Search
  • Follow NativePlanet
Share
» »ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രോജക്ട്; മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയെക്കുറിച്ചറിയാം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രോജക്ട്; മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയെക്കുറിച്ചറിയാം

വികസനത്തിൻറെ കാര്യത്തിൽ മറ്റു ലോകരാജ്യങ്ങൾക്കൊപ്പം അതിവേഗം കുതിക്കുകയാണ് ഇന്ത്യയും. അതിലേറ്റവും പ്രധാനം ഗതാഗതം തന്നെയാണ്. വേഗത്തില്‍, കുറഞ്ഞ സമയത്ത് ലക്ഷ്യസ്ഥാനത്തെത്തുന്ന വന്ദേ ഭാരത് ട്രെയിനുകൾ, എക്സ്പ്രസ് പാതകൾ എന്നിങ്ങനെ ഓരോ പടികൾ മുന്നോട്ടു കയറിയാണ് കുതിപ്പ്. ഇപ്പോഴിതാ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് ബുള്ളറ്റ് ട്രെയിൻ ആണ്.

റിപ്പോർട്ടുകളനുസരിച്ച് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്‍റെ നിർമ്മാണം പുരോഗമിക്കുകയാണ്. മാത്രമല്ല, ഇതിനായുള്ള മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ നിർമ്മാണവും നടന്നുകൊണ്ടിരിക്കുകയാണ്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ പാത പ്രവർത്തന യോഗ്യമാക്കുവാനുള്ള തരത്തിലുള്ള നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

Indias First Bullet Train Updates

2026 ഓഗസ്റ്റിൽ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതായി നേരത്തെ ലൈവ് മിന്‍റ് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിന്നുള്ള അതിവേഗ റെയിൽ ഇടനാഴിയുടെ ആകാശചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

508 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്നും ഗുജറാത്തിലെ അഹ്മദാബാദ് വരെയാണ് സഞ്ചരിക്കുക. രണ്ട് ലക്ഷം കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന പ്രോജക്ടാണ് ഇതെന്ന് കേർളി ടെയിൽസ് റിപ്പോർട്ട് ചെയ്യുന്നു. 2026 ഓഗസ്റ്റ് മാസത്തോടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുവാൻ കഴിയുന്ന രീതിയില്‍ ആണ് നിലവിലെ നിർമ്മാണം പുരോഗമിക്കുന്നത്.

പ്രതീക്ഷിച്ച രീതിയിൽ 2026 ൽ പ്രവർത്തനം ആരംഭിക്കുകയാണെങ്കില്‍ തുടർന്ന് അടുത്ത വർഷം 2027-ൽ വിപുലീകൃതവും വലുതുമായ ഒരു വിഭാഗത്തിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
ടൈംസ് നൗ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം ഈ പദ്ധതി 33.68 ശതമാനം പുരോഗതി രേഖപ്പെടുത്തി. 35.97 ശതമാനമായിരുന്നു ലക്ഷ്യം.

ജപ്പാൻ കറൻസിയാ യെന്നിന്റെ മൂല്യത്തിൽ ഉണ്ടായ വർധനവ് പദ്ധതിയുടെ ചെലവ് വർധിപ്പിച്ചതു പോലെ ചില പ്രശ്നങ്ങളും ഈ കാലത്ത് നേരിട്ടിട്ടുണ്ട്. ഈ പദ്ധതിയിൽ ആകെ നദീപാലങ്ങൾ നിർമ്മിക്കും. ഇതിൽ 4 എണ്ണം മഹാരാഷ്ട്രയിലും 20 എണ്ണം ഗുജറാത്തിലുമാണ് വരുന്നത്. ഇതിൽ 4 എണ്ണത്തിന്റെ നിർമ്മാണം ഇതിനോടകം പൂർത്തിയാക്കയിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+