ആലപ്പുഴയിൽ നിന്ന് എറണാകുളം- പാലക്കാട് വഴി കോയമ്പത്തൂർ പോകുന്നവർക്ക് ഇതാ ഒരു ആശ്വാസ വാർത്ത. 3352 ആലപ്പുഴ - ധൻബാദ് പ്രതിദിന എക്സ്പ്രസിൽ 2025 മാർച്ച് 24 മുതൽ ആലപ്പുഴക്കും കോയമ്പത്തൂരിനുമിടയിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ റെയിൽവേ ഡി-റിസർവ്ഡ് കോച്ചുകളായി പ്രഖ്യാപിച്ചു. എറണാകുളത്ത് നിന്ന് കോയമ്പത്തൂര്‍ റൂട്ടിൽ രാവിലെയുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ സർവീസാണിത്.
ഇതനുസരിച്ച് ഡീ-റിസർവ് ചെയ്ത എസ് 5, എസ് 6 എന്നീ സ്ലീപ്പർ കോച്ചുകളിൽ, റിസർവേഷനില്ലാത്ത സ്ലീപ്പർ ക്ലാസ് ടിക്കറ്റ് കൈവശമുള്ളവർക്കും ഈ റൂട്ടിലെ സീസൺ ടിക്കറ്റുകാര്‌ക്കും യാത്ര ചെയ്യാം. ആലപ്പുഴ - കോയമ്പത്തൂർ റൂട്ടിലെ യാത്രയ്ക്ക് മാത്രമായിക്കും ഈ സൗകര്യം.

ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352)
ആലപ്പുഴയിൽ നിന്ന് എല്ലാ ദിവസവും രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 13352 ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് ഉച്ചയ്ക്ക് 12.17 ന് കോയമ്പത്തൂർ എത്തും. ആലപ്പുഴ, മാരാരിക്കുളം, ചേർത്തല, തുറവൂർ, എറണാകുളം ജംങ്ഷൻ, ആലുവ, തൃശൂർ, വടക്കാഞ്ചേരി, ഒറ്റപ്പാലം, പാലക്കാട്, എന്നിവയാണ് ഈ റൂട്ടിലെ മറ്റു സ്റ്റേഷനുകൾ. രാവിലെയുള്ള യാത്രയായതിനാൽ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമടക്കം നിരവധി ആളുളാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്.
ആലപ്പുഴയിൽ വിന്ന് കോയമ്പത്തൂരിലേക്ക് ഈ ട്രെയിനിൽ 06 മണിക്കൂർ 17 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പറിന് 190 രൂപ, എസി ത്രീ ടയറിന് 505 രൂപ, എസി ടൂ ടയറിന് 710 രൂപ എന്നിങ്ങനെയാണ് നിരക്ക്,
അതേസമയം, ആലപ്പുഴയിൽ നിന്ന് ധൻബാധിലേക്ക് ഏകദേശം 53 മണിക്കൂറാണ് യാത്രാ സമയം. മൂന്നാം ദിവസം രാവിലെ 10.50 നാണ് ട്രെയിന്‍ ധന്‍ബാദിൽ എത്തുന്നത്. സ്ലീപ്പറിന് 855 രൂപ, എസി ത്രീ ടയറിന് 2245 രൂപ, എസി ടൂ ടയറിന് 3285 രൂപ, എസി ഫസ്റ്റ് ക്ലാസിന് 5620 രൂപ എന്നിങ്ങനെയാണ് നിരക്ക്,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













