Search
  • Follow NativePlanet
Share
» »അത്ഭുതപ്പെടുത്തിയ ക്ഷേത്ര നിര്‍മ്മിതികള്‍, ഹംപിയിലെ ക്ഷേത്രങ്ങളിലൂടെ!

അത്ഭുതപ്പെടുത്തിയ ക്ഷേത്ര നിര്‍മ്മിതികള്‍, ഹംപിയിലെ ക്ഷേത്രങ്ങളിലൂടെ!

ഇതാ ഹംപിയിലെ ഏറ്റവും ഏറ്റവും മികച്ച ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

കല്ലിലെഴുതിയ ചരിത്രവും അത് കല്ലുകളിലെ ചരിത്രാവശിഷ്ടങ്ങളും ചേര്‍ന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചകളൊരുക്കുന്ന പുരാതന നഗരമാണ് ഹംപി. ഇന്ത്യയിലെ ഏറ്റവും മികച്ച പൈതൃക സ്ഥാനങ്ങളിലൊന്നായ ഹംപി പ്രസിദ്ധമായിരിക്കുന്നത് ഇവിടുത്തെ സംസ്കാരത്തിന്റെയും അതിന്റെ ശേഷിപ്പുകളുടെയും പേരിലാണ്. തുംഗഭദ്രാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹംപി ഇന്ന് യുനസ്കോയുടെ ലോകപൈതൃക സ്മാരകങ്ങളില്‍ ഒന്നുകൂടിയാണ്. മുഗൾ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ സാമ്രാജ്യമായ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായതിനാൽ തന്നെ ഹംപി ഒരുക്കുന്ന വൈവിധ്യങ്ങള്‍ നേരിട്ടുകണ്ടുതന്നെ അറിയണം. ഇതാ ഹംപിയിലെ ഏറ്റവും ഏറ്റവും മികച്ച ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

വിജയ വിറ്റാല ക്ഷേത്രം

വിജയ വിറ്റാല ക്ഷേത്രം

ഹംപിയിലെ ഏറ്റവും മികച്ച വാസ്തുവിദ്യയും വൈവിധ്യവും നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രമാണ് വിജയവിറ്റാല ക്ഷേത്രം. കര്‍ണ്ണാടക വിനോദ സഞ്ചാരത്തിന്റെ അടയാളമായാണ് വിജയ വിറ്റാല ക്ഷേത്രം അറിയപ്പെടുന്നത്. മഹാവിഷ്ണുവിന്‍റെ അവതാരമായ വിറ്റാലയ്ക്കായി പണിത ഈ ക്ഷേത്രം അത്ഭുതകരമായ വാസ്തുവിദ്യാ വിസ്മയങ്ങള്‍ നിറഞ്ഞ ക്ഷേത്രമാണ്. പതിനാറാം നൂറ്റാണ്ടില്‍ ദേവരായ രണ്ടാമന്റെ കാലത്താണ് ദ്രാവിഡ വാസ്തുവിദ്യയില്‍ ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. പിന്നീട് കൃഷ്ണദേവരായരുടെ കാലത്ത് ക്ഷേത്രത്തില്‍ കുറച്ചുകൂടി മിനുക്കുപണികള്‍ നടന്നു. മ്യൂസിക്കല്‍ പില്ലറുകള്‍ എന്നറിയപ്പെടുന്ന സംഗീതം പൊഴിക്കുന്ന തൂണുകളാണ് ഇവിടുത്തെ വേറൊരു പ്രത്യേകത.സരിഗമ തൂണുകള്‍ എന്നു പേരുളള ഇവയില്‍ കൈകൊണ്ട് ചെറുതായി തട്ടിയാല്‍ സംഗീതം കേള്‍ക്കാം.ഇങ്ങനെ സംഗീതം പൊഴിക്കുന്ന 56 തൂണുകളാണ് ഇവിടെയുള്ളത്. കല്ലില്‍ കൊത്തിയിരിക്കുന്ന രഥമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
PC: Trollpande

വിരൂപാക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രം


ഹംപിയുടെ ചരിത്രം തുടങ്ങുന്നതും വന്നു നില്‍ക്കുന്നതുമായ ഇടമാണ് വിരൂപാക്ഷ ക്ഷേത്രം,
വിജയനഗര സാമ്രാജ്യത്തിന്റെ ഏറ്റവും മികച്ച നിര്‍മ്മിതികളില്‍ ഒന്നായാണ് ഹംപിയുടെ അടയാളമായ വിരൂപാക്ഷ ക്ഷേത്രത്തിനെ കണക്കാക്കുന്നത്. ശിവനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രത്തില്‍ വിരൂപാക്ഷന്‍ എന്ന പേരിലാണ് മഹാദേവനെ ആരാധിക്കുന്നത്. എഡി ഏഴാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ദ്രാവിഡ വാസ്തുവിദ്യയില്‍ തുംഗഭദ്ര നദിയുടെ തീരത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 11-ാം നൂറ്റാണ്ടിലാണ് ക്ഷേത്രത്തിന്‍റെ കൊത്തുപണികള്‍ പൂര്‍ത്തിയാക്കപ്പെട്ടത് എന്നാണ് മറ്റൊരു വിശ്വാസം. ശ്രീകോവില്‍, മുഖമണ്ഡപം, തൂണുകള്‍ നിറഞ്ഞ ഒരു ഹാള്‍ എന്നിവയാണ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍.
PC:Gangaraju10888

അച്ചുതരായ ക്ഷേത്രം

അച്ചുതരായ ക്ഷേത്രം

ഗാന്ധമദാനയ്ക്കും മാതംഗ കുന്നുകൾക്കുമിടയിലാണ് അച്യുതാരായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എ ഡി 1534 ൽ വിജയനഗർ രാജവംശത്തിലെ അച്യുത ദേവ രായയാണ് ഇത് നിർമ്മിച്ചത്. ക്ലാസിക് വിജയനഗർ വാസ്തുവിദ്യാ രീതിയിലും രൂപകൽപ്പനയിലും നിർമ്മിച്ച ഈ ക്ഷേത്രം വെങ്കിടേശ്വരന് സമർപ്പിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ ഭൂരിഭാഗവും തകർന്നുകിടക്കുന്നുണ്ടെങ്കിലും അതിമനോഹരമായ പ്രശസ്തിക്ക് പേരുകേട്ട സ്ഥലമാണിത്. ഗരുഡന് സമർപ്പിച്ചിരിക്കുന്ന ഒരു ആരാധനാലയവും ഈ ക്ഷേത്രത്തിലുണ്ട്.

PC:Ssenthilkumaran

ബദാവി ലിംഗ ക്ഷേത്രം

ബദാവി ലിംഗ ക്ഷേത്രം

ഹംപിയുടെ അത്ഭുത കാഴ്ചകളിലൊന്നായി കണക്കാക്കപ്പെടുന്ന ക്ഷേത്രമാണ് ബദാവി ലിംഗ ക്ഷേത്രം. ഒറ്റക്കല്ലില്‍ മൂന്ന് മീറ്റര്‍ ഉയരത്തില്‍ ശിവലിംഗം കൊത്തിയെടുത്തിരിക്കുന്ന ഇതിനെ വിസ്മയം എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക. വിജയനഗര ഭരണാധികാരികളുടെ കാലത്താണ് ഈ ക്ഷേത്രം പണിയുന്നതെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ അറ എപ്പോഴും വെള്ളത്തിൽ നിറഞ്ഞിരിക്കുന്നു. ഇതിനുള്ളിലാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. കുറച്ചുഭാഗം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ് ഈ ശിവലിംഗം കാണുവാന് സാധിക്കുക.
PC:Ram Nagesh Thota

ലക്ഷ്മി നരസിംഹ ക്ഷേത്രം

ലക്ഷ്മി നരസിംഹ ക്ഷേത്രം

എ ഡി 1528 ൽ കൃഷ്ണദേവരായ രാജാവിന്റെ കാലത്താണ് പ്രസിദ്ധമായ ലക്ഷ്മി നരസിംഹ ക്ഷേത്രം പണികഴിപ്പിച്ചത് വിഷ്ണുവിന്റെ പത്ത് അവതാരങ്ങളിലൊന്നായ നരസിംഹന്റെ ശിലാ വിഗ്രഹമാണ് ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലുള്ളത്. . നരസിംഹന്റെ മടിയിൽ ഇരിക്കുന്ന ലക്ഷ്മി ദേവിയുടെ വിഗ്രഹം ഈ ക്ഷേത്രത്തിലുണ്ടായിരുന്നുവെങ്കിലും 1565നു ശേഷം ലക്ഷ്മിയുടെ വിഗ്രഹം നശിപ്പിക്കപ്പെട്ടു. അതിനാൽ, നരസിംഹന്റെ വിഗ്രഹം ഉഗ്ര നരസിംഹ എന്നറിയപ്പെടുന്നു, ഇത് ലക്ഷ്മി ദേവിയുടെ അഭാവത്തിൽ ഏറ്റവും ഭയാനകമായ രൂപമാണ്.
PC:Ms Sarah Welch

ഹസാര രാമ ക്ഷേത്രം

ഹസാര രാമ ക്ഷേത്രം

വിജയനഗര സാമ്രാജ്യത്തിലെ സ്വകാര്യ ക്ഷേത്രങ്ങളിലൊന്നാണ് ഹസാര രാമ ക്ഷേത്രം. വിജയ നഗര സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ക്കും രാജകുടുംബങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്.
പുരാതന വിജയനഗര സാമ്രാജ്യത്തിന് സമീപത്തായിട്ടാണ് ഹസാര രാമ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. . രാമായണത്തിലെ ഇതിഹാസകഥ ക്ഷേത്രത്തിന്റെ ചുവരുകളിൽ കഥാപാത്രങ്ങൾ, കഥകൾ, സംഭവങ്ങൾ, അഭിനയങ്ങൾ, രംഗങ്ങൾ എന്നിവയുടെ രൂപത്തിൽ കൊത്തിവച്ചിട്ടുണ്ട്.
PC:Prashmob

ബാലകൃഷ്ണ ക്ഷേത്രം

ബാലകൃഷ്ണ ക്ഷേത്രം

ഉദയഗിരിയ്ക്കെതിരായ കൃഷ്ണദേവരായ രാജാവിന്റെ വിജയത്തിന്റെ ആഘോഷം അടയാളപ്പെടുത്തുന്നതിനായാണ് എ ഡി 1513 ൽ ബാല കൃഷ്ണ ക്ഷേത്രം പണികഴിപ്പിച്ചത്. ശ്രീകൃഷ്ണനെ ശിശുരൂപമായ ബാലകൃഷ്ണൻ അല്ലെങ്കിൽ ഗോപാൽജി ആയാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. . ക്ഷേത്രത്തിന്റെ വിഗ്രഹം ഇപ്പോൾ ചെന്നൈ സ്റ്റേറ്റ് മ്യൂസിയത്തിലേക്ക് മാറ്റി. ക്ഷേത്രത്തിന്റെ ചുവരുകളും തൂണുകളും താഴികക്കുടങ്ങളും ഭഗവത, ശ്രീകൃഷ്ണന്റെ പുരാണ കഥയിൽ നിന്നുള്ള ചിത്രങ്ങളാല്‍ സമ്പന്നമാണ്.
PC:Manikanteswar Madala

കടലേകലു ഗണേശ ക്ഷേത്രം

കടലേകലു ഗണേശ ക്ഷേത്രം

ഹമ്പിയുടെ മറ്റൊരു ഒറ്റക്കല്‍ അത്ഭുതമാണ് കടലേകലു ഗണേശ ക്ഷേത്രം. കടലേകലു ഗണേശന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ 4.5 മീറ്റർ ഉയരമുള്ള ഗണപതിയുടെ ഏകശിലാ വിഗ്രഹമുണ്ട്. ക്ഷേത്രത്തിലെ തൂണുകളില്‍ പുരാണ കഥാപാത്രങ്ങളും കഥകളും കൊത്തിവച്ചിട്ടുണ്ട്. കടലേകലു ഗണേശ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ശശിവേകല ഗണേശന് സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ദേവാലയം ഒരൊറ്റ കല്ലിൽ കൊത്തിയെടുത്തതാണ്.
PC:Sid Mohanty

ഭൂമിക്കടിയിലെ ശിവക്ഷേത്രം

ഭൂമിക്കടിയിലെ ശിവക്ഷേത്രം

ഹംപിയിലെ മറ്റൊരു നിര്‍മ്മാണ വിസ്മയമാണ് ഭൂമിക്കടിയിലെ ശിവക്ഷേത്രം. ഹ‌മ്പിയിലെ നോബിൾസ്മാൻ ക്വോട്ടേഴ്സിനടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രസന്ന വീരുപക്ഷ എന്നാണ് ഇവിടുത്തെ ശിവ പ്രതിഷ്ഠ അറിയപ്പെടുന്നത്. ഭൂമിക്കടിയിലെ ഈ ക്ഷേത്രത്തിന്റെ ഉൾഭാഗം എപ്പോഴും വെള്ളം വന്ന് നിറഞ്ഞ് കിടക്കാറു‌ണ്ട്. തുംഗഭദ്ര നദിയിലെ ജലമാണ് കനാൽ വഴി ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. വി‌ജയ‌നഗര രാജ കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രമായിരുന്നു ഈ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരുന്നത്. പ‌ണ്ടുകാലത്ത് ഈ ക്ഷേത്രത്തിൽ ഒരു ശിവലിംഗം ഉണ്ടായിരുന്നു. എന്നാൽ വെള്ളം കയറി ഈ ഭാഗത്ത് ഇപ്പോൾ ശിവ ലിംഗം ഇല്ല. വേനൽക്കാലത്ത് മാത്രമേ സഞ്ചാരികൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയുകയുള്ളു. മഴക്കാലത്ത് ഇവിടെ മുഴുവൻ വെള്ളം ഉയർന്നിട്ടുണ്ടാകും. എന്നാൽ ക്ഷേത്രത്തിന്റെ ഉൾവശത്ത് എപ്പോഴും വെള്ളം ഉണ്ടാകും.
PC: Ssenthilkumaran

ഹനുമാന്‍ ക്ഷേത്രം, ഹംപി

ഹനുമാന്‍ ക്ഷേത്രം, ഹംപി


ഹനുമാന്റെ ജന്മസ്ഥലമായ ആഞ്ജനേയ ഹിൽ എന്ന കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ മുകളിൽ എത്താൻ ഏകദേശം 570 പടികളാണ് തേട്രെ. അവിടെ ഹനുമാൻ പ്രഭുവിന്റെ ഒരു വലിയ വിഗ്രഹം കാണാം. സന്ദർശകന്റെ കാഴ്ചയ്ക്കായി ഫ്ലോട്ടിംഗ് കല്ലുകളും ഉണ്ട്, അവ പ്രശസ്ത രാമ സേതുവിൽ നിന്ന് കൊണ്ടുവരുന്നു. ക്ഷേത്രം സന്ദർശിക്കുന്നവർക്ക് മനോഹരമായ ഒരു പനോരമിക് കാഴ്ച ഈ ക്ഷേത്രം നൽകുന്നു.

PC:Aleksandr Zykov f

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X