Search
  • Follow NativePlanet
Share
» » മിഷോങ് ചുഴലിക്കാറ്റ്; കേരളാ എക്സ്പ്രസ് ഉൾപ്പെടെ 118 ട്രെയിനുകൾ റദ്ദാക്കി, സമ്പൂർണ്ണ പട്ടിക

മിഷോങ് ചുഴലിക്കാറ്റ്; കേരളാ എക്സ്പ്രസ് ഉൾപ്പെടെ 118 ട്രെയിനുകൾ റദ്ദാക്കി, സമ്പൂർണ്ണ പട്ടിക

മിഷോങ് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ നിരവധി ട്രെയിന് സർവീസുകൾ റെയിൽവേ റദ്ദാക്കി. ചില സർവീസുകൾ പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾക്കും നിയന്ത്രണങ്ങളുണ്ട്. നേരത്തെ ഞായർ മുതൽ ചൊവ്വ വരെയുള്ള ദിവസങ്ങളിൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 118 ട്രെയിനുകള്‍ ആണ് റദ്ദാക്കിയിരിക്കിയതായി അറിയിച്ചിരുന്നു. കേരളത്തില്‍ നിന്നും കേരളത്തിലേക്കുമുള്ള 35 ട്രെയിനുകളാണ് റദ്ദാക്കിയത്.

കോട്ടയം-നരാസ്പുര്‍ സപെഷ്യല്‍,കൊല്ലം-സെക്കന്തരാബാദ് സ്‌പെഷ്യല്‍, കൊച്ചുവേളി-ഗോരക്പുര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, തിരുവനന്തപുരം - ന്യൂ ഡല്‍ഹി കേരള എക്സ്പ്രസ്, ധന്‍ബാദ് - ആലപ്പുഴ എക്സ്പ്രസ് , കൊല്ലം ജംക്‌ഷൻ - സെക്കന്തരാബാദ് ജംക്‌ഷൻ സ്പെഷൽ തുടങ്ങിയ നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

Michaung Cyclone: Railway Cancelled 118 Trains

ഡിസംബർ 4 തിങ്കളാഴ്ച റദ്ദാക്കിയ ട്രെയിനുകൾ

07120 കോട്ടയം - നരസാപുർ സ്പെഷൽ ,
12625 തിരുവനന്തപുരം സെൻട്രൽ - ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
13351 ധൻബാദ് ജംക്‌ഷൻ - ആലപ്പുഴ എക്സ്പ്രസ്, 17230 സെക്കന്തരാബാദ് ജംക്‌ഷൻ- തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് ,
22643 എറണാകുളം ജംക്‌ഷൻ - പട്ന ജംക്‌ഷൻ ബൈ വീക്ക്‌ലി എക്സ്പ്രസ്,

22648 കൊച്ചുവേളി - കോർബ ബൈ-വീക്ക്‌ലി എക്സ്പ്രസ്,
22815 ബിലാസ്പുർ ജംക്‌ഷൻ - എറണാകുളം ജംക്‌ഷൻ വീക്ക്‌ലി എക്സ്പ്രസ്,
22837 ഹാട്യ- എറണാകുളം ധർതി ആബ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

ഡിസംബർ 5 ചൊവ്വാഴ്ച റദ്ദാക്കിയ ട്രെയിനുകൾ

07130 കൊല്ലം ജംക്‌ഷൻ - സെക്കന്തരാബാദ് ജംക്‌ഷൻ സ്പെഷൽ (നാളെ), 22619 ബിലാസ്പുർ ജംക്‌ഷൻ- തിരുനെൽവേലി ജംക്‌ഷൻ വീക്ക്‌ലി എക്സ്പ്രസ് (നാളെ),
12626 ന്യൂഡൽഹി- തിരുവനന്തപുരം സെൻട്രൽ കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
17229 തിരുവനന്തപുരം സെൻട്രൽ- സെക്കന്തരാബാദ് ജംക്‌ഷൻ ശബരി എക്സ്പ്രസ്
17230 സെക്കന്തരാബാദ് ജംക്‌ഷൻ- തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ്
എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്,

Chennai Rain

ഡിസംബർ 6 ബുധനാഴ്ച റദ്ദാക്കിയ ട്രെയിനുകൾ

12512 കൊച്ചുവേളി - ഗോരഖ്പുർ ജംക്‌ഷൻ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
12626 ന്യൂഡൽഹി- തിരുവനന്തപുരം സെൻട്രൽ കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
12660 ഷാലിമാർ - നാഗർകോവിൽ ജംക്‌ഷൻ ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
13352 ആലപ്പുഴ - ധൻബാദ് ജംക്‌ഷൻ എക്സ്പ്രസ്
17229 തിരുവനന്തപുരം സെൻട്രൽ- സെക്കന്തരാബാദ് ജംക്‌ഷൻ ശബരി എക്സ്പ്രസ്
22503 കന്യാകുമാരി- ദിബ്രുഗഡ് വിവേക് എക്സ്പ്രസ്
22647 കോർബ - കൊച്ചുവേളി ബൈ വീക്ക്‌ലി എക്സ്പ്രസ്
എറണാകുളം-ബിലാസ്പുര്‍ എക്സ്പ്രസ് എന്നിവയും റദ്ദാക്കി.

ഡിസംബർ 7ന് റദ്ദാക്കിയ ട്രെയിനുകൾ

17229 തിരുവനന്തപുരം സെൻട്രൽ- സെക്കന്തരാബാദ് ജംക്‌ഷൻ ശബരി എക്സ്പ്രസ്
22503 കന്യാകുമാരി- ദിബ്രുഗഡ് വിവേക് എക്സ്പ്രസ്
13352 ആലപ്പുഴ - ധൻബാദ് ജംക്‌ഷൻ എക്സ്പ്രസ് എന്നീ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

വിമാന സർവീസുകളിലും മാറ്റം

ചെന്നൈയിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിമാനസർവീസുകളിലും മാറ്റം വന്നിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള 20 വിമാന സർവീസുകൾ റദ്ദാക്കി. മറ്റു ചില വിമാനങ്ങൾ ബെംഗളുരുവിലേക്ക് തിരിച്ചുവിട്ടു. 23 വിമാനങ്ങൾ വൈകും എന്നാണ് റിപ്പോർട്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+