ലോക യാത്രകളിലെ പുതിയ ട്രെൻഡ് ആണ് വിസാ രഹിത യാത്രകൾ. വിസയ്ക്കായുള്ള അപേക്ഷയും കാത്തിരിപ്പും ചിലവും ഇല്ലാതെ ഇഷ്ട രാജ്യം സന്ദർശിക്കാന്‍ സഞ്ചാരികൾക്ക് വിസ-ഫ്രീ യാത്രകൾ അവസരം നല്കുന്നു. പല മാനദണ്ഡങ്ങൾക്കും രാജ്യത്തിന്‍റെ നയതന്ത്രവും ടൂറിസം പരിഗണിച്ചാണ് ഇത് തീരുമാനിക്കുക.
ഇപ്പോഴിതാ, ലോകത്തിലെ എഴുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ രഹിത യാത്രകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മലാവി. ആഫ്രിക്കൻ രാജ്യമായ മലാവി വിനോദ സഞ്ചാര ഭൂപടത്തിൽ സ്വന്തമായ സ്ഥാനം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലോകത്തിലെ പ്രധാന രാജ്യങ്ങളെല്ലാം തന്നെ മലാവിയുടെ ഈ പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ട്.

ആഗോളതലത്തിൽ വിനോദസഞ്ചാരത്തിന് വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് വർഷം കൊണ്ട് വന്നിരിക്കുന്നത്. പേരുകേട്ട ഇടങ്ങൾ ഒഴിവാക്കി, ഓഫ്ബീറ്റ് സ്ഥലങ്ങള്‍ തിരഞ്ഞ് പോകാൻ ആളുകൾ കാണിക്കുന്ന താല്പര്യം ഇനിയും തുടരുമെന്നും അത് മലാവിക്ക് ഗുണകരമായി മാറുമെന്നുമാണ് പുതിയ നീക്കത്തിലൂടെ അധികൃതർ പ്രതീക്ഷിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട 70 രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കും ബിസിനസ് സഞ്ചാരികൾക്കും 90 ദിവസം വരെ രാജ്യത്ത് വിസയില്ലാതെ തുടരാം.
ഇത് യാത്രകൾ നടത്താനും നിക്ഷേപിക്കാനും ആഗ്രഹിക്കുന്ന ആളുകളെ മലാവിയിലേക്ക് ആകർഷിക്കുക. മലാവിയുടെ സമ്പന്നമായ ഭൂപ്രകൃതിയും മഹത്തായ സാംസ്‌കാരിക വൈവിധ്യങ്ങളും ലോകം തിരിച്ചറിയുമെന്ന് പദ്ധി പ്രഖ്യാപനത്തിൽ മലാവി പ്രസിഡന്റ് ലസാറസ് ചക്‌വേരയ പ്രതീക്ഷ പങ്കുവെച്ചു. മലാവിയുടെ വിനോദസഞ്ചാര സാധ്യതകള്‍ ലോകം അറിയാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്ത്രപ്രധാന പങ്കാളികളും എസ്എഡിസി, Comesa പോലുള്ള പ്രാദേശിക ബ്ലോക്കുകളിലെ അംഗങ്ങളും ഉൾപ്പെടെ 47 പ്രധാന രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ ഇളവ് നൽകാനുള്ള തീരുമാനം ആഗോളതലത്തിൽ നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള മലാവിയുടെ പ്രതിബദ്ധതയെ അടിവരയിടുന്നു.
അന്താരാഷ്‌ട്ര സൗഹാർദ്ദവും സാമ്പത്തിക വൈവിധ്യവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഈ നീക്കം സഹായിക്കും. ഇതോടെ യുണൈറ്റഡ് കിംഗ്ഡം, ചൈന, റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഇപ്പോൾ മലാവിയുമായി കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ കഴിയും
മലാവിയിൽ കാണാൻ
വൈവിധ്യങ്ങളാണ് മലാവിയുടെ പ്രത്യേകത. സാഹസിക സഞ്ചാരികൾക്ക് നക്ഷത്രങ്ങളുടെ തടാകം" എന്നറിയപ്പെടുന്ന പ്രശസ്തമായ മലാവി തടാകം ,ചെയ്യുന്നു. വന്യജീവി പ്രേമികൾക്ക് ലിവോണ്ടെ നാഷണൽ പാർക്ക് തുടങ്ങി കാണാൻ ഒരുപാടിടങ്ങൾ ഇവിടെയുണ്ട്.
മലാവി വിസ ഇളവ് നല്കുന്ന രാജ്യങ്ങൾ
ആൻ്റിഗ്വ & ബാർബുഡ
ഓസ്ട്രേലിയ
ബാർബഡോസ്
ബെൽജിയം
ബെലീസ്
ബ്രൂണെ
കാനഡ
ചൈന
സൈപ്രസ്
ഡൊമിനിക്ക
ഫിജി
ഫിൻലാൻഡ്
ഫ്രാൻസ്
ഗാംബിയ
ജർമ്മനി
ഘാന
ഗ്രനേഡ
ഗയാന
അയർലൻഡ്
ഇസ്രായേൽ
ഇറ്റലി
ജമൈക്ക
കിരിബതി
മലേഷ്യ
മാലദ്വീപ്
മാൾട്ട
നൗറു
നെതർലാൻഡ്സ്
ന്യൂ ഗിനിയ
ന്യൂസിലാന്റ്
നോർവേ
പാപുവ ന്യൂ ഗ്വിനിയ
പോളണ്ട്
പോർച്ചുഗൽ
റഷ്യ
സെൻറ് കിറ്റ്സ് ആൻഡ് നെവിസ്
സെൻറ് ലൂസിയ
സെൻറ് വിൻസെന്‍റും ഗ്രനേഡൈൻസും
സിയറ ലിയോൺ
സിംഗപ്പൂർ
സോളമൻ ദ്വീപുകൾ
ശ്രീ ലങ്ക
സ്വീഡൻ
ട്രിനിഡാഡ് & ടൊബാഗോ
തുവാലു
യുണൈറ്റഡ് കിംഗ്ഡം
അമേരിക്ക
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












