Search
  • Follow NativePlanet
Share
» »സർഫിങ് ഡെസ്റ്റേനേഷനാകാൻ വർക്കല! അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ 29 മുതൽ

സർഫിങ് ഡെസ്റ്റേനേഷനാകാൻ വർക്കല! അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ 29 മുതൽ

കടലലകളിൽ തിരകൾക്ക് മീതെ തെന്നിപ്പാറുന്ന സർഫിങ്. തിരയിൽ ബാലൻസ് ചെയ്ത് കടലിന്‍റെ ഓളത്തിനനുസരിച്ച് തിരമാലയിൽ ആടിയുലയുന്ന സർഫിങ് ചെയ്യുന്ന കാഴ്ച തന്നെ മനോഹരമാണ്. വിനോദത്തിനപ്പുറം സാഹസികതയും ചേരുന്ന സർഫിങ് ഡെസ്റ്റിനേൽനായി മാറാൻ ഒരുങ്ങുകയാണ് വർക്കല. മാർച്ച് 29 മുതൽ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ ആരംഭിക്കുകയായി.

കേരളത്തിലെ ഏറ്റവും പേരുകേട്ട ബീച്ച് ഡെസ്റ്റിനേഷനായ വർക്കലയെ അന്തർദേശീയ സർഫിംഗ് ഡെസ്റ്റിനേഷനാക്കാനാക്കാനുള്ള ഒരുക്കത്തിലാണ് കേരളാ ടൂറിസം വകുപ്പ്. ഇതിന്‍റെ ഭാഗമായി അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിൽ മാർച്ച് 29, 30, 31 തീയതികളിൽ വർക്കലയിൽ നടക്കും. 2024 വർഷത്തെ ആദ്യത്തെ ദേശീയ സർഫിംഗ് ഫെസ്റ്റിവലാണ് വർക്കലയിൽ നടക്കുന്നത്.

International Surfing Festival 2024

വിദേശികളും അന്യസംസ്ഥാന ടൂറിസ്റ്റുകളും ഉൾപ്പെടെ നിരവധി പേരാണ് സർഫിംഗ് ചെയ്യുവാൻ ഓരോ വർഷവും വർക്കലയിൽ എത്തിച്ചേരുന്നത്. തുടക്കക്കാർ മുതൽ സർഫിങ് വിദഗ്ദ്ധർ വരെയുള്ളവർക്ക് പരിശീലിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള നിരവധി ലെവലുകൾ വർക്കല ബീച്ചിലുണ്ട്. ഇതിന് കൂടുതൽ പ്രചാനം നല്കുകയും സധാരണക്കാരായ സഞ്ചാരികളെ വർക്കല സർഫിങ്ങിലേക്ക് ആകർഷിക്കുവാനും ഫെസ്റ്റിവൽ ലക്ഷ്യമിടുന്നു.

സർഫിംഗ് ഫെസ്റ്റിവലിന്റെ ലോഗോയുടെ പ്രകാശനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള സർഫിംഗ് അത്‌ലറ്റുകൾ വിവിധ വിഭാഗങ്ങളിൽ പരസ്പരം മത്സരിക്കും. ഇന്ത്യയിൽ സർഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ ഒരു പ്രധാന സർഫ് ഡെസ്റ്റിനേഷനാക്കുകയുമാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്

അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്) തിരുവനന്തപുരം ഡി ടി പി സിയുമായി സഹകരിച്ച്, സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സർഫിംഗ് അസോസിയേഷൻ (ഐ.എസ്.എ) എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

വാട്ടർ സ്‌പോർട്‌സ് പ്രേമികൾക്ക് സർഫിംഗ് എന്ന പുതിയ കായിക വിനോദവും അതിന്റെ ജീവിതരീതിയും ആസ്വദിക്കാനുള്ള അവസരവും ഈ ഫെസ്റ്റിവൽ നൽകും. അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിലൂടെ വർക്കലയെ ഒരു അന്തർദേശീയ സർഫിംഗ് ഡെസ്റ്റിനേഷനാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+