Search
  • Follow NativePlanet
Share
» »ദുബായിൽ മാത്രമല്ല, പറക്കും ടാക്സി ഇന്ത്യയിലും! ഊബറിനേക്കാൾ രണ്ടിരട്ടി തുക മതി!

ദുബായിൽ മാത്രമല്ല, പറക്കും ടാക്സി ഇന്ത്യയിലും! ഊബറിനേക്കാൾ രണ്ടിരട്ടി തുക മതി!

ബസും ടാക്സിയും നോക്കി റോഡരികിൽ കാത്തു നിൽക്കുന്നതൊക്കെ ഇനി പഴങ്കഥയാകും. റോഡിലെ തിരക്കോ മണിക്കൂറുകൾ നീളുന്ന ട്രാഫിക് ബ്ലോക്കോ ഒക്കെ ഒരു സ്വപ്നമെന്ന പോൽ മറക്കാം.. എന്താണ് സംഭവിക്കുന്നതെന്നല്ലേ.. പറക്കും ടാക്സി വരുന്നു. ദുബായിൽ അല്ല.. ഇന്ത്യയിൽ തന്നെ. രാജ്യത്തെ ആദ്യത്തെ പറക്കും ടാക്സി ഇതാ പറക്കാൻ ഒരുങ്ങുകയാണ്.

2026 ല്‍ പറക്കും ടാക്സികൾ സർവീസ് ആരംഭിക്കുന്ന ദുബായേക്കാളും വേഗത്തിൽ ഇന്ത്യയിലാണ് എയര്‍ ടാക്സി സർവീസുകൾ ആരംഭിക്കുവാൻ ഒരുങ്ങുന്നത്. അനിമേഷനുകളിലും സിനിമകളിലും മാത്രം പരിചയമുള്ള പറക്കും ടാക്സികൾ വരുന്ന ആറ് ഏഴ് മാസത്തിനുള്ളിൽ രാജ്യത്ത് സർവീസ് ആരംഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

India s First Flying Taxi Will Launch Soon

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) മദ്രാസിലെ പ്രൊഫസർ സത്യ ചക്രവർത്തി പറക്കും ടാക്സി എന്ന ഭാവിയുചെ സ്വപ്നം ഉടനെ യാഥാർത്ഥ്യത്തിലേക്ക് അടുക്കുമെന്ന് പറഞ്ഞിരുന്നു. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യം എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നുള്ള ചക്രവർത്തി ഇക്കാര്യം
പറഞ്ഞത്. യാത്രകളുടെ ലോകത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന ഇന്ത്യയിലെ പറക്കും ടാക്‌സിയായ e200 നെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

ഭൂപ്രകൃതിയുടെ കാര്യത്തിൽ ഒന്നിനൊന്ന് വ്യത്യസ്തമായ ഇന്ത്യയിലെ നഗരങ്ങളിലൂടെ യാത്ര ചെയ്യാവുന്ന ഒരു എയർ ടാക്സി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതിയുടെ തുടക്കം. ഇതിൽ പ്രതീക്ഷിക്കാവുന്ന വെല്ലുവിളികള്‍ എല്ലാം നേരിടാൻ സാധിക്കുന്ന വിധത്തിലുള്ള പറക്കും ടാക്സി ഒറ്റ റീചാർജിൽ ഒന്നിലധികം തവണ പറക്കാൻ പ്രാപ്തമായിരിക്കുകയും വേണം. ഈ സവിശേഷതകൾ എല്ലാമുള്ള എയർ ടാക്സിയുടെ ആദ്യ പറക്കൽ ഈ വർഷം ഒക്ടോബറിലോ നവംബറിലോ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും
അദ്ദേഹം സൂചിപ്പിച്ചു.

സുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലാത്ത വിധത്തിൽ ആയിരിക്കും ഇന്ത്യയിലെ പറക്കും ടാക്‌സിയായ e200 എത്തുക. അന്താരാഷ്ട്ര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമെന്നും വിവിധ സുരക്ഷാ നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമയ ലാഭവും എളുപ്പവും യാത്രക്കാർക്ക് ഉറപ്പു വരുത്തുകയാണ് എയർ ടാക്സിയുടെ ലക്ഷ്യം.

എയർ ടാക്ലികളെക്കുറിച്ച് പറയുമ്പോൾ പ്രധാനമായും ഉയരുന്ന ചോദ്യം അതിന്‍റെ നിരക്ക് തന്നെയാണ്. കുറഞ്ഞ ചെലവിൽ ഊബറും ഓലയും വിളിക്കുന്ന അതേ നിരക്കിൽ എയർ ടാക്സി വിളിക്കാമെന്ന് കരുതുകയേ വേണ്ട. ഇത്തരം ആധുനിക ടെക്നോളജികൾ വിപണിയിലെത്തുന്ന സമയങ്ങളിൽ വൻ നിരക്ക് ആയിരിക്കും കാണിക്കുക. എന്നാൽ സാധാരണക്കാരുടെ ഇടയിൽ ഇതിന് സ്വീകാര്യത ലഭിക്കണമെങ്കിൽ കുറഞ്ഞ നിരക്കിൽ സർവീസ് ലഭിക്കേണ്ടതായും വരും.

അതേസമയം, ഊബർ പോലുള്ള പരമ്പരാഗത ടാക്സി പ്ലാറ്റ്‌ഫോമുകളുടെ ഇരട്ടി നിരക്കിൽ മാത്രം സേവനങ്ങൾ നൽകുമെന്നാണ് പ്രൊഫസർ ചക്രവർത്തി വിഭാവനം ചെയ്യുന്നത്. എയർ ടാക്സികൾ വ്യാപകമാകുന്ന കാലത്ത് ഇത് സംഭവിച്ചേക്കാം,

ദുബായിയെ കടത്തിവെട്ടുമോ?

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോബി ഏവിയേഷൻ ഈ അടുത്താണ് എയർ ടാക്സി സർവീസുകളുടെ കാര്യത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുമായി കരാർ ഒപ്പിട്ടത്. അടുത്ത വർഷം അവസാനത്തോടെ എയർ ടാക്സിയുടെ പരീക്ഷണ പറക്കലുകൾ ആരംഭിക്കുമെന്നും 2026 ൽ എയർ ടാക്സികൾ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്.. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, പാം ജുമൈറ, ഡൗൺ ടൗൺ ദുബായ്, ദുബായ് മറീന എന്നീ സ്ഥലങ്ങള്‍ക്കിടയിലാണ് എയാർ ടാക്സി സർവീസുകൾ ആദ്യ ഘട്ടത്തിൽ ലഭ്യമാവുകയെന്നാണ് വിവരം. മെട്രോ, ബസ്,ടാക്സി,ഫെറി എന്നീ ഗതാഗത സംവിധാനങ്ങളുമായി യോജിപ്പിച്ചായിരിക്കും എയർ ടാക്സി പ്രവര്‍ത്തിക്കുക

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+