Search
  • Follow NativePlanet
Share
» »അണ്‍ലോക്ക് 4:സഞ്ചാരികള്‍ക്ക് ആശ്വസിക്കാം,അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് അനുമതി വേണ്ട

അണ്‍ലോക്ക് 4:സഞ്ചാരികള്‍ക്ക് ആശ്വസിക്കാം,അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് അനുമതി വേണ്ട

യാത്രകള്‍ക്കും ആരാധനകള്‍ക്കും കച്ചവടത്തിനുമെല്ലാം വിവിധ തരത്തിലുള്ള ഇളവുകള്‍ അണ്‍ലോക്ക് 4ല്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയിലെ ലോക്ഡൗണിനു ശേഷം രാജ്യം അണ്‍ലോക്കിങ് ഘട്ടത്തിലാണ്. നാലാംഘട്ട അണ്‍ലോക്കിങ് ആണ് ഇപ്പോള്‍ നടക്കുന്നത്. യാത്രകള്‍ക്കും ആരാധനകള്‍ക്കും കച്ചവടത്തിനുമെല്ലാം വിവിധ തരത്തിലുള്ള ഇളവുകള്‍ അണ്‍ലോക്ക് 4ല്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
അൺലോക്ക് നാലാം ഘട്ടത്തിൽ മെട്രോ സർവ്വീസുകൾ പുനരാരംഭിക്കാനാണ് കേന്ദ്രസർക്കാർ തിരുമാനം. സെപ്റ്റംബര്‍ ഏഴു മുതല്‍ ഘട്ടം ഘട്ടമായി മെട്രോ സര്‍വ്വീസുകള്‍ തുടങ്ങും.

unlock 4

ലോക്ഡൗണില്‍ പുറപ്പെടുവിച്ച അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള എല്ലാ തടസ്സങ്ങളും ഈ അണ്‍ലോക്ക് 4 ല്‍ എടുത്തുകളഞ്ഞി‌ട്ടുണ്ട്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സംസ്ഥാനാന്തര യാത്രകള്‍ക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ല. ഇത്തരം യാത്രകൾക്കായി പ്രത്യേക പെ‍ർമിറ്റ് ഏ‍ർപ്പെടുത്താൻ പാടില്ലെന്നും മാ‍ർ​ഗനി‍ർദേശത്തിൽ പറയുന്നു. 65 വയസിന് മുകളിൽ പ്രായമുള്ളവ‍ർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ‍ർക്കുമുള്ള യാത്രാവിലക്ക് തുടരും. ഇതനുസരിച്ച് സ്വന്തം വാഹനത്തില്‍ ഇന്ത്യയിലുടനീളം പ്രത്യേക ഇ പാസുകളോ യാത്രാ പാസുകളോ ഇല്ലാതെ യാത്ര ചെയ്യുവാന്‍ സാധിക്കും എന്നാണ്.
എന്നാല്‍ ചില സംസ്ഥാനങ്ങള്‍ രോഗവ്യാപന മുന്‍കരുതലുകളുടെ ഭാഗമായി ഇപ്പോഴും അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയി‌ട്ടുണ്ട്.

ട്രെയിനുകളിലും ആഭ്യന്തര വിമാനങ്ങളിലും യാത്ര ചെയ്യുന്നവര്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്റ്റാൻ‌ഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. അതിനനുസരിച്ചായിരിക്കണം യാത്രകള്‍ പ്ലാന്‍ ചെയ്യേണ്ടത്.
കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ ഒഴികെയുള്ള ഇടങ്ങളില്‍ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലോക്ഡൗണോ നിയന്ത്രണങ്ങളോ കൊണ്ടുവരുവാന്‍ കഴിയില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+