അവധിക്കാലം നമ്മൾ പലതരത്തിലാണ് ആഘോഷിക്കുന്നത്. ചിലർ യാത്രകൾ പോകുമ്പോൾ മറ്റുചിലർ പുതിയ കാര്യങ്ങൾ പഠിക്കുവാനായി സമയം കണ്ടെത്തും. കൂടുതലും കുട്ടികളാണ് അവധിക്കാലം കുറച്ചു യാത്രകൾക്കും ബന്ധുവീട് സന്ദർശനങ്ങൾക്കും ശേഷം പുതിയ സ്കിൽ പഠിക്കുവാനോ ട്യൂഷൻ ക്ലാസുകൾക്കോ ഒക്കെയായി മാറ്റുന്നത്. എന്നാൽ ഇനി ഈ മെയ് മാസം തീരുന്നതിനു മുൻപേ യാത്രയും ഒപ്പം കുറച്ച് പുതിയ സ്കില്ലുകളും കൂടി പഠിച്ചാലോ? കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും കൂടി പുതിയൊരു കഴിവ് പഠിച്ചെടുക്കുവാനുള്ള അവസരമാണ് കെടിഡിസി ഒരുക്കിയിരിക്കുന്നത്
സ്കിൽകേഷൻ പാക്കേജ് (സ്കിൽ+ വെക്കേഷൻ) എന്നു പേരിട്ടിരിക്കുന്ന ഇതിൽ നിങ്ങൾക്ക് പുതിയൊരു ഹോബിയോ അല്ലെങ്കിൽ സ്കില്ലോ കെടിഡിസിയുടെ തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിലോ റിസോർട്ടുകളിലൊ താമസിച്ച് പഠിക്കാം അഭിനയം മുതൽ മൺപാത്ര നിർമ്മാണം വരെ താല്പര്യമുള്ളത് നിങ്ങൾക്ക് പഠിക്കുകയും ,ഒപ്പം നിങ്ങളുടെ അവധി ദിവസങ്ങൾ ഒരിക്കലും മറക്കാത്ത യാത്രകൾ കൊണ്ട് സമ്പന്നമാക്കുകയും ചെയ്യാം. കുടുംബങ്ങളെ ഉദ്ദേശിച്ച് തയ്യാറാക്കിയിരിക്കുന്ന ഈ പാക്കേജിനെക്കുറിച്ച് വായിക്കാം.

നൈപുണ്യവികസനത്തിനും കുടുംബവുമൊത്തുള്ള അവധിക്കാലത്തിനും പ്രാധാന്യം നല്കുന്ന കെടിഡിസി സ്കിൽകേഷൻ പാക്കേജ് കെടിഡിസിയുടെ റിസോർട്ടുകളായ കുമരകം വാട്ടർസ്കേപ്പ്സ്, തേക്കടി ആരണ്യനിവാസ്, പെരിയാർ ഹൗസ് എന്നിവിടങ്ങളിലാണ് ഒരുക്കിയിട്ടുള്ളത്. അഭിനയം, മൺപാത്ര നിർമ്മാണം, നീന്തൽ, പെയിന്‍റിംഗ്, പാചകം എന്നിങ്ങനെയാണ് പാക്കേജിലുൾപ്പെടുന്ന സ്കില്ലുകൾ.
ഒപ്പം തന്നെ ഒരു ദിവസത്തെ പകൽ ടൂറും പാക്കേജില്‍ ഉൾപ്പെടുത്തിയിരിക്കുന്നു. രുചികരമായ ഭക്ഷണം, നല്ല താമസസൗകര്യങ്ങൾ തുടങ്ങിയവ പ്രതീക്ഷിക്കാം. മാത്രമല്ല, താമസം നീട്ടുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രത്യേക നിരക്കിൽ അതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്
മേയ് 15 മുതൽ 31 വരെ ലഭ്യമായിട്ടുള്ള, 7 രാത്രിയും 8 പകലും നീളുന്ന പാക്കേജിൽ
മുതിർന്നവർക്കും 12 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കും അല്ലെങ്കിൽ മൂന്ന് മുതിർന്നവർക്കും ആണുള്ളത്. പാക്കേജിൽ ഉൾപ്പെടുന്ന ദിവസങ്ങളലി്‍ പ്രഭാതഭക്ഷണവും വൈകുന്നേരത്തെ ചായ കോഫി സ്നാക്സും, ലഭ്യമാകുന്ന മുറയ്കക് മുറിയുടെ ഫ്രീഅപ്ഗ്രേഡേഷൻ,
കുട്ടികൾക്കുള്ള സൗജന്യ നൈപുണ്യ പരിശീലനം (നീന്തൽ + 1 പെയിന്റിംഗ് / മൺപാത്ര നിർമ്മാണം / അഭിനയം മുതലായവയിൽ നിന്ന് തിരഞ്ഞെടുക്കൽ).
ഒരു കോംപ്ലിമെന്ററി ഡേ ടൂറും ബോട്ടിംഗും,
പാചക പരിശീലനം, അധിക ഭക്ഷണത്തിന് 20% കിഴിവ് എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുമരകം വാട്ടർസ്കേപ്സിൽ 7 രാത്രി 8 പകൽ പാക്കേജിന് മാതാപിതാക്കൾക്കും രണ്ട് കുട്ടികൾക്കും 59,999/-രൂപയും അധികം വരുന്ന കുട്ടിക്ക് 9,800/- രൂപയുമാണ് നിരക്ക്. ആരണ്യനിവാസിൽ 7 രാത്രി 8 പകൽ പാക്കേജിന് മാതാപിതാക്കൾക്കും രണ്ട് കുട്ടികൾക്കും 43,999/-രൂപയും അധികം വരുന്ന കുട്ടിക്ക് . 8,400/- രൂപയുമാണ് നിരക്ക്.
പെരിയാർ ഹൗസിൽ 7 രാത്രി 8 പകൽ പാക്കേജിന് മാതാപിതാക്കൾക്കും രണ്ട് കുട്ടികൾക്കും 31,999/- രൂപയും അധികം വരുന്ന കുട്ടിക്ക് 7,000/-രൂപയുമാണ് നിരക്ക്.
സ്കിൽക്കേഷൻ പാക്കേജിനെക്കുറിച്ചുള്ല കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി www.ktdc.com അല്ലെങ്കിൽ ബുക്കിങ്ങുകൾക്കായി- സെൻട്രൽ റിസർവേഷൻ സെന്റർ,940000858, 0471- 2316736, 2725213 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













