Search
  • Follow NativePlanet
Share
» »ഇന്ത്യക്കാർക്ക് ഇന്തോനേഷ്യയിലേക്ക് വിസ വേണ്ട! വിസ രഹിത പ്രവേശനം, പോകാൻ മറ്റൊരു കാരണം കൂടി

ഇന്ത്യക്കാർക്ക് ഇന്തോനേഷ്യയിലേക്ക് വിസ വേണ്ട! വിസ രഹിത പ്രവേശനം, പോകാൻ മറ്റൊരു കാരണം കൂടി

ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ഇനി ഇന്തോനേഷ്യയിലേക്ക് വിസയില്ലാതെ പറക്കാം. ഇന്ത്യക്കാർക്ക് വിസ രഹിത യാത്ര അനുവദിക്കാൻ ഒരുങ്ങുകയാണ് സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യ. വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തിൽ ഒരു മാസത്തിനുള്ളിൽ തീരുമാനും നടപ്പിലാക്കാനാണ് രാജ്യം ഒരുങ്ങുന്നത്. ഇന്ത്യോനേഷ്യൻ ടൂറിസം ആൻ്റ് ക്രിയേറ്റീവ് എക്കണോമി മന്ത്രാലയമാണ്

ഇന്ത്യ ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ രഹിത പ്രവേശനം അനുവദിക്കാനാണ് ഇന്തോനേഷ്യയുടെ തീരുമാനം. അമേരിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ജർമ്മിനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെയാണ് വിസ രഹിത പ്രവേശനത്തിന് ഇന്തോനേഷ്യ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.
പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ ഇന്തോനേഷ്യയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്നും രാജ്യത്ത് നിക്ഷേപങ്ങളും സമ്പദ്വ്യവസ്ഥയും വർധിക്കുമെന്നും കണക്കുകൂട്ടലുകളുണ്ട്.

Indians Can Visit Indonesia Visa Free Entry

രാജ്യത്ത് അധികം നാളുകൾ തങ്ങി, പ്രാദേശിക സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതൽ ചെലവഴിക്കാൻ സാധിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്ന്
ഇന്തോനേഷ്യൻ ടൂറിസം മന്ത്രി സാൻഡിയാഗ സലാഹുദ്ദീൻ അറിയിച്ചിരിക്കുന്നത്. കൊവിഡിന് മുൻപ് വിനോദ സഞ്ചാരരംഗത്ത് വലിയ സാന്നിധ്യമായിരുന്നു ഇന്തോനേഷ്യയെങ്കിലും കൊവിഡിനു ശേഷം ടൂറിസം മേഖല അതിന്റെ വളർച്ചയുടെ പാതയിലാണ്.

കൊവിഡിന് മുൻപുള്ള കാലയളവിൽ 16 ദശലക്ഷത്തിലധികം വിദേശികൾ ഇന്തോനേഷ്യയിൽ വന്നിരുന്നു, . ഈ വർഷം ജനുവരി- ഒക്ടോബർ കാലഘട്ടത്തിൽ 9.49 ദശലക്ഷം വിദേശ സന്ദർശകരാണ് ഇവിടെ എത്തിയത്. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 124.3% വർദ്ധനവാണിത്.

ഇതോടൊപ്പം ഗോൾഡൻ വിസ പുറത്തിറക്കാനും രാജ്യം പദ്ധതിയിടുന്നുണ്ട്. അഞ്ച് മുതൽ പത്ത് വർഷം വരെ കാലാവധിയയുള്ളതായിരിക്കും വിസയെന്നാണ് റിപ്പോര്‍ട്ട്. ഗോൾഡൻ വിസയുള്ളവർക്ക് ഭാവിയിൽ ബാലിയിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ സാധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യൻ വിനോദസഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ശുഭകരമായ ഒരു വാർത്തയാണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. അതിമവനോഹരമായ കാഴ്ചകൾ ഇഷ്ടംപോലെയുള്ള ഇന്തോനേഷ്യ എക്കാലവും ഇന്ത്യയില്‍ നിന്നുള്ളവരെ ആകർഷിക്കുന്നു. അതിശയിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളും നല്കുന്ന ഇടമാണ്. കടല്‍ത്തീരങ്ങളും ഗ്രാമങ്ങളും പുരാതനങ്ങളായ ക്ഷേത്രങ്ങളും വിശ്വാസങ്ങളുമടക്കം നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹങ്ങളിലൊയ ഇന്തോനേഷ്യയിൽ 17,508 ദ്വീപുകൾ ഉണ്ട്. അതിൽ ആറായിരം ദ്വീപുകളിൽ ജനവാസമുണ്ട്. ഓരോ ദ്വീപും ഒന്നിനൊന്ന് വ്യസ്യസ്തമാണ്. അത് ഇതുവഴി സഞ്ചരിക്കുമ്പോൾ മാത്രമേ വ്യക്തമാവുകയുള്ളൂ. സുമാത്രയും ജാവയും മാത്രമല്ല, ബാലിയും ഉബൂദ്,ജക്കാർത്ത, കൊമോഡോ,ഗിരി ദ്വീപുകൾ എന്നിങ്ങനെ വ്യത്യസ്തകൾ ചേർത്തു നിർത്തുന്ന രാജ്യമാണ് ഇന്തോനേഷ്യ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+