ഭൂട്ടാൻ യാത്ര പോകാൻ ആഗ്രഹിച്ചിരിക്കുന്ന ഒരു സഞ്ചാരിയാണോ നിങ്ങൾ? നീണ്ട യാത്രയുടെ ബുദ്ധിമുട്ടുകളോ വിഷമങ്ങളോ ഇല്ലാതെ നേരെ ട്രെയിനിൽ ഭൂട്ടാനിൽ ചെന്നിറങ്ങാൻ പറ്റിയാൽ എങ്ങനെയുണ്ടാകും? ഭൂട്ടാനിലേക്ക് ട്രെയിനോ എന്നല്ലേ നിങ്ങൾ ചിന്തിച്ചത്? അതേ, നിങ്ങൾ വായിച്ചത് ശരിയാണ്. ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് ഇതാ
റെയിൽപാത വരികയാണ്.
ഇന്ത്യന്‍ റെയിൽവേയുടെ സഹായത്തോടെയാണ് ഇന്ത്യയ്ക്കും ഭൂട്ടാനും ഇടയിലുള്ള ആദ്യ റെയിൽപാത നിര്‍മ്മിക്കുക. 69.04 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽവേ ലൈനിൽ ആറ് പുതിയ റെയിൽവേ സ്റ്റേഷനുകളും നിവധി പാലങ്ങളും ഉൾപ്പെടും. വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) പൂർത്തീകരണം പദ്ധതിയിലേക്കുള്ള ദൂരം കുറച്ചിരിക്കുകയാണ്.
പ്രാദേശിക ബന്ധങ്ങളും വ്യാപാരങ്ങളും മാത്രമല്ല, അതിർത്തി കടന്നുള്ള കണക്റ്റിവിറ്റി കൂട്ടുകയും വ്യാപാരം, ടൂറിസം, സാംസ്കാരിക വിനിമയം എന്നിവ വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് ഈ റെയിൽവേ പദ്ധതി സാധ്യമാക്കും. ഇത് കൂടാതെ സാമ്പത്തിക രംഗത്തുള്ള വളർച്ചയ്ക്കും ഇന്ത്യ- ഭൂട്ടാൻ റെയിൽവേ പദ്ധതി പ്രോത്സാഹനം നല്കും. ഇരു രാജ്യങ്ങളിലെയും പ്രാദേശിക ബിസിനസുകൾക്ക് പ്രയോജനം ചെയ്യുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
3,500 കോടി രൂപയാണ് ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ബാലജൻ, ഗരുഭസ, റൂണിഖത, ശാന്തിപൂർ, ദാദ്ഗിരി, ഗെലെഫു എന്നിങ്ങനെ ആറ് റെയിൽവേ സ്റ്റേഷനുകൾ ഉണ്ടായിരിക്കും. കൂടാതെ, രണ്ട് പ്രധാന പാലങ്ങൾ, 29 പ്രധാന പാലങ്ങൾ, 65 ചെറിയ പാലങ്ങൾ, ഒരു റോഡ് മേൽപ്പാലം, 39 റോഡ് അണ്ടർബ്രിഡ്ജുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.
ഭൂട്ടാൻ യാത്ര
സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. മനോഹരമായ കാലാവസ്ഥ, ഭൂപ്രകൃതി, കാഴ്ചകൾ, പർവ്വതങ്ങൾ, ആശ്രമങ്ങള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ കാണുവാനുണ്ട്. ഇന്ത്യയിൽ നിന്ന് റോഡ് മാർഗവും വ്യോമമാർഗവും ഭൂട്ടാനിലേക്ക് പോകാം.
ഭൂട്ടാനിലേക്ക് എങ്ങനെ പോകാം
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ, പെർമിറ്റ് മാത്രം എടുത്ത് റോഡ് മാർഗം ഭൂട്ടനിലേക്ക് പോകാം. വോട്ടർ ഐഡി, പാസ്പോര്‌ട്ട് തുടങ്ങിയവ പെർമിറ്റിനായി സമർപ്പിക്കാം. കൊല്ക്കത്തയെത്തി അവിടുന്ന് സിലിഗുഡിയിലൂടെയാണ് റോഡ് മാർഗം ഭൂട്ടാനിലേക്കുള്ള യാത്ര. വിമാനത്തിൽ വരുന്നവർക്ക് കൊല്ക്കത്ത ബെഗ് ദോഗ്ര വഴി ഭൂട്ടാനിൽ എത്താം. ഇന്ത്യക്കാർക്ക് ഭൂട്ടാന് ഏറ്റവും അടുത്ത വിമാനത്താവളം ബെഗ് ദോഗ്രയാണ്.
ഭൂട്ടാന്‍ സന്ദർശിക്കാൻ പറ്റിയ സമയം
കാലാവസ്ഥ അനുസരിച്ച് മാത്രം യാത്ര സാധ്യമാകുന്ന ഇടമാണ് ഭൂട്ടാൻ. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യം. ഭൂട്ടാനില്‍ ട്രെക്കിങ് ആണ് ലക്ഷ്യമെങ്കിൽ മാർച്ച് - ഏപ്രിൽ, ഓഗസ്റ്റ് - ഒക്ടോബർ മാസങ്ങളാണ് നല്ലത്. ഏപ്രിൽ മാസത്തില്‍ സന്ദർശിക്കാൻ ഏറ്റവും മനോഹരമായ കാലാവസ്ഥ.
ഭൂട്ടാനിലെ പ്രധാന സ്ഥലങ്ങൾ
ടൈഗേഴ്സ് നെസ്റ്റ്, ബുദ്ധ ഡോര്നെമ ബുദ്ധ പ്രതിമ, പുനാക്ക താഴ്വര,ഡോച്ചുല പാസ് തുടങ്ങിയവ ഇവിടെ ഭൂട്ടാനില്‍ തീർച്ചയായും കാണേണ്ട സ്ഥലങ്ങളാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













