Search
  • Follow NativePlanet
Share
» »സാവൻദുർഗ്ഗയും കോട്ടബേട്ടയും പേടിയില്ലാതെ കയറാം! ഇക്കോ ടൂറിസത്തിന് ഇൻഷുറന്‍സുമായി കർണ്ണാടക

സാവൻദുർഗ്ഗയും കോട്ടബേട്ടയും പേടിയില്ലാതെ കയറാം! ഇക്കോ ടൂറിസത്തിന് ഇൻഷുറന്‍സുമായി കർണ്ണാടക

മരണത്തിന്‍റെ മലയെന്ന് വിളിക്കപ്പെടുന്ന സാവൻ ദുര്‍ഗ്ഗയിലേക്കോ, പശ്ചിമഘട്ടത്തിന്റെ മലനിരകളിലേക്കോ പോകാൻ ഇനി ഭയക്കേണ്ടതില്ല. കർണ്ണാടകയുടെ കാടകങ്ങളിലെ സഫാരിയും വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്രയുമെവ്വാം ഇനി ധൈര്യമായി പോകാം. സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പുവരുത്തി സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദര്‍ശിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ ഉത്തരവുമായി വനംവകുപ്പ് .

സംസ്ഥാനത്തെ എല്ലാ കടുവ സങ്കേതങ്ങൾക്കും വന്യജീവി വിഭാഗം മേധാവികൾക്കും അയച്ച കത്തിലാണ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വന്യജീവി), ഇക്കോടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്ന എല്ലാ ടിക്കറ്റ് ഉടമകൾക്കും ഇൻഷുറൻസ് പരിരക്ഷ നല്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

 Karnataka Eco Tourism Introduced Insurance Options

കർണ്ണാടകയിലെ കടുവാ സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ തുടങ്ങിവ സന്ദർശിക്കുന്നവർക്ക് ട്രെക്കിംഗ്, കയാക്കിംഗ്, ബോട്ട് യാത്ര, റാഫ്റ്റിംഗ്, വെള്ളച്ചാട്ടങ്ങൾ, ആന ക്യാമ്പുകൾ, സഫാരികൾ എന്നിങ്ങനെ പരീക്ഷിക്കുവാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഓരോ വർഷവും ആയിരക്കണക്കിനാളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തുന്നുമുണ്ട്.

ഈ സാഹസിക പ്രവർത്തികളെല്ലാം തന്നെ പലതരത്തിലുള്ള അപകടസാധ്യതകൾ ഉള്ളതുമാണ്. സഫാരിക്കിടയിലെ വന്യജീവി അക്രമണം മുതൽ മുങ്ങിമരണം, സ്ഥിരമായോ ഭാഗികമായോ വൈകല്യം തുടങ്ങി മരണം വരെ സംഭവിക്കാനുള്ള സാധ്യതകളുണ്ടെങ്കിലും ഒരു യാത്രയ്ക്കും ഇതുവരെയും ഇൻഷുറൻസ് പരിരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാൽ ജംഗിൾ ലോഡ്ജസ് ആൻഡ് റിസോർട്ട്സ് സൈറ്റുകൾ സന്ദർശിക്കുമ്പോഴോ അത്തരം പ്രവർത്തനങ്ങൾ നടത്തുമ്പോഴോ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകിയിരുന്നെങ്കിലും വനം വകുപ്പിൽ നിന്ന് ഇതുവരെയും ഇൻഷുറൻസ് വാഗ്ദാനം ചെയ്തിരുന്നില്ല.

"ജംഗിൾ ലോഡ്ജസ് ആൻഡ് റിസോർട്ട്സ് വഴി ബുക്ക് ചെയ്യാതെയോ സാഹസിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേരിട്ട് ടിക്കറ്റ് വാങ്ങാതെയോ ഈ ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കുന്ന സാധാരണ യാത്രക്കാർക്കും സമാനമായ ആനുകൂല്യം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ സൈറ്റുകളിൽ നിന്ന് ഞങ്ങൾ ശേഖരിക്കുന്ന ഗേറ്റ് ഫീസ് ഉപയോഗിച്ച് ഇൻഷുറൻസ് ചെലവ് ക്രമീകരിക്കും. ഇൻഷുറൻസ് ഏജൻസികളുമായി സഹകരിക്കുകയും യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുകയും ചെയ്യും, "അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വന്യജീവി) കുമാർ പുഷ്കർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

 Karnataka Eco Tourism Introduced Insurance Options

വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന വന്യജീവി സംരക്ഷകൻ ഗിരിധർ കുൽക്കർണിയുടെ കത്താണ് അധികൃതരെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴുള്ള അപകട സാധ്യതകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം കത്തയച്ചത്. ശുപാർശ ചെയ്തു. ഇക്കോ ടൂറിസം സൈറ്റുകൾക്കായി ടിക്കറ്റ് എടുത്തവർക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ബാധകമാകൂവെന്നു കവറേജിൽ പകർച്ചവ്യാധികൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഉൾപ്പെടില്ലെന്നു തുടങ്ങിയ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു.

കർണ്ണാടകയിലെ പ്രധാനപ്പെട്ട എക്കോ ടൂറിസം കേന്ദ്രങ്ങൾ

ബിആർ ഹിൽസ്
ചിക്കമഗളൂർ
നന്ദി ഹിൽസ്
സകലേശ്പൂർ
സാവൻദുര്‍ഗ
കെമ്മനഗുണ്ടി
കോട്ടാ ബേട്ട

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+