കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഏറ്റവും പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമായ ലോസ് ഏഞ്ചല്‍സും തുറക്കുകയാണ്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് താത്കാലികമായിമാസങ്ങളോളം അടച്ചിട്ടിരുന്ന ലോസ് ആഞ്ചല്‍സ് ഭീതിയൊഴിഞ്ഞതോടെയാണ് വീണ്ടും തുറന്നു കൊടുക്കുവാന്‍ തീരുമാനിച്ചത്. കൃത്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയും മുന്‍കരുതലുകളോടെയുമാണ് നഗരം തുറക്കുക.

അത്ഭുതങ്ങളുടെ നാട്
ലോകമെങ്ങുമുള്ള സിനിമാ പ്രേമികളെ അന്നുമിന്നും അമ്പരപ്പിച്ചിട്ടുള്ള യൂണിവേഴ്സല്‍ സ്റ്റുഡിയോ, കുട്ടികളെ അത്ഭുതങ്ങളുടെ ലോകത്തെത്തിക്കുന്ന ഡിസ്നി ലാന്‍ഡ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഹോളിവുഡിന്റെ നഗരം എന്നും സിറ്റി ഓഫ് ഏയ്ഞ്ചല്‍സ് എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. ലോകസിനിമയുടെ സ്വപ്നഭൂമിയായ ഹോളിവുഡിന്‍റെ ആസ്ഥാനവും ഇവിടെയാണ്.
സുരക്ഷ പ്രധാനം
കര്‍ശനമായ നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും ഇവിടെ സഞ്ചാരികളെ പ്രവേശിപ്പിക്കുക,
കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ ആരോഗ്യ നിയമങ്ങളും ഇവിടെ പുറത്തിറക്കിയിട്ടുണ്ട്. എവിടെയാണെങ്കിലും മാസ്ക് ധരിക്കുന്നത് കര്‍ശനമാണ്. നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഹോട്ടലുകള്‍ക്കും മ്യൂസിയങ്ങള്‍ക്കും മൃഗശാലകള്‍ക്കും സാംസ്കാരിക സ്ഥാപനങ്ങള്‍ക്കും തുറക്കുവാന്‍ അനുമതിയുണ്ട്. റസ്റ്റോറന്‍റുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഭാഗികമായി പ്രവര്‍ത്തിക്കുവാനും അനുമതിയുണ്ട്.
പ്രവേശനം ഇവര്‍ക്ക് മാത്രം
നിലവില്‍ പുറത്തു നിന്നുള്ള സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശിക്കുവാന്‍ അനുമതിയില്ല. തത്കാലം ആഭ്യന്തര സഞ്ചാരികളെ മാത്രമായിരിക്കും ഇവിടേക്ക് അനുവദിക്കുക. ജൂലൈ മാസത്തിനു ശേഷം മാത്രമേ വിദേശ സഞ്ചാരികളെ ഇവിടേക്ക് പ്രവേശിപ്പിക്കുവാന്‍ അനുമതി നല്കുകയുള്ളൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












