ഇന്ത്യൻ റെയിൽവേയ്സ് കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വഴി റെയിൽവേ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് സർവ്വീസ് ചാർജുമായി ഇന്ത്യൻ റെയിൽവേ. സെപ്റ്റംബർ ഒന്നു മുതൽ ഓണ്‍ലാനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് സർവ്വീസ് ചാർജ് നല്കേണ്ടി വരിക.
എസി ടിക്കറ്റുകൾ (ഫസ്റ്റ് ക്ലാസ് ഉൾപ്പെടെയുള്ളവയ്ക്ക്) 30 രൂപയും മറ്റ് ക്ലാസുകൾക്ക് 15 രൂപയുമാണ് ഇ ടിക്കറ്റ് സർവ്വീസ് ചാർജായി ഈടാക്കുക. ഇതിന്റെ കൂടെ ചരക്ക് സേവന നികുതിയും വേറെ തന്നെ ഈടാക്കും.

2016 ൽ പിന്‍വലിച്ചത്
ഓൺലൈൻ, ഡിജിറ്റൽ പേയ്മെന്റുകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 2016 ൽ റെയിൽവേ സർവ്വീസ് ചാർജുകൾ പിന്‍വലിച്ചിരുന്നു. ആ ചാർജുകളാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ പുതിയ ഉത്തരവിലൂടെ മാറുന്നത്. സര്‍വ്വീസ് ചാർജ് പിൻവലിച്ചതിവെ തുടർന്ന് റെയിൽവേയ്ക്കുണ്ടായ കനത്ത നഷ്ടം പിൻവലിക്കുവാൻ പുതിയ ഉത്തരവ് സഹായിക്കും എന്നാണ് പ്രതീക്ഷ. സര്‍വ്വീസ് ചാർജ് ഈടാക്കുന്ന രീതി തിരികെ കൊണ്ടുവരുവാൻ കേന്ദ്ര ധനമന്ത്രാലയം റെയൽ മന്ത്രാലയത്തിന് നല്കിയ കത്ത് നല്കിയിരുന്നു. പിന്നീട് ഓഗസ്റ്റ് മാസം ആദ്യം റെയൽവേ ഐആർസിടിസിയ്ക്ക് അനുമതിയും നല്കിയിരുന്നു.

പ്രത്യേകത ഇങ്ങനെ
ആദ്യമുണ്ടായിരര്‍രൂപയും എസിക്ക് 40 രൂപയുമായിരുന്നു. പുതിയ നിരക്ക് അനുസരിച്ച് സ്ലീപ്പർ ക്ലാസിന് 15 രൂപയും എസിക്ക് 30 രൂപയും ആണ്. ഇത് കൂടാതെ ജിഎസ്ടി നിരക്കും ഓരോ ടിക്കറ്റിലും രേഖപ്പെടുത്തുകയും ചെയ്യും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













