ലഡാക്ക് മലയാളികൾക്കൊരു വികാരമാണ്. ഒരിക്കലെങ്കിലും ലഡാക്കിലേക്ക് ഒരു ട്രിപ്പ് നടത്തണമെന്നാഗ്രഹിക്കാത്ത ആരും കാണില്ല. എന്നാൽ ഇപ്പോഴിതാ ലഡാക്ക് യാത്രയ്ക്ക് പറ്റിയ സമയം വന്നിരിക്കുകയാണ്. കുറേ സ്ഥലങ്ങള്‍ മാത്രമല്ല, കിടിലൻ യാത്രാനുഭവങ്ങളും സ്വന്തമാക്കുവാൻ ലഡാക്ക് നൊമാഡിക് ഫെസ്റ്റിവൽ വന്നിരിക്കുകയാണ്. ലഡാക്കിന്റെ കാണാക്കാഴ്ചകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ഫെസ്റ്റിവൽ ഇവിടുത്തെ വലിയ ആഘോഷങ്ങളിലൊന്നും കൂടിയാണ്.
മൂന്നാമത് ലഡാക്ക് നൊമാഡിക് ഫെസ്റ്റിവൽ ജൂലൈ 15, 16 തിയതികളിലായി ചാങ്താങ് ജില്ലയിലെ ഹാൻലെ ഗ്രാമത്തിൽ നടക്കും. മറ്റൊരു സമയത്തും കാണാൻ സാധിക്കാത്ത ലഡാക്കിന്റെ ഭംഗിയും ഗ്രാമീണ സൗന്ദര്യവും പരമ്പരാഗത രീതികളും ആചാരങ്ങളും ഈ സമയത്ത് ഇവിടെ കാണാം.

ഈ പ്രദേശത്തിന്‍റെ ഏറ്റവും മികച്ച സാസംകാരിക വൈവിധ്യം നൃത്തനൃത്യങ്ങളായും പാട്ടുകളും പരമ്പരാഗത കായിക ഇനങ്ങളും ഒക്കെയായി ഈ രണ്ടു ദിവസത്തിൽ ഇനിടെ അരങ്ങേറും. ലഡാക്ക് നൊമാഡിക് ഫെസ്റ്റിവൽ എന്ന പേരുപോലെ തന്നെ ഇവിടുത്തെ നാടോടികളായ ആളുകളുടെ ജീവിതവം ജീവിതരീതികളും ആചാരങ്ങളും പാരമ്പര്യങ്ങളും സന്ദര്‍ശകർക്കു മുന്നില് തുറന്നിടുകയാണ് ലക്ഷ്യം.
മറ്റൊരവസരത്തിലും ലഭ്യമാകാത്ത കാഴ്ചകൾ ഈ സമയത്തെ സന്ദർശനം വഴി സന്ദര്‍ശകർക്ക് ലഭിക്കും. ഇപ്പോൾ നിത്യജീവിതത്തിൽ പ്രചാരത്തിലില്ലാത്ത പല രീതികളും ആചാരങ്ങളും വീണ്ടും ജനങ്ങളിലേക്കെത്തിക്കാനുള്ള സമയമാണ് ഗ്രാമവാസികളെ സംബന്ധിച്ചെടുത്തോളം ഈ രണ്ടു ദിവസങ്ങൾ. സന്ദർശകർക്കാവട്ടെ, സന്ദർശകരെ സംബന്ധിച്ചിടത്തോളം, ഉത്സവങ്ങൾ എല്ലായ്പ്പോഴും പ്രദേശത്തിന്റെ തനതായ സംസ്കാരങ്ങളുടെ മനോഹാരിത പഠിക്കാനും മനസ്സിലാക്കാനുമുള്ള മികച്ച സമയമാണ്.

നാടോടി ജീവിതരീതി പിന്തുടരുന്ന ഇവരുടെ സംസ്കാരവും പാരമ്പര്യവും മാത്രമല്ല, കഠിനമായ കാലവസ്ഥയെ എങ്ങനെ അതിജീവിക്കുന്നു എന്നതുകൂടിയും ഇവിടെനിന്നു മനസ്സിലാക്കാം. ഒപ്പം നാടോടി സംസ്കാരം, പരമ്പരാഗത വസ്ത്രങ്ങൾ, ഭക്ഷണം, സംഗീതം, നൃത്തം എന്നിങ്ങനെയുള്ള കാര്യങ്ങളും മനസ്സിലാക്കാം
ചാങ്താങ്ങിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള സാംസ്കാരിക ട്രൂപ്പുകൾ ആണ് കലാപരിപാടികൾക്ക് നേതൃത്വം നല്കുന്നത്.
അതോടൊപ്പം സന്ദർശകർക്ക് സഞ്ചാരികൾക്ക് അവരുടെ സ്വന്തം ചുറ്റുപാടിൽ നാടോടികളുടെ ജീവിതശൈലി കാണാനും ചാങ്താങ്ങിന്റെ നാടോടി ജീവിതത്തെ പ്രോത്സാഹിപ്പിക്കാനും ലഭിക്കുന്ന അവസരം കൂടിയാണിത്. ചാങ്‌താങ് പ്രദേശത്തെ ഡാക്കിന്റെ ടൂറിസം ഭൂപടത്തിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഇത് നടത്തുന്നത്.
ഫെസ്റ്റിവൽ നടക്കുന്ന ഹാൻലെയ്ക്ക് മറ്റൊരു പ്രത്യേകതക കൂടിയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് ഡാര്‍ക്ക് സ്‌കൈ റിസര്‍വ് ഹാൻലെയിലാണുള്ളത്. ചാങ്‌താങ് വന്യജീവി സങ്കേതത്തിനുള്ളിലെ ഭോക്, ഷാഡോ, പുങ്കുക്ക്, ഖുൽദോ, നാഗ, ടിബറ്റൻ അഭയാർഥി ആവാസകേന്ദ്രങ്ങൾ എന്നിങ്ങനെ ആറ് ഗ്രാമങ്ങൾ ചേരുന്നതാണ് ഇപ്പോൾ ഹാൻലെ ഡാർക്ക് സ്കൈ റിസർവ് ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തെ മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ തെളിഞ്ഞ രാത്രികൾ ഈ പ്രദേശത്തു ലഭിക്കുന്നു.
140 കിലോമീറ്റർ അകലെയുള്ള ലേയിലെ കുഷോക് ബകുല റിൻപോച്ചെ എയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
141 കിലോമീറ്റർ അകലെയുള്ള ലേയാണ് ഏറ്റവും അടുത്തുള്ള പ്രധാന നഗരം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












