ക്ഷേത്രങ്ങളിലെത്തി ഫോട്ടോയും സെൽഫിയുമൊക്കെ എടുക്കുന്നവർ ഇനി കുടുങ്ങും ക്ഷേത്രത്തിന്‍റെ പവിത്രതയും പരിശുദ്ധിയും കാത്തുസൂക്ഷിക്കണമെന്നോർമ്മിപ്പിച്ച് മധുര ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എം സീതാരാമൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ തീരുമാനം. ക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങളുടെയും പൂജകളുടെയും ചിത്രങ്ങൾ പകർത്തുവാൻ വിശ്വാസികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് ആർ മഹാദേവൻ, ജെ സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

PC: Avin CP/ Unsplah
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പുരാതനമാ ക്ഷേത്രമാണെന്നും ദേവന്മാരുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നത് വിലക്കുന്ന നിയമങ്ങൾ ക്ഷേത്രത്തിന്റെ ആരാധനയ്ക്കും ഭരണത്തിനും അനിവാര്യമാണെന്നും ഹർജിക്കാരൻ വാദിച്ചു. മാത്രമല്ല, ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളായ സ്ത്രീകളുടെ അറിവില്ലാതെ അവരുടെ ഫോട്ടോ എടുക്കാൻ സാധ്യതയുണ്ടെന്നും അത് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിനാണ് നിർദ്ദേശം നൽകിയത്. വ്യവസ്ഥകൾ നടപ്പാക്കാൻ കോടതി ക്ഷേത്രങ്ങളുടെ അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഭരണഘടനയുടെ 25 -ാം അനുച്ഛേദം അനുസരിച്ച് എല്ലാ വ്യക്തികൾക്കും സ്വതന്ത്രമായി മതത്തിൽ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്ന കാര്യം അംഗീകരിക്കുന്നതായി കോടതി വിശദമാക്കി. എന്നിരുന്നാലും അവയെല്ലാം നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ക്ഷേത്രത്തിന്റെ ആരാധനാ കാര്യങ്ങളിൽ മര്യാദയും പവിത്രതയും കാത്ത് സൂക്ഷിക്കുന്നുണ്ടെന്ന് ക്ഷേത്ര അധികാരികൾ ഉറപ്പാക്കണമെന്നും ക്ഷേത്ര ദർശനത്തിൽ നിന്ന് ഭക്തരുടെ ശ്രദ്ധ തിരിക്കുന്ന തരത്തില്‍ ക്ഷേത്ര പരിസരത്ത് മൊബൈൽ ഫോണുകളുടെയും ക്യാമറകളുടെയും ഉപയോഗം അധികാരികൾക്ക് നിയന്ത്രിക്കേണ്ടതാണെന്നും കോടതി പറഞ്ഞു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














