Search
  • Follow NativePlanet
Share
» »ഒമിക്രോണ്‍: ഇന്നു മുതല്‍ ഈ ആറു വിമാനത്താവളങ്ങളില്‍ ആര്‍ടി-പിസിആര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം

ഒമിക്രോണ്‍: ഇന്നു മുതല്‍ ഈ ആറു വിമാനത്താവളങ്ങളില്‍ ആര്‍ടി-പിസിആര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം

രാജ്യത്തെ ആറു പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് മുന്‍കൂട്ടിയുള്ള ആര്‍ടി-പിസിആര്‍ ബുക്കിങ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതല്‍ മുന്‍കരുതലുകളുമായി രാജ്യം.'അപകടസാധ്യതയുള്ള' രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ ഇനി മുതല്‍ നിർബന്ധമായും ആർടി-പിസിആർ ടെസ്റ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. രാജ്യത്തെ ആറു പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് മുന്‍കൂട്ടിയുള്ള ആര്‍ടി-പിസിആര്‍ ബുക്കിങ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

IG airport Delhi

PC:Bharatahs

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളുരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ പുതിയ നിര്‍ദ്ദേശം പാലിക്കണം. ഈ തിങ്കളാഴ്ച മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഇത് പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ആദ്യ ഘട്ടം മാത്രമാണെന്നും, സിസ്റ്റം സ്ഥിരപ്പെടുത്തുകയും മുൻകൂർ ബുക്കിംഗിൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്ത ശേഷം, നിയമം മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ആർടി-പിസിആർ ടെസ്റ്റുകൾ എങ്ങനെ മുൻകൂട്ടി ബുക്ക് ചെയ്യാം?

ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) എയർപോർട്ട്, മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട്, കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് സന്ദർശകർക്ക് അവരുടെ ആർടി-പിസിആർ ടെസ്റ്റുകൾക്കായി ഓൺലൈനായി സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനാകുന്നതെങ്ങനെയെന്ന് നോക്കാം

1. നിങ്ങൾ യാത്ര ചെയ്യുന്ന നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

2. മുകളിലെ പാനലിൽ 'ബുക്ക് കോവിഡ്-19 ടെസ്റ്റ്' (Book Covid-19 Test)എന്ന ഓപ്‌ഷൻ നോക്കുക.

3. അടുത്തതായി, യാത്രാ തരം തിരഞ്ഞെടുക്കുക (ഈ സാഹചര്യത്തിൽ, അന്താരാഷ്ട്ര വരവ്).

4. പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, ആധാർ കാർഡ്/പാസ്‌പോർട്ട് നമ്പർ, വിലാസം, അപ്പോയിന്റ്മെന്റ് തീയതി, സമയ സ്ലോട്ട് തുടങ്ങിയ എല്ലാ വ്യക്തിഗത വിവരങ്ങളും പൂരിപ്പിക്കുക.

5.എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം, ടെസ്റ്റിന്റെ തരം തിരഞ്ഞെടുക്കുക (ഈ സാഹചര്യത്തിൽ, RT-PCR, റാപ്പിഡ് PCR പരിശോധന)

6. സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക, വിമാനത്താവളത്തിൽ എത്തുമ്പോൾ നിങ്ങളുടെ RT-PCR ടെസ്റ്റിനായി ഒരു സ്ലോട്ട് ബുക്ക് ചെയ്യുക.

ആർടി-പിസിആർ ടെസ്റ്റിന് നിങ്ങൾക്ക് എത്ര ചിലവാകും?

ഒരു സാധാരണ ആർടി-പിസിആർ ടെസ്റ്റിന്, ഒരു യാത്രക്കാരൻ 500 രൂപ നൽകേണ്ടിവരും. അതേസമയം റാപ്പിഡ് പിസിആർ ടെസ്റ്റിന്റെ ചാര്‍ജ് 3,500 രൂപയാണ്. സാധാരണ ആർടി-പിസിആർ ടെസ്റ്റ് ഫലം ആറ്-എട്ട് മണിക്കൂറിനുള്ളിൽ പരിശോധനാ ഫലങ്ങൾ ലഭ്യമാകുമ്പോള്‍ , റാപ്പിഡ് പിസിആർ പരിശോധനാ ഫലം വെറും 30 മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ സമയത്തിനുള്ളില്‍ ലഭിക്കും.

കൂടാതെ, സർക്കാർ വിജ്ഞാപനമനുസരിച്ച്, 'അപകടസാധ്യതയുള്ള' രാജ്യങ്ങളിൽ നിന്ന് വരുന്നവരോ കഴിഞ്ഞ 14 ദിവസങ്ങളിൽ ഈ രാജ്യങ്ങള്‍ സന്ദർശിച്ചവരോ ആയ യാത്രക്കാർക്കായി 'എയർ സുവിധ' പോർട്ടൽ പരിഷ്കരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news corona virus airport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+