Search
  • Follow NativePlanet
Share
» »സഞ്ചാരികളെ ബാഗ് വീണ്ടും പാക്ക് ചെയ്തോ.. ലേ-മണാലി ഹൈവേ തുറന്നു, യാത്രകൾ തുടരാം

സഞ്ചാരികളെ ബാഗ് വീണ്ടും പാക്ക് ചെയ്തോ.. ലേ-മണാലി ഹൈവേ തുറന്നു, യാത്രകൾ തുടരാം

സഞ്ചാരികളെ മാറ്റിവെച്ച യാത്രകൾ ഒക്കെ വീണ്ടും പ്ലാൻ ചെയ്യാനുള്ള സമയം വന്നിരിക്കുകയാണ്. വണ്ടികൾ സര്‍വീസ് ചെയ്തും ആരോഗ്യം ഉഷാറാക്കിയും യാത്രകൾക്ക് ഒരുങ്ങാം. പെട്ടന്ന് എന്താണ് സംഭവിച്ചതെന്നല്ലേ... നീണ്ട അഞ്ചു മാസത്തെ ഇടവേളയ്ക്കു ശേഷം ലേ-മണാലി ഹൈവേ തുറന്നു. റൈഡേഴ്സിന്‍റെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട പാതകളിലൊന്നായ ഇവിടെ ഇനി യാത്രകൾ പഴയതുപോലെ സുഗമമാകും

428 കിലോമീറ്റർ ദൈര്‍ഘ്യമുള്ള ലേ-മണാലി ഹൈവേ വാഹന ഗതാഗതത്തിനായാണ് ഇന്നു മുതൽ തുറന്നു കൊടത്തിരിക്കുന്നത്. ശൈത്യകാലത്ത് പ്രദേശത്തെ സ്ഥിരമായുള്ള കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അഞ്ച് മാസത്തോളം സമയം റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. ബോർഡർ റോഡ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിലാണ് റോഡ് വീണ്ടും ഗതാഗയോഗ്യമാക്കിയത്.

Leh-Manali Highway Now Opened For Vehicular Movement

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനെ ഹിമാതൽ പ്രദേശ് വഴി രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡാണ് ലേ-മണാലി ഹൈവേ. കഴിഞ്ഞ വർഷം നവംബർ 21 നാണ് കനത്ത ഹിമപാതത്തെ തുടർന്ന് റോഡ് അടച്ചത്. റോഡിൽ വീണ്ട മഞ്ഞ് ശൈത്യകാലം കഴിഞ്ഞ് സ്വാഭാവികമായി മാറാനും തുടർന്ന് ബിആർഓയുടെ നേതൃത്വിൽ മഞ്ഞ് നീക്കം ചെയ്തു കഴിയുന്നതോടെയാണ് വീണ്ടും ഗതാഗതത്തിനായി തുറക്കുന്നത്.

ബിആർഒയുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരഞ്ഞ് നടത്തിയ പ്രയത്നത്തിനൊടുവിലാണ് പാത തുറന്നത്. ലഡാക്കിനും ഹിമാചൽ പ്രദേശിനും ഇടയിലുള്ള അതിർത്തിയെ അടയാളപ്പെടുത്തുന്ന മണാലിയിൽ നിന്ന് സർച്ചുവിലേക്കുള്ള പാത നേരേയാക്കൽ പ്രോജക്റ്റ് ദീപക് എന്നും ലേയിൽ നിന്ന് സർച്ചുവിലേക്കുള്ള ഹൈവേ വൃത്തിയാക്കുന്നത് പ്രോജക്റ്റ് ഹിമാങ്ക് എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു പൂർത്തിയാക്കിയത്.

കനത്ത മഞ്ഞുവീഴ്ചയും ഉയർന്ന ഉയരമുള്ള പ്രദേശങ്ങളിലെ കഠിനമായ കാലാവസ്ഥയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെയും നേരിട്ടാണ് സംഘം പൂർത്തിയാക്കിയത്. . ദേശീയ പാത വൃത്തിയാക്കുക മാത്രമല്ല, ബരാലച്ച ലാ (15,910 അടി), നക്കീ ലാ (15,547 അടി), ലാചുങ് ലാ (16,616 അടി), തങ്‌ലാങ് ലാ (17,482 അടി) എന്നിങ്ങനെ നാല് പ്രധാനപ്പെട്ട പർവതപാതകൾ പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തിരുന്നു.

സഞ്ചാരികളും ലേ-മണാലി ഹൈവേയും

മണാലിയിൽ നിന്നാരംഭിക്കുന്ന മണാലി (Manali) - സിസു(Sissu)- താണ്ടി (Tandi) - കീലോങ് (Keylong) - ജിപ്സ (Jispa) - ഡാര്‍ച (Darcha) - സിംഗ്സിംഗ്‌ബാര്‍ (Zingzingbar )- ബാറച ലാ (Baralacha La) - കില്ലിങ് സരായ് (Killing Sarai) - സര്‍ചു (Sarchu). സര്‍ചുവാണ് ഹിമാചല്‍ പ്രദേശിന്റെ അതിര്‍ത്തി. ഇവിടുന്ന് പിന്നീട് ജമ്മുക‌ശ്മീര്‍ പാങ് (Pang)- തങ്‌ലാങ് ലാ (Tanglang La) - ഉപ്ഷി (Upshi )- കാരു (Karu) വഴി -ലേ (Leh)യിൽ എത്തുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+