Search
  • Follow NativePlanet
Share
» »കുറഞ്ഞ നിരക്കില്‍ ഹോട്ടല്‍ റൂം..സഞ്ചാരികള്‍ക്ക് ആശ്വാസമായി ഐആര്‍സിടിസി

കുറഞ്ഞ നിരക്കില്‍ ഹോട്ടല്‍ റൂം..സഞ്ചാരികള്‍ക്ക് ആശ്വാസമായി ഐആര്‍സിടിസി

ഹോട്ടല്‍ മുറികളുടെ തുക ആരംഭിക്കുന്നത് 600 രൂപ മുതലാണ്.

യാത്രകളിലെ ‌ഏറ്റവും ചിലവേറിയ കാര്യങ്ങളിലൊന്ന് ഹോട്ടലുകളിലെ താമസമാണ്. മികച്ചതും വൃത്തിയുള്ളതുമായ സൗകര്യങ്ങള്‍ ലഭിക്കണമെങ്കില്‍ പണം കുറച്ചൊന്നുമല്ല മുടക്കേണ്ടത്. അതുകൊണ്ടുതന്നെ പലപ്പോഴും നീണ്ട യാത്രകളില്‍ പോക്കറ്റ് കാലിയാക്കുന്നതില്‍ ഹോട്ടല്‍ താമസത്തിനാണ് പരാതിയെത്തുക. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ.

Hotel

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി വളരെ കുറഞ്ഞ നിരക്കിൽ അവർക്ക് ഇഷ്ടമുള്ള മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ് ഐആര്‍സിടിസി ഒരുക്കിയിരിക്കുന്നത്. ഹോട്ടല്‍ മുറികളുടെ തുക ആരംഭിക്കുന്നത് 600 രൂപ മുതലാണ്. ഐആര്‍സിടിസി വെബ് സൈറ്റ് വഴി നിങ്ങളുടെ താമസം ബുക്ക് ചെയ്യുകയും അവരുടെ എല്ലാ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്താൽ യാത്രകള്‍ പോക്കറ്റിനെ കാലിയാക്കില്ല എന്നുറപ്പിക്കാം.

ഇന്ത്യയിലെ 135 ല്‍ അധികം സ്ഥലങ്ങളിലാണ് നിലവില്‍ ഐആര്‍സിടിസി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ബുക്ക് ചെയ്യുമ്പോൾ IRCTC ടൂറിസത്തിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഏറ്റവും മികച്ചതും എക്‌സ്‌ക്ലൂസീവ് ഡീലുകളും ഓഫറുകളും പരിശോധിക്കുക. മിക്ക മുറികളിലും രണ്ട് പേരെ ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള പാക്കേജാണ്. ചില റൂം ഡീലുകള്‍ പ്രഭാത ഭക്ഷണം കൂടി ഉള്‍പ്പെടുന്നതാണ്. എന്നാല്‍ മറ്റുചില പാക്കേജുകളില്‍ പ്രഭാതഭക്ഷണം ഉള്‍പ്പെടുത്തണമെങ്കില്‍ അധികനിരക്ക് നല്കേണ്ടി വരും.

https://www.hotel.irctctourism.com/ എന്ന സൈറ്റില്‍ കയറി നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സോര്‍ട്ട് ചെയ്ത് ഹോട്ടല്‍ കണ്ടുപിടിക്കാം. ഡിസ്കൗണ്ട് നോക്കിയും ഓയോ, ട്രീബോ , ഒജിഎ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ഹോട്ടലുകളും സ്റ്റാര്‍ റേറ്റിങ്ങും നോക്കി ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം. നമ്മുടെ ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാം. ഐആർസിടിസിയുടെ ഹോട്ടൽ ബുക്കിംഗ് സൗകര്യം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ലഭ്യമാണ്. ഇൻഡോർ, ന്യൂഡൽഹി, ദിഘ, മധുര, ഹരിദ്വാർ, കത്ര, റായ്പൂർ തുടങ്ങിയ സ്ഥലങ്ങൾ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: irctc hotels travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+