Search
  • Follow NativePlanet
Share
» »ഹംപിയിലേക്കാണോ യാത്ര, ബാഗിൽ കരുതാം മുണ്ട്! ക്ഷേത്രത്തിൽ കയറണമങ്കിൽ ഡ്രസ് കോഡ്

ഹംപിയിലേക്കാണോ യാത്ര, ബാഗിൽ കരുതാം മുണ്ട്! ക്ഷേത്രത്തിൽ കയറണമങ്കിൽ ഡ്രസ് കോഡ്

ഹംപിയിലെ പൗരാണികതയുടെ ശേഷിപ്പുകൾ കാണാൻ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ബാഗ് പാക്ക് ചെയ്യുമ്പോ ഒരു മുണ്ടോ ദോത്തിയോ കൂടി കരുതിക്കോളൂ. അല്ലെങ്കിൽ ഹംപിയിലെ ക്ഷേത്രങ്ങൾ കാണാൻ പ്രവേശനം ലഭിച്ചെന്നു വരില്ല. യുനസ്കോയുടെ പൈതൃക നഗരവും വിദേശികൾ ഉൾപ്പെടെയുള്ളവർ എത്തുന്ന വിനോദസഞ്ചാര കേന്ദ്രവുമായ ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തിലാണ് അധികൃതർ സന്ദർശകർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഹംപി ഉൾപ്പെടുന്ന വിജയനഗര ജില്ലാ ഭരണകൂടമാണ് ഇവിടുത്തെ ഏറ്റവും പ്രധാന ക്ഷേത്രമായ വിരൂപാക്ഷ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് സഞ്ചാരികൾക്ക് ഡ്രെസ് കോഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ജീൻസ്, ബർമുഡ, നിക്കർ, ഷോർട്‌സ് തുടങ്ങിയ വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനാണ് വിലക്ക്.

Virupaksha Temple

PC:Gangaraju10888/Wikipedia

ഇത്തരം വസ്ത്രങ്ങൾ ക്ഷേത്രദർശനത്തിന് മാന്യമല്ലെന്നും സഞ്ചാരികൾ മാന്യമായ വസ്ത്രം ധരിച്ച് ക്ഷേത്രത്തില് പ്രവേശിക്കണമെന്നുമാണ് പുതിയ നിയമം. അതുകൊണ്ട് ഇത്തരം വസ്ത്രങ്ങൾ ധരിച്ച് എത്തുന്നവർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരിക്കും. കർണാടക സർക്കാരിന്റെ മുസ്റായി (പൈതൃക - ദേവസ്വം വകുപ്പ് ) വകുപ്പിനു കീഴിൽആണ് വിരുപാക്ഷ ക്ഷേത്രം ഉള്ളത്.

ദോത്തി, മുണ്ടുകൾ പൈജാമ , ചുരിദാർ എന്നീ വസ്ത്രങ്ങൾ ധരിച്ച് എത്തുന്നരെ മാത്രമേ ക്ഷേത്രത്തി്ൽ പ്രവേശിപ്പിക്കുകയുള്ളൂ. മറ്റു വസ്ത്രങ്ങൾ, മിഡി, പാവാട, പാന്‍റ്സ്, ഷോട്സ് ഉൾപ്പെടെയുള്ള മറ്റേതു വസ്ത്രവും ധരിച്ചെത്തുന്നവർ അതിനു മുകളിൽ മുണ്ടുടക്കണം എന്നതാണ് നിബന്ധന.

ക്ഷേത്രത്തിലെ ഡ്രസ് കോഡ് അറിയാതെ വരുന്ന സന്ദർശകർക്കായി ഇപ്പോൾ ക്ഷേത്രത്തിനു മുന്നിൽ ധോത്തികൾ ലഭ്യമാക്കിയിട്ടുണ്ട്. ഇത് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ കയറി, മടങ്ങിയെത്തുമ്പോൾ അത് തിരിക നല്കണം. സൗജന്യമായാണ് ഇപ്പോൾ ഇത് നല്കുന്നത്, പ്രവേശന കവാടത്തിൽ ഇത്തരത്തിൽ 500 സെറ്റുകൾ സൂക്ഷിച്ചിട്ടുണ്ട്.

അതേസമയം, ഇത് ക്ഷേത്രത്തിൽ ഡ്രെസ് കോഡ് നടപ്പാക്കുന്നതല്ല എന്ന് ജില്ലാകളക്ടർ എം.എസ്. ദിവാകര വിശദീകരിച്ചിട്ടുണ്ട്. ഡ്രസ് കോഡ് ഏർപ്പെടുത്തിയിട്ടില്ലെന്നും പൂർണ്ണ വസ്ത്രം ധരിച്ചവരെ വിരൂപാക്ഷ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ 'പഞ്ചെ' ധരിക്കാൻ നിർബന്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ഹംപി ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, ആരാധന നടക്കുന്ന ഒരു ക്ഷേത്രം കൂടിയാണെന്നും വിദേശികൾ ഉൾപ്പെടെ ഇവിടെ ക്ഷേത്രത്തിലെത്തുന്നവർക്ക് മാന്യമായ വസ്ത്രം ധരിക്കാനുള്ള ബോധവത്ക്കരണമാണ് ഇവിടെ ലക്ഷ്യം വയ്ക്കുന്നതെന്നും ജില്ലാകളക്ടർ പറഞ്ഞു. മാന്യമായ വസ്ത്രം ധരിച്ച് ഇപ്പോഴും പ്രതിഷ്ഠയും പൂജയുമുള്ള വിരൂപാക്ഷാ ക്ഷേത്രത്തിൽ ക്ഷേത്രദർശനം നടത്താനുള്ള ഉദ്യമമാണ് ഇവിടെ അധികൃതർ നല്കുന്നെന്നാണ് മറ്റൊരു വിശദീകരണം.

ഹംപി വിരൂപാക്ഷ ക്ഷേത്രം

ഹംപിയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശിവനായി സമർപ്പിച്ചിരിക്കുന്ന വിരൂപാക്ഷ ക്ഷേത്രം. തുഗഭദ്രാ നദിയുടെ തീരത്തായി സ്ഥാപിച്ചിരിക്കുന്ന ക്ഷേത്രത്തിൽ പമ്പാപതിയെന്ന പേരിലും ശിവനെ ആരാധിക്കുന്നു. ഹംപിയിലെ ഏറ്റവും പ്രധാന നിർമ്മിതി കൂടിയാണ് ഈ ക്ഷേത്രം. ചരിത്രശേഷിപ്പുകളുടെ പേരിലാണ് ഹംപി പേരുകേട്ടിരിക്കുന്നതെങ്കിലും ഒരു പരിക്കും പറ്റാതെ ഇന്നും തലയുയർത്തി നിൽക്കുന്ന, നിത്യ പൂജകളും പ്രാർത്ഥനകളും നടക്കുന്ന ക്ഷേത്രം കൂടിയാണിത്.

വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാരിയായ ദേവ രായ രണ്ടാമന്‍റെ കീഴിലുള്ള ലക്കണ ദണ്ഡേശനാണ് ഈ കൂറ്റൻ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ചരിത്രം. അതായത്, വിജയനഗര സാമ്രാജ്യം ഇവിടെ വരുന്നതിന് മുൻപ് തന്നെ ഈ ക്ഷേത്രം ഇവിടെ നിലനിന്നിരുന്നു. ശിവനെ പരാമർശിക്കുന്ന ലിഖിതങ്ങൾക്ക് 9, 10 നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ചാലൂക്യൻ, ഹൊയ്‌സാല , വിജയനഗര കാലഘട്ടത്തിൽ ക്ഷേത്രത്തിൽ പല കൂട്ടിച്ചേർക്കലുകളും നടന്നിട്ടുണ്ട്.

Cover Image:Adarsh Sudheesan/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+