കണ്ണൂർ, കാസർകോഡ് ജില്ലകളിലെ പ്രവാസികൾക്ക് ആശ്വാസമായി പുത്തൻ സർവീസ് ഒരുക്കി ഇൻഡിഗോ എയർലൈൻസ്. മംഗലാപുരത്ത് നിന്നും അബുദാബിയിലേക്ക് ഇൻഡിഗോ നേരിട്ടുള്ള പ്രതിദിന സർവീസുകൾ ആരംഭിക്കുകയാണ്.
മംഗലാപുരം കൂടാതെ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് ഇൻഡിഗോ അബുദാബിയിലേക്ക് നേരിട്ട് വിമാന സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണേന്ത്യയും യുഎഇയുടെ തലസ്ഥാനവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഈ സർവീസുകൾ ആരംഭിക്കുന്നത്.
മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ വസിക്കുന്ന അബുദാബിയിലേക്ക് മംഗലാപുരത്തു നിന്നും നേരിട്ട് വിമാന സർവീസ് തുടങ്ങുന്നതോടെ ഏറ്റവും സഹായകമാവുക കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നിന്നുള്ള യാത്രക്കാര്‍ക്കാണ്. കാസർകോഡ് നിന്ന് വെറും ഒന്നര മണിക്കൂർ (60 കിലോ മീറ്റർ) യാത്രയേയുള്ളു മംഗലാപുരം വിമാനത്താവളത്തിലേക്ക്.

കാസർകോഡ് ജില്ലക്കാർക്ക് മാത്രമല്ല, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും ഇതിനെ ആശ്രയിക്കാം. കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തു നിന്നും ഒട്ടേറെ ട്രെയിന്‍ സര്‍വ്വീസകൾ കേരളാ റൂട്ടിൽ ഉണ്ടെന്നതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രയും എളുപ്പമാകും.
മംഗലാപുരം- അബുദാബി വിമാനങ്ങൾ ഓഗസ്റ്റ് 9 മുതൽ പ്രതിദിന സർവീസ് ആരംഭിക്കും. തിരുച്ചിറപ്പള്ളി- അബുദാബി റൂട്ട് ഓഗസ്റ്റ് 11 മുതൽ ആഴ്ചയിൽ നാല് തവണ സർവീസ് നടത്തും. കോയമ്പത്തൂരിൽ നിന്നുള്ള വിമാനങ്ങൾ ഓഗസ്റ്റ് 10 മുതൽ ആഴ്ചയിൽ മൂന്ന് തവണ വീതം അബുദാബിയിലേക്കുള്ള സർവീസ് തുടങ്ങും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ നേരിട്ടുള്ള സർവീസുകൾ നടത്തും. അബുദാബിയില്‍ നിന്ന് 00.40 മണിക്ക് പുറപ്പെട്ട് വിമാനം 06.25ന് കോയമ്പത്തൂരിലെത്തും. തുടർന്ന് തിരികെ, വിമാനം 7.00 മണിക്ക് മടങ്ങും. യുഎഇയിലേക്ക് മാത്രല്ല, കോയമ്പത്തൂരിൽ നിന്നു യൂറോപ്പിലേക്കും യുഎസിലേക്കും യാത്ര പോകുന്നവർക്കും ഈ പുതിയ സര്‍വീസ് പ്രയോജനപ്പെടുത്താം.
"മംഗളൂരു, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പുതിയ നേരിട്ടുള്ള ഫ്ലൈറ്റുകൾ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ വിമാനങ്ങൾ കൂടാതെ ഇൻഡിഗോ ഇപ്പോൾ ഇന്ത്യയിലെ 13 നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് ആഴ്ചയിൽ 89 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ നടത്തുന്നു. "ഇൻഡിഗോ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

നേരത്തെ ബെംഗളുരു- അബുദാബി റൂട്ടിൽ ഇന്‍ഡിഗോ ഡയറക്ട് ഫ്ലൈറ്റ് പ്രഖ്യാപിച്ചിരുന്നു. ഇത് ഓഗസ്റ്റ് 1 മുതൽ പ്രവർത്തനം ആരംഭിക്കും. ഫ്ലൈറ്റ് 6E 1438 ബെംഗളൂരുവിൽ നിന്ന് ദിവസവും (ചൊവ്വ ഒഴികെ) 9.25 ന് പുറപ്പെടും. 11.30ന് അബുദാബിയിൽ എത്തും. അബുദാബിയിൽ നിന്ന് 6E 1439 ദിവസവും (ബുധൻ ഒഴികെ) പുലർച്ചെ 12.30-ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട് പുലർച്ചെ 5.45-ന് എത്തിച്ചേരും.
ജോലി ആവശ്യങ്ങൾക്കായി പോകുന്നവർക്ക് മാത്രമല്ല, യുഎഇയിലേക്കുള്ള ബിസിനസ്സിനും വിനോദ യാത്രയ്ക്കും ഉപയോഗപ്പെടുത്താവുന്ന സർവീസുകളാണ്. താങ്ങാനാവുന്നതും സമയബന്ധിതവും മര്യാദയുള്ളതും തടസ്സരഹിതവുമായ യാത്രാനുഭവം നൽകാനാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













