തീവണ്ടി യാത്രകൾ കഴിഞ്ഞ കുറച്ചു നാളുകളായി കഷ്ടപ്പാടാണ് നല്കുന്നത്. സ്പെഷ്യൽ സർവീസുകൾ ഉൾപ്പെടെയുള്ളവ ഉണ്ടെങ്കിലും പല ട്രെയിനുകളിലും അടുക്കാൻ പറ്റാത്ത തിരക്കാണ്. കാൽപ്പടിയിൽ വരെ തിങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന ട്രെയിൻ യാത്രക്കാരുടെ അവസ്ഥ പലപ്പോഴും വാർത്തയുമായിട്ടുണ്ട്. ഇപ്പോഴിതാ, യാത്രാ തിരക്ക് പരിഹരിക്കാൻ ഏറ്റവും ഉചിതമായ നടപടിയുമായി വന്നിരിക്കുകയാണ് റെയില്‍വേ. ഇതനുസരിച്ച് സെന്‍ട്രൽ റെയിൽവേ അതിന്‍റെ പ്രധാന റൂട്ടുകളിൽ പുതിയ ട്രെയിനുകൾ അവതരിപ്പിക്കുകയാണ്.
യാത്രാ ക്ലേശത്തിന് പരിഹാരമായി പുതിയതായി പുആറ് മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകൾ ആണ് സെന്‍ട്രൽ റെയിൽവേയിൽ നിന്ന് ഈ വർഷം സർവീസ് തുടങ്ങുന്നത്. തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന റൂട്ടിൽ സ്പെഷ്യല്‍ ട്രെയിനുകൾ സർവീസ് നടത്തും. ഓരോന്നിനും നാല് ജനറൽ ക്ലാസ് കോച്ചുകളും ഒരു ജനറൽ ക്ലാസ്, ലഗേജ് കം ഗാർഡിന്റെ ബ്രേക്ക് വാനും സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലും പുതിയ സൗകര്യങ്ങളും മാറ്റങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.പുതിയ സർവീസുകൾ പരിചയപ്പെടാം.

സിഎസ്എംടി മുംബൈ-തിരുവനന്തപുരം എക്സ്പ്രസ്
ട്രെയിൻ നമ്പർ 16331/16332 സിഎസ്എംടി മുംബൈ-തിരുവനന്തപുരം എക്സ്പ്രസ് ഡിസംബർ മുതൽ പുതിയ ഘടനയില്‍ ഓടും. 2 എസി ടൂ ടയർ, 2 എസി 3 ടയർ, 3 എസി 3 ടയർ ഇക്കോണമി , 6 സ്ലീപ്പർ ക്ലാസ്, 5 ജനറൽ സെക്കൻഡ് ക്ലാസ് (1 ലഗേജ് കം ഗാർഡിന്റെ ബ്രേക്ക് വാൻ ഉൾപ്പെടെ), 1 പാൻട്രി കാർ , 1 ജനറേറ്റർ കാർ എന്നിവയാണ് ഈ ട്രെയിനിനുണ്ടാവുക. എച്ച് എച്ച് ബി കോച്ചുകൾ ആണിവ. ഡിസംബർ 21-ന് തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടും. 22-ന് മുംബൈയിൽ നിന്ന് തിരുവനന്തപുരത്തിനും.
ദാദർ-തിരുനെൽവേലി എക്സ്പ്രസ്
ട്രെയിൻ നമ്പർ 22629/22630 ന് പുതിയ ഘടനയനുസരിച്ച് 1 എസി 2 ടയർ, 1 എസി 3 ടയർ, 1 എസി -III ടയർ ഇക്കോണമി, 6 സ്ലീപ്പർ ക്ലാസ്, 5 ജനറൽ സെക്കൻഡ് ക്ലാസ് (1 ലഗേജ് കം ഗാർഡിന്റെ ബ്രേക്ക് വാൻ ഉൾപ്പെടെ), 1 ജനറേറ്റർ കാർ എന്നിവ ഉൾപ്പെടെ 15 LHB കോച്ചുകൾ ഉണ്ടാകും. തിരുനെൽവേലി- ദാദർ സർവീസ് ഡിസംബർ 18 മുതലും ദാദറിൽ നിന്ന് ഡിസംബർ 19-നും ട്രെയിൻ പുറപ്പെടും.
പൂനെ-കന്യാകുമാരി എക്സ്പ്രസ്
പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ നമ്പർ 16381/16382 ന്‍റെ പുതിയ ഘടനയനുസരിച്ച് 1 എസി-II ടയർ, 4 എസി-III ടയർ, 2 എസി-III ടയർ ഇക്കോണമി, 6 സ്ലീപ്പർ ക്ലാസ്, 5 ജനറൽ സെക്കൻഡ് ക്ലാസ് (1 ലഗേജ് കം ഗാർഡിന്റെ ബ്രേക്ക് വാൻ ഉൾപ്പെടെ), 1 പാൻട്രി കാർ, 1 ജനറേറ്റർ കാർ എന്നിവ ഉൾപ്പെടെ 20 LHB കോച്ചുകൾ ഉണ്ടായിരിക്കും. ഡിസംബർ 16-ന് കന്യാകുമാരിയിൽ നിന്നും പിറ്റേന്ന് പൂനെയിൽ നിന്നും പുറപ്പെടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













