Search
  • Follow NativePlanet
Share
» »ക്രിസ്മസ്-ന്യൂ ഇയർ തിരക്ക്, പ്രത്യേക ട്രെയിൻ സർവീസുമായി കൊങ്കൺ റെയിൽവേ

ക്രിസ്മസ്-ന്യൂ ഇയർ തിരക്ക്, പ്രത്യേക ട്രെയിൻ സർവീസുമായി കൊങ്കൺ റെയിൽവേ

യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് സെൻട്രൽ റെയിൽവേയുമായി സഹകരിച്ച് വിന്റർ സർവീസുകൾക്ക് തുടക്കം കുറിക്കുന്നത്.

ക്രിസ്മസ്-ന്യൂ ഇയർ സീസണുകളിലെ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസുമായി കൊങ്കൻ റെയിൽവേ.
റെയിൽവേയുടെ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, പ്രത്യേക ട്രെയിനുകൾ ഡിസംബർ 9 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് സെൻട്രൽ റെയിൽവേയുമായി സഹകരിച്ച് വിന്റർ സർവീസുകൾക്ക് തുടക്കം കുറിക്കുന്നത്.
യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ചതായി ഔദ്യോഗിക കുറിപ്പിൽ റെയിൽവേ വിശദമാക്കി.

Indian Railway

മംഗളൂരു-മുംബൈ സ്പെഷൽ ട്രെയിന്‍

ട്രെയിൻ 1
1. ട്രെയിൻ നമ്പർ 01453 / 01454 ലോകമാന്യ തിലക് (ടി) മംഗളൂരു ജംഗ്ഷൻ ലോകമാന്യ തിലക് (ടി) സ്പെഷൽ (പ്രതിവാര ട്രെയിൻ)

01453 ലോകമാന്യ തിലക് (ടി)- മംഗളൂരു ജന. പ്രത്യേക (പ്രതിവാരം) 2022 ഡിസംബർ 9 മുതൽ 2023 ജനുവരി 6 വരെ എല്ലാ വെള്ളിയാഴ്ചകളിലും 22:15 (രാത്രി 10:15ന്) ലോകമാന്യ തിലകിൽ നിന്ന് (ടി) പുറപ്പെടും. അടുത്ത ദിവസം വൈകിട്ട് 17:05 ന് (5:05 pm) മംഗലാപുരത്ത് എത്തിച്ചേരും.

ട്രെയിൻ നമ്പർ 01454 മംഗളൂരു ജന. ലോകമാന്യ തിലക് (ടി) സ്‌പെഷ്യൽ (പ്രതിവാരം) മംഗളൂരു ജംങ്ഷനിൽ നിന്നു 2022 ഡിസംബർ 10 മുതൽ 2023 ഡിസംബർ 7 വരെ എല്ലാ ശനിയാഴ്ചകളിലും 18:45 ന് (വൈകുന്നേരം 6:45) പുറപ്പെട്ട് അടുത്ത ദിവസം 14:25 മണിക്കൂർ (2:25 pm) ന് ലോകമാന്യ തിലകിൽ (T) എത്തിച്ചേരും.

ട്രെയിൻ നിർത്തുന്ന സ്റ്റേഷനുകൾ

താനെ, പൻവേൽ, രോഹ, ഖേഡ്, ചിപ്ലൂൺ, സംഗമേശ്വർ റോഡ്, രത്നഗിരി, കങ്കാവലി, സിന്ധുദുർഗ്, കുടൽ. സാവന്ത്‌വാദി റോഡ്, തിവിം, കർമാലി, മഡ്ഗാവ് ജെ.എൻ., കാർവാർ, ഗോകാമ റോഡ്, കുംത, മുർദേശ്വര്, ഭട്കൽ, മൂകാംബിക റോഡ് ബൈന്ദൂർ, കുന്ദാപുര, ഉഡുപ്പി മുൽക്കി, സൂറത്ത്കൽ എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.

സീറ്റിങ്: ആകെ 17 കോച്ചുകൾ: ടു ടയർ എസി-01 കോച്ച്, ത്രീ ടയർ എസി-03 കോച്ചുകൾ. സ്ലീപ്പർ-08 കോച്ചുകൾ, രണ്ടാം സീറ്റിംഗ്-03 കോച്ചുകൾ, എസ്എൽആർ-02

Train

മഡ്ഗാവ് - മുംബൈ സ്പെഷൽ ട്രെയിന്‍

ട്രെയിൻ നമ്പർ 01455/01456 ലോകമാന്യ തിലക് (ടി) മഡ്ഗാവ് ജന. ലോകമാന്യ തിലക് (ടി) സ്പെഷ്യൽ (പ്രതിവാരം):

ട്രെയിൻ നമ്പർ. 01455 ലോകമാന്യ തിലക് (ടി)- മഡ്ഗാവ് ജംങ്ഷൻ പ്രത്യേക ട്രെയിൻ (പ്രതിവാരം) 2023 ജനുവരി 1, ഞായറാഴ്ച, 22:15 (രാത്രി 10:15) ലോകമാന്യ തിലകിൽ നിന്ന് (ടി) പുറപ്പെട്ട് പിറ്റേദിവസം രാവില 10:30ന് മഡ്ഗാവിൽ എത്തും

ട്രെയിൻ നമ്പർ. 01455 ലോകമാന്യ തിലക് (ടി)- മഡ്ഗാവ് ജങ്ഷൻ പ്രത്യേക (പ്രതിവാരം) ട്രെയിൻ 2023 ജനുവരി 1, ഞായറാഴ്ച, 22:15ന് (രാത്രി 10:15) ട്രെയിൻ പുറപ്പെട്ട് അടുത്ത ദിവസം 10:30 ന് ഡ്‌ഗാവ് ജംങ്ഷനിൽ എത്തിച്ചേരും.

ട്രെയിൻ നമ്പർ 01456 മഡ്ഗാവ് ജങ്ഷൻ. -ലോകമാന്യ തിലക് (ടി) സ്‌പെഷ്യൽ (വീക്ക്‌ലി) മഡ്‌ഗാവ് ജംങ്ഷനിൽ നിന്ന് 2023 ജനുവരി 2, തിങ്കളാഴ്ച 11:30ന് പുറപ്പെടും. ട്രെയിൻ അതേ ദിവസം 23:45 മണിക്കൂറിന് ( രാത്രി 11:45) ലോകമാന്യ തിലകിൽ (ടി) എത്തിച്ചേരും.

താനെ, പൻവേൽ, റോഹ, മംഗാവ്, ഖേഡ്, ചിപ്ലൂൺ, സംഗമേശ്വർ റോഡ്. രത്‌നഗിരി, രാജപൂർ റോഡ്, വൈഭവ്‌വാദി റോഡ്, കങ്കാവലി, സിന്ധുദുർഗ്, കുടൽ, സാവന്ത്‌വാഡി റോഡ്, തിവിം, കർമാലി എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിര്‍ത്തും.

ഒരു ടു ടയർ എസി കോച്ച്, മൂന്ന് 3 ടയർ എസി, എട്ട് സ്ലീപ്പർ കോച്ചുകൾ എന്നിങ്ങനെ ആകെ 17 കോച്ചുകളാണ് ട്രെയിനുകളിൽ ഉണ്ടാവുക.

യാഡ് നവീകരണം: കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം, 21 ട്രെയിനുകൾ റദ്ദാക്കിയാഡ് നവീകരണം: കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം, 21 ട്രെയിനുകൾ റദ്ദാക്കി

രാത്രിയിൽ ഫോൺ ചാർജ് ചെയ്യാമോ, ഉച്ചത്തിൽ സംസാരിക്കാമോ? അറിഞ്ഞിരിക്കാം ട്രെയിനിലെ രാത്രിയാത്രാ നിയമങ്ങൾരാത്രിയിൽ ഫോൺ ചാർജ് ചെയ്യാമോ, ഉച്ചത്തിൽ സംസാരിക്കാമോ? അറിഞ്ഞിരിക്കാം ട്രെയിനിലെ രാത്രിയാത്രാ നിയമങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X