ക്രിസ്മസ് അവധിയുടെ ഭാഗമായി പലരും യാത്രകൾ പ്ലാൻ ചെയ്തിട്ടുണ്ട്. ചെറിയ യാത്ര മുതൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു വരുന്ന വിധത്തിലുള്ള യാത്രകളും ചിലർ പോകുന്നുണ്ട്. നീണ്ട യാത്രകൾക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുമെങ്കിലും പിന്നീട് വരുന്ന ചെറിയ പ്രാദേശിക യാത്രകൾക്ക് സമയം പോലെ അപ്പപ്പോൾ ടിക്കറ്റ് എടുക്കുകയാണ് പതിവ്, ഇത്തരം സാഹചര്യങ്ങളില്‍ ട്രെയിൻ സർവീസുകളില് വരുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ഇപ്പോഴിതാ, രാജ്യത്ത് സഞ്ചാരികളും തീർത്ഥാടകരും വിനോദസഞ്ചാരികളും ഒരുപോലെ ആശ്രയിക്കുന്ന വന്ദേ ഭാരത് സർവീസ് ഉൾപ്പെടെ നിരവധി ട്രെയിനുകൾ തിരഞ്ഞെടുത്ത തിയതികളിൽ റദ്ദാക്കിയിരിക്കുകയാണ്. മൊറാദാബാദ് ഡിവിഷനിലെ മസിത് റെയിൽവേ സ്റ്റേഷനിൽ വിവിധ പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഡിസംബർ 19 മുതൽ 24 വരെ വിവിധ തീയതികളിലായി 18 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
ലഖ്നൗ - മീററ്റ് വന്ദേ ഭാരത് എക്സ്പ്രസ്, കുംഭ് എക്‌സ്‌പ്രസ്, സഹർസ - അമൃത്സർ ഗരീബ് രഥ് എക്സ്പ്രസ് സപ്ത്ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകളുൾപ്പെടെ പല ട്രെയിനുകളുടെ സർവീസിലും മാറ്റം വരും. ക്രിസ്തുമസ് അവധിക്കാലത്താണ് ഈ നിയന്ത്രണങ്ങൾ ഉള്ളത് എന്നതിനാൽ ഉത്തർ പ്രദേശിലേക്ക് പോകുന്ന സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ മാറ്റങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
വന്ദേ ഭാരത് റദ്ദാക്കി
ലക്നൗവിനും മീററ്റിനും ഇടയിൽ സർവീസ് നടത്തുന്ന 22490/22489 ലക്നൗ- മീററ്റ് വന്ദേ ഭാരത് രണ്ട് ദിവസങ്ങളിൽ റദ്ദാക്കിയിട്ടുണ്ട്. ഡിസംബർ 22, 23 തീയതികളിൽ ആണ് ഇരുദിശകളിലേക്കുമുള്ള സർവീസ് റദ്ദാക്കിയിരിക്കുന്നത്. ഹൗറ ജംഗ്ഷനും ഡെറാഡൂണിനും ഇടയിൽ സർവീസ് നടത്തുന്ന കുംഭ് എക്സ്പ്രസ് 12369 ഡിസംബർ 22, 23 തീയതികളിൽ യാത്ര ലഖ്‌നൗവിൽ അവസാനിക്കും.
ഡിസംബർ 23, 24 തീയതികളിൽ 12370 കുംഭ് എക്‌സ്‌പ്രസ് ലക്‌നൗവിൽ നിന്നായിരിക്കും സർവീസ് നടത്തുക.
12203 സഹർസ - അമൃത്സർ ഗരീബ് രഥ് എക്സ്പ്രസ് ഡിസംബർ 22, 23 തീയതികളിൽ ലഖ്‌നൗവിലേക്ക് വരില്ല. പകരം ഗോരഖ്പൂർ ജംഗ്ഷൻ - സീതാപൂർ സിറ്റി ജംഗ്ഷൻ - ഷാജഹാൻപൂർ ജംഗ്ഷൻ വഴി സർവീസ് നടത്തും. ഡിസംബർ 22 ന് 12204 അമൃത്സർ - സഹർസ ഗരീബ് രഥ് എക്സ്പ്രസ്, ഡിസംബർ 21 മുതൽ 23 വരെ 12557 സപ്ത്ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഡിസംബർ 22 മുതൽ 23 വരെ 12558 സപ്ത്ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയും ലക്നൗ ഒഴിവാക്കി
ഗോരഖ്പൂർ ജംഗ്ഷൻ - സീതാപൂർ സിറ്റി ജംഗ്ഷൻ - ഷാജഹാൻപൂർ ജംഗ്ഷൻ വഴി തന്നെ സർവീസ് നടത്തും
റദ്ദാക്കിയ ട്രെയിനുകൾ
22453 ലഖ്‌നൗ - മീററ്റ് സിറ്റി ഡിസംബർ 22
22454 മീററ്റ് സിറ്റി - ലഖ്‌നൗ ഡിസംബർ 23
22489/22490 ലഖ്‌നൗ - മീററ്റ് നഗർ വന്ദേ ഭാരത് ഡിസംബർ 22 മുതൽ 23 വരെ
15073 സിഗ്രൗലി - തനക്പൂർ 21, 24 ഡിസംബർ
15075 ശക്തിനഗർ - തനക്പൂർ 23 ഡിസംബർ
15076 തനക്പൂർ - ശക്തിനഗർ 22 ഡിസംബർ
15074 തനക്പൂർ - സിഗ്രൗലി ഡിസംബർ 20, 23
13005 ഹൗറ - അമൃത്സർ മെയിൽ 19 മുതൽ 21 ഡിസംബർ വരെ
13006 അമൃത്സർ - ഹൗറ മെയിൽ 21 മുതൽ 23 ഡിസംബർ വരെ
12355 അർച്ചന എക്സ്പ്രസ് 21 ഡിസംബർ
12356 ജമ്മു താവി - പട്ന ജന. 22 ഡിസംബർ
14235 വാരണാസി-ബറേലി എക്സ്പ്രസ് 21 മുതൽ 23 ഡിസംബർ വരെ
14236 ബറേലി-വാരണാസി എക്സ്പ്രസ് 22 മുതൽ 24 ഡിസംബർ വരെ
14307/14308 പ്രയാഗ്‌രാജ് സംഗമം-ബറേലി എക്സ്പ്രസ് 22 മുതൽ 24 ഡിസംബർ വരെ
14207 പദ്മാവത് എക്സ്പ്രസ് 21 മുതൽ 23 ഡിസംബർ വരെ
14208 പദ്മാവത് എക്സ്പ്രസ് ഡിസംബർ 22 മുതൽ 24 വരെ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














