉപകരണങ്ങൾ എന്നിവ സജ്ജമാക്കി. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 44,10,900 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

രണ്ടാം ഘട്ടത്തിൽ കുഴുപ്പിള്ളി ബീച്ച്, തട്ടേക്കാട് പക്ഷിസങ്കേതം, മലയാറ്റൂർ, മറൈൻഡ്രൈവ് വാക്ക് വേ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ബാരിയർ ഫ്രീ ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിൻറെ ഭാഗമായി റാമ്പുകൾ, ടോയ്ലറ്റ് നവീകരണം, വീൽചെയർ , ബ്രയിലി ബ്രോഷർ ഓഡിയോ, ഗൈഡ്/ ആപ്പ് സംവിധാനങ്ങൾ ഒരുക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+