» »വിരൂപാക്ഷ ക്ഷേത്രം- ചരിത്രനഗരത്തിലെ പുണ്യക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രം- ചരിത്രനഗരത്തിലെ പുണ്യക്ഷേത്രം

By: Elizabath Joseph

ഭൂതകാലശേഷിപ്പുകള്‍ നിറഞ്ഞ ഒരു രാജനഗരം, ചരിത്രത്തില്‍ നിന്ന് നേരിട്ടിറങ്ങിയ മട്ടിലുള്ള കെട്ടിടങ്ങള്‍... ഇതിനിടയില്‍ ദീര്‍ഘ ചതുരാകൃതിയിലുള്ള ഒരു ക്ഷേത്രം. പറഞ്ഞു വരുന്നത് പഴയ വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തെക്കുറിച്ചാണ്.

Virupaksha Temple in Hampi

pc: solarisgirl

ഉയര്‍ന്നു നില്ക്കുന്ന ഗോപുരങ്ങള്‍, കരിങ്കല്ലു പാകി മനോഹരമാക്കിയ മുറ്റം, ക്ഷേത്രത്തിനു നടുവിലൂടെ കടന്നു പോകുന്ന കനാല്‍,മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന ഉപദേവതാ ക്ഷേത്രങ്ങള്‍... വാസ്തുവിദ്യയും ഭക്തിയും ഒരേപോലെ സമന്വയിച്ചിരിക്കുന്ന വിരൂപാക്ഷ ക്ഷേത്രത്തില്‍ ശിവനാണ് പ്രധാന പ്രതിഷ്ഠ.

കാഞ്ചിപുരത്തെ പല്ലവ രാജാക്കന്‍മാരെ യുദ്ധത്തില്‍ കീഴ്‌പ്പെടുത്തിയതിന്റെ സ്മരണയ്ക്കായി വിക്രമാദിത്യ രണ്ടാമന്റെ റാണിയായിരുന്ന ലോകമഹാദേവിയാണ് ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വാസം.

Virupaksha Temple in Hampi

pc: Ashwin Kumar

തുംഗഭദ്ര നദിക്കരിയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിനു ചുറ്റും കല്ലില്‍ കൊത്തിയ അപൂര്‍വ്വങ്ങളായ ഒട്ടനവധി ശില്പങ്ങള്‍ കാണാനാവും. അക്കാലത്തു ശില്പകലയ്ക്ക് ലഭിച്ച സ്വീകാര്യതയെ സൂചിപ്പിച്ച് നിലകൊള്ളുന്ന ശില്പങ്ങള്‍ കലാസ്വാദകരുടെയും ചരിത്രകുതുകികളുടെയും പ്രധാന ആകര്‍ഷണമാണ്.

Virupaksha Temple in Hampi

pc: Rohanification

അമ്പലത്തിന്റെ പുഴയോടു തിരിഞ്ഞിരിക്കുന്ന ഭാഗത്തെ ചുമരിലെ വലിയ തുളയിലൂടെ അമ്പലത്തിനു മുന്നിലുള്ള ഗോപുരത്തിന്റെ ചിത്രം പുറകിലെ ചുവരില്‍ തലതിരിഞ്ഞു കാണാന്‍ സാധിക്കും. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഒട്ടും വളര്‍ന്നിട്ടില്ലാത്ത കാലത്തുള്ള ഒരു നിര്‍മ്മിതിയില്‍ ഇത്തരം കാഴ്ച അത്ഭുതാവഹം തന്നെയാണ്.

Virupaksha Temple in Hampi

pc: kanchan joshi

രണ്ടു ഗോപുരങ്ങളാണ് ഈ ക്ഷേത്രത്തില്‍ സ്ഥിതിചെയ്യുന്നത്. ബിസ്തപ്പയ്യ ഗോപുരം എന്നറിയപ്പെടുന്ന 165 അടി ഉയരമുള്ള ആദ്യ ഗോപുരം എന്നാണ് നിര്‍മ്മിച്ചത് എന്നതിനെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. 11 നിലകളാണ് ഇതിനുള്ളത്.

വിജയനഗര സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന കൃഷ്ണദേവരായരാണ് രണ്ടാമത്തെ ഗോപുരം പണികഴിപ്പിച്ചത്. പലപ്രാവശ്യങ്ങളിലായി ക്ഷേത്രം പുതുക്കി പണിതിട്ടുണ്ട്. 52 അടിയാണ് ഇതിന്റെ ഉയരം.

ഇതുകൂടാതെ ക്ഷേത്രത്തിനകത്തായി ഭുവനേശ്വരി ദേവിയുടെയും പാംപാദേവിയുടെയും അമ്പലങ്ങളുണ്ട്.

Virupaksha Temple in Hampi

pc: Paramita.iitb

ഹംപി സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് വിരൂപാക്ഷ ക്ഷേത്രം. ദ്രാവിഡിയന്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്.

Read more about: hampi, ഹംപി
Please Wait while comments are loading...