സ്വാതന്ത്ര്യ ദിനം പലതരത്തിലാണ് നമ്മൾ ആഘോഷിക്കുന്നത്. ഈ ദിവസം നിങ്ങൾ കൊച്ചിയിലാണെങ്കില്‍ ഇതാ കിടിലൻ ഓഫർ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. കൊച്ചി മുഴുവന് മെട്രോയിൽ കറങ്ങാന് 20 രൂപയുടെ അത്യാകർഷകരാമയ ഓഫറുമായാണ് മെട്രോ വന്നിരിക്കുന്നത്.
ഓഗസ്റ്റ് 15 ചൊവ്വാഴ്ച കൊച്ചി മെട്രോയിൽ നിങ്ങൾ ഒരു യാത്രയ്ക്ക് പരമാവധി 20 രൂപാ മാത്രം മുടക്കിയാൽ മതി. അതായത് 30 രൂപയ്ക്കു മുകളിൽ 60 രൂപാ വരെ വില വരുന്ന മെട്രോ ടിക്കറ്റുകൾക്ക് നിങ്ങള് മുടക്കേണ്ടത് വെറും ഇരുപത് രൂപാ മാത്രമായിരിക്കും. 30, 40, 50, 60 രൂപ മെട്രോ ടിക്കറ്റുകൾക്ക് യഥാക്രമം 10,20,30,40 രൂപ വീതം ഇളവാണ് അധികമായി മെട്രോ നല്കുന്നത്.

അപ്പോൾ പത്തു രൂപയുടെ ടിക്കറ്റില്ലേ എന്നല്ലേ. പേടിക്കേണ്ട, കൊച്ചി മെട്രോയുടെ മിനിമം നിരക്ക് ഈ ദിവസവും പത്ത് രൂപാ തന്നെയായിരിക്കും. 60 രൂപയാണ് നിങ്ങൾ പോകുന്ന ഇടത്തേയ്ക്കുള്ള മെട്രോ നിരക്കെങ്കിൽ ഓഫർ അനുസരിച്ച് വെറും 20 രൂപ മാത്രമേ നിങ്ങള്‍ ടിക്കറ്റിനായി മുടക്കേണ്ടതുള്ളൂ.
ചൊവ്വാഴ്ച രാവിലെ 6.00 മണി മുതൽ രാത്രി 11.00 മണി വരെ ഈ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുവാനുള്ള സൗകര്യം ലഭ്യമാണ്. മാത്രമല്ല, നേരിട്ട് ടിക്കറ്റ് എടുക്കാതെ, പേപ്പർ ക്യൂ ആർ, ഡിജിറ്റൽ ക്യൂആർ, കൊച്ചി വൺ കാർഡ് കുടങ്ങിയവ വഴി ടിക്കറ്റ് എടുക്കുമ്പോഴും ഈ നിരക്ക് ലഭിക്കും. എന്നാൽ കൊച്ചി വൺ കാർഡില്‍ ഇളവ് നല്കുക ക്യാഷ് ബാക്ക് ആയിട്ടായിരിക്കും.

നേരത്തത്തയപേക്ഷിച്ച് കൊച്ചി മെട്രോയുടെ ജനപ്രീതി വർധിച്ചുകഴിഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തിൽ ശരാശരി 85545 ആളുകളാണ് ഒരു ദിവസം മെട്രോയിൽ യാത്ര ചെയ്തത്. ഈ മാസം ഓഗസ്റ്റ് ഇതുവരെ പ്രതിദിനം 89,401 ആളുകൾ മെട്രോ ഉപയോഗിക്കുന്നു. ഇത് കൂടാതെ അവധി ദിവസങ്ങളിലു ഉത്സവദിവസങ്ങളിലും ഇത്തരത്തിലുള്ള ഓഫറുകൾ നല്കുന്നതും ആളുകളെ കൂടുതൽ മെട്രോ യാത്രയിലേക്ക് ആകർഷിക്കുന്നു.
ആലുവാ, തൃപ്പൂണിത്തുറ, ഫോർട്ട് കൊച്ചി, ജെഎൻഎൽ സ്റ്റേഡിയം, വൈറ്റില എന്നിങ്ങനെ ഏത് സ്ഥലങ്ങളിലേക്കും പോകുവാൻ മെട്രോ സർവീസിനെ ആശ്രയിക്കാം.
കൊച്ചി മെട്രോ ആലുവ-തൃപ്പൂണിത്തുറ റൂട്ട് മെട്രോ സ്റ്റേഷനുകൾ
ആലുവ
പുളിഞ്ചോട്
കമ്പനിപ്പടി
അമ്പാട്ടുകാവ്
മുട്ടം
കളമശ്ശേരി
കൊച്ചിൻ യൂണിവേഴ്സിറ്റി
പത്തടിപ്പാലം
ഇടപ്പള്ളി
ചങ്ങമ്പുഴ പാർക്ക്
പാലാരിവട്ടം
JLN സ്റ്റേഡിയം
കലൂർ
ടൗൺ ഹാൾ
എംജി റോഡ്
മഹാരാജാസ് കോളേജ്
എറണാകുളം സൗത്ത്
കടവന്ത്ര
ഏലംകുളം
വൈറ്റില
തൈക്കൂടം
പേട്ട
അലയൻസ് ജംഗ്ഷൻ
എസ്എൻ ജംഗ്ഷൻ
തൃപ്പൂണിത്തുറ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













