Search
  • Follow NativePlanet
Share
» » ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് റെഡി, അതിവേഗയാത്ര കരയിലും, മുംബൈ- പൂനെ യാത്ര 30 മിനിറ്റിൽ

ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് റെഡി, അതിവേഗയാത്ര കരയിലും, മുംബൈ- പൂനെ യാത്ര 30 മിനിറ്റിൽ

വിമാനം പോലെ അതിവേഗ യാത്രകൾ കരയിലും സാധ്യമാക്കുന്ന ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് ഇന്ത്യയിലും. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ,അതിവേഗ യാത്ര സാധ്യമാക്കുന്ന ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയ്ക്കായുള്ള ആദ്യ പരീക്ഷണ ട്രാക്ക് രാജ്യത്ത് പൂർത്തിയാleയി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഐ ഐ ടി മദ്രാസിന്‍റെ തയ്യൂരിലെ ഡിസ്‌കവറി ക്യാമ്പസിലാണ് 410 മീറ്റര്‍ നീളത്തിലുള്ള ഹൈപ്പര്‍ലൂപ്പ് ട്രാക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ, ഐ ഐ ടി മദ്രാസ് ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ് ടീം, ഇന്‍ക്യുബേറ്റഡ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്യൂടര്‍ ഹൈപ്പര്‍ ലൂപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ട്രാക്ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

റിപ്പോര്‍ട്ടുകളനുസരിച്ച് തയ്യൂരിലെ ഐഐടി മദ്രാസ് ഡിസ്കവറി കാമ്പസിൽ 410 മീറ്റർ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്കിന്‍റെ ഉദ്ഘാടന ഓട്ടത്തിൽ100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ മണിക്കൂറിൽ 600 കി വേഗത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങളായിരിക്കും നടക്കുക.
അതിവേഹതത്തിൽ, സുസ്ഥിരവുമായ, താങ്ങാൻ സാധിക്കുന്ന ചെലവുള്ള ഗതാഗതത്തിനായാണ് ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്.

ലോകത്തിലെ ആദ്യത്തെ വാക്വം അധിഷ്ഠിത ട്രെയിൻ സംവിധാനം വികസിപ്പിക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രോജക്ട് പ്രവർത്തിക്കുന്നത്. 2012-ൽ ഇലോൺ മസ്‌കിന്‍റെ വാക്വം അധിഷ്‌ഠിത യാത്രയുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിൽ നിന്നുള്ള പ്രചോദനമാണ് പദ്ധതിയുടേത്.

എൻഡിടിവി റിപ്പോർട്ടുകളനുസരിച്ച് രണ്ട് ഘട്ടങ്ങളാണ് രാജ്യത്ത് ഹൈപ്പര്‍ലൂപ്പ് ട്രാക്ക് പദ്ധതി വികസിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഹൈപ്പര്‍ലൂപ്പ് ട്രാക്കിന്‍റെ 11.5 കിലോമീറ്റർ പാത നിർമ്മിക്കും. ഇതെന്താണെന്നും എങ്ങനെ പ്രവർത്തിക്കുന്നുവെന്നും മനസ്സിലാക്കുന്നതിനായാണ് ഇതൊരുക്കുക. തുടർന്നു വരുന്ന രണ്ടാം ഘട്ടത്തിൽ പദ്ധതി കുറച്ചുകൂടി വിശാലമായി മുന്നേറും, 100 കിലോമീറ്റർ ദൂരം മുഴുവൻ സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ ഹൈപ്പര്‍ ലൂപ്പ് ഒരുക്കുകയാണ് ഇതിന്‍റെ ലക്ഷ്യം,

ഐഐടി മദ്രാസിൽ നിന്നുള്ള 76 ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളാണ് അവിഷ്കർ ഹൈപ്പർലൂപ്പ് ടീമിൽ ഉള്ളത്.
ഹൈപ്പർലൂപ്പ് ട്രെയിനിന്‍റെ നിർദ്ദിഷ്ട പരമാവധി സ്പീഡ് മണിക്കൂറിൽ 1,100 കിലോമീറ്ററാണ്, പ്രവർത്തന വേഗത മണിക്കൂറിൽ 360 കിലോമീറ്റർ അല്ലെങ്കിൽ സെക്കൻഡിൽ 100 ​​മീറ്റർ ആണ്.

ലോ-പ്രഷർ ട്യൂബുകൾക്കുള്ളിലെ മാഗ്നറ്റിക് ലെവിറ്റേഷൻ ഉപയോഗിച്ചാണ്
ഹൈപ്പർലൂപ്പ് സിസ്റ്റം പ്രവർത്തിക്കുന്നത്. ആകാശത്ത് വിമാനം പോലെ കരയിൽ അത്രയും വേഗതയിൽ യാത്രകൾ സാധ്യമാക്കാൻ ഇത് സഹായിക്കുന്നു. യാത്രകൾക്കും ചരക്കു ഗതാഗതത്തിലും വലിയ മാറ്റങ്ങള്‌ കൊണ്ടു വരാൻ ഇതിന് സാധിക്കും.

മുംബൈ- പൂനെ ഹൈപ്പർലൂപ്പ് പദ്ധതി

ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് പദ്ധതി മുംബൈ-പൂനെ നഗരങ്ങൾക്കിടയിൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇരു നഗരങ്ങൾക്കും ഇടയിലുള്ള യാത്രാ സമയം 25 മിനിറ്റായി കുറയ്ക്കുവാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. ഹൈപ്പർലൂപ്പ് പദ്ധതി അതിന്‍റെ പ്രാരംഭഘട്ടങ്ങളിൽ മാത്ര എത്തിയിട്ടുള്ളതിനാൽ മുംബൈ- പൂനെ ഹൈപ്പർലൂപ്പ് പദ്ധതി എപ്പോൾ യാഥാർത്ഥ്യമാകുമെന്ന് പറയാനാവില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: indian railway mumbai pune
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+