Search
  • Follow NativePlanet
Share
» » ഹജ്ജ് 2025: കുട്ടികളെ അനുവദിക്കില്ല, വിസയിലും യാത്രയിലും നിയന്ത്രണങ്ങളുമായി സൗദി

ഹജ്ജ് 2025: കുട്ടികളെ അനുവദിക്കില്ല, വിസയിലും യാത്രയിലും നിയന്ത്രണങ്ങളുമായി സൗദി

ഹജ്ജ് 2025 : വീണ്ടും ഹജ്ജ് തീർത്ഥാടന കാലം എത്തുകയായി. മുൻവർഷങ്ങളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളാണ് സൗദി അറേബ്യ കൊണ്ടുവന്നിരിക്കുന്നത്. കൂടുതൽ തടസ്സങ്ങളില്ലാത്തതുമായ ഹജ്ജ് അനുഭവം ഉറപ്പാക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വർശത്തെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേൽൻ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

ഈ വർഷത്തെ ഹജ്ജിലെ സുപ്രധാനമായ മാറ്റങ്ങളിലൊന്ന് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതാണ്. ഹജ്ജ് തീർഥാടനത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനാണ് വിലക്ക്. ഇതനുസരിച്ച് തീര്‍ഥാടര്‍ക്കൊപ്പം കുട്ടികളെ കൊണ്ടുവരാൻ സാധിക്കില്ല. ആൾക്കൂട്ടം മൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനാണ് ഇങ്ങനെയൊരു നടപടി അധികൃർ സ്വീകരിച്ചിരിക്കുന്നത്.

Hajj 2025 Saudi Arabia Introduces New Rules amp amp Visa Policies

മന്ത്രാലയം പറയുന്നതനുസരിച്ച്, ഹജ്ജ് സമയത്തെ വലിയ ജനക്കൂട്ടം കുട്ടികൾക്ക് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു, അതിനാൽ ഈ മുൻകരുതൽ നടപടി ആവശ്യമാണ്. കൂടാതെ, 2025-ലെ ഹജ്ജിന് മുൻഗണന നൽകുന്നത് ആദ്യമായി വരുന്ന തീർത്ഥാടകർക്ക് അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ മതപരമായ ബാധ്യത ഏറ്റെടുക്കാനുള്ള അവസരം കൂടുതൽ മുസ്ലീങ്ങൾക്ക് അനുവദിക്കും.

കൂടാതെ, ഈ വര്‍ഷത്തെ ഹജ്ജിന് മുൻഗണന നല്കുന്ന ആദ്യമായി വരുന്ന തീർത്ഥാടകർക്കായിരിക്കും. മുമ്പ് ഹജ്ജ് നിർവഹിക്കാത്തവർക്ക് മുൻഗണന നൽകുമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയത്.
ഹജ്ജ് ആഗ്രഹിക്കുന്നവർ തങ്ങളുടെ ആരോഗ്യസ്ഥിതി, കൂടെയുള്ളവർ എന്നിവ സംബന്ധിച്ച വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തിയിരിക്കണം.

സൗദി വിസയിലെ മാറ്റങ്ങൾ

ഹജ്ജ് തീർത്ഥാടനത്തിന്‍റെ ഭാഗമായി സൗദി വിസയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. അനധികൃത ഹജ്ജ് പങ്കാളിത്തം തടയുന്നതിനായി 14 രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സൗദി അറേബ്യ സിംഗിൾ എൻട്രി വിസ മാത്രമേ അനുവദിക്കൂ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇത് ബാധകമാണ്. 2025 ഫെബ്രുവരി 1 മുതൽ ഈ നിയന്ത്രണങ്ങൾ വന്നു കഴിഞ്ഞു. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുന്നതാണ് നിര്‍ത്തിവച്ചിട്ടുള്ളത്. അൾജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, മൊറോക്കോ, നൈജീരിയ, പാകിസ്ഥാൻ, സുഡാൻ, ടുണീഷ്യ, യെമൻ എന്നീ രാജ്യങ്ങളെയാണ് വിസാ നിയന്ത്രണം ബാധിക്കുക.

കൂടാതെ, ഈ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസം, ബിസിനസ്, കുടുംബ സന്ദർശനങ്ങൾക്കുള്ള ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസകൾ സൗദി സർക്കാർ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിട്ടുമുണ്ട് .

പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിച്ച് മൊത്തത്തിലുള്ള ഹജ്ജ് അനുഭവം മെച്ചപ്പെടുത്തുകയാണ് പുതുക്കിയ വിസ നയം ലക്ഷ്യമിടുന്നത്. അനധികൃതമായി എത്തുന്നവർ തിരക്ക് സൃഷ്ടിക്കുകയും സുരക്ഷയ്ക്ക് വെല്ലുവിളി തീർക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.

ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര രജിസ്ട്രേഷൻ നടത്തുന്നവർ 'നുസ്ക്' ആപ്ലിക്കേഷൻ വഴിയോ ഇലക്ട്രോണിക് പോർട്ടൽ വഴിയോ ആണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. ആഭ്യന്തര തീർത്ഥാടകർക്കായി ഗഡു അടിസ്ഥാനമാക്കിയുള്ള പേയ്‌മെൻ്റ് പ്ലാനും അവതരിപ്പിച്ചു. ഇതനുസരിച്ച് തീർത്ഥാടനത്തിനുള്ള തുക ബുക്കിംഗ് കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ 20% ഡെപ്പോസിറ്റ്, തുടർന്ന് റമദാൻ 20, ഷവ്വാൽ 20 എന്നിവയിൽ രണ്ട് 40% തവണകൾ അടയ്ക്കുന്ന വിധത്തിലാണ മാറ്റം. അവസാന തുക ലഭിച്ചുകഴിഞ്ഞാൽ മാത്രമേ റിസർവേഷൻ സ്ഥിരീകരിക്കൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: visa saudi arabia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+