അവധിയെന്നോ പ്രവർത്തിദിനമെന്നോ വ്യത്യാസമില്ല ഊട്ടിയിൽ യാത്ര പോകാൻ. എപ്പോൾ ചെന്നാലും തിരക്കേറെയുണ്ട് ഊട്ടിയിലും കൊടൈക്കനാലിലും. എന്നാൽ അവധിക്കാലമാണെങ്കിൽ തിരക്ക് വിചാരിക്കുന്നപോലെയൊന്നുമല്ല, കാലെടുത്തു കുത്താൻ കഴിയാത്ത വിധത്തില്‍ സ്ഥലങ്ങളും എത്ര പൈസ കൊടുത്താലും താമസിക്കാൻ മുറികൾ കിട്ടാത്ത വിധത്തിൽ ഹോട്ടലുകളും നിറയും.
ഇപ്പോഴിതാ, സന്ദർശകരുടെ എണ്ണം പരിധിവിട്ടതോടെ ഇ-പാസ് അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ പോവുകയാണ് ഊട്ടിയിലും കൊടൈക്കനാലിലും. മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് ഇ- പാസ് നിർബന്ധമാക്കുവാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. വിനോദസഞ്ചാരമേഖലയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത് മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന ഹർജിയിലാണ് നടപടി.

അതുകൊണ്ടു തന്നെ വേനലവധിക്ക് ഊട്ടി, കൊടൈക്കനാൽ യാത്രകൾ പ്ലാൻ ചെയ്തു വേണം പോകാൻ. എന്നാൽ മേഖലയിലെ സ്ഥിരംതാമസക്കാർക്ക് പാസ് ആവശ്യമില്ല. സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് മാത്രമാണ് പാസ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ഇത് കൂടാതെ, വേനൽക്കാലത്ത് ഊട്ടി, കൊടൈക്കനാൽ എന്നീ ഹിൽ സ്റ്റേഷനുകളിലും എത്തുന്ന വാഹനങ്ങളുടെ എണ്ണം, തരം, സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം, പകൽ സന്ദർശിച്ച് മടങ്ങുന്നുണ്ടോ തുടങ്ങി പരമാവധി വിവരങ്ങൾ ശേഖരിക്കുവാനും നിർദ്ദേശം നല്കിയിട്ടുണ്ട്.
ഊട്ടിയിൽ ഗതാഗത നിയന്ത്രണം
സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയതോടെ ഊട്ടിയും ഒരുങ്ങിക്കഴിഞ്ഞു. ഊട്ടിയിലെ തണുപ്പും കാലാവസ്ഥയും തന്നെയാണ് ഈ സമയത്തും സഞ്ചാരികളെ ഇവിടേക്ക് യാത്ര ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്. സഞ്ചാരികൾ അധികമായി എത്തിയതോടെ ഇവിടെ പോലീസ് താഗത നിയന്ത്രണവും ഏർപ്പെടുത്തി
ഗൂഡല്ലൂര്‍ ഭാഗങ്ങളില്‍നിന്നു വരുന്ന വാനുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഫിംഗര്‍ പോസ്റ്റില്‍ ഗോള്‍ഫ് ക്ലബ്ബ് റോഡില്‍ പാര്‍ക്കുചെയ്യണം. കൂനൂര്‍ ഭാഗത്തുനിന്നു വരുന്നവ ആവിന്‍ മൈതാനത്ത് പാര്‍ക്കുചെയ്യണം. ഈ നിയന്ത്രണം മേയ് 31 വരെ ഉണ്ടായിരിക്കും. ഇവിടെനിന്നും സർക്യുട്ട് ബസില്‍ ഊട്ടിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദര്‍ശിക്കാം. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ചാര്‍ജ്. സസ്യോദ്യാനം, ദോഡാബെട്ട, ബോട്ട് ഹൗസ്, റോസ് ഗാര്‍ഡന്‍, ടീ ഫാക്ടറി, ബസ്സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങൾ സർക്യൂട്ട് ബസിൽ കയറി കാണാം.
ഊട്ടി, കൊടൈക്കനാൽ യാത്രയിൽ ശ്രദ്ധിക്കാൻ
ഈ വേനലവധിക്കാലത്ത് ഊട്ടി, കൊടൈക്കനാൽ , നീലഗിരി യാത്രകൾ പോകുന്നുണ്ടെങ്കിൽ എല്ലാ കാര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യുക. സ്വന്തം വാഹനത്തിൽ വന്നാൽ അതിൽ ഊട്ടിയിൽ കറങ്ങാൻ സാധിക്കില്ലെന്ന് ഓർമ്മിക്കുക . നിങ്ങൾ വരുന്ന റൂട്ടിൽ ഒരുക്കിയിരിക്കുന്ന പാർക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം, തുടർന്ന് സർക്യൂട്ട് ബസിൽ ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാം. . ഓരോ അരമണിർ സമയം ഇടവിട്ടും ഓരോ പോയന്റിലും ഒരു ബസ് എത്തും. പാസ് എടുത്താൽ ഒരുദിവസം എപ്പോള്‍ വേണമെങ്കിലും ഇതിൽ കയറിയിറങ്ങി യാത്രചെയ്യാം. ഇതിനായി സ്പെഷല്‍ ബസുകള്‍ അനുവദിച്ചിട്ടുണ്ട്.
രാത്രി ഊട്ടിയിൽ താമസിക്കുവാൻ കണക്കാക്കിയാണ് യാത്രയെങ്കിൽ മുറികൾ നേരത്തെ ബുക്ക് ചെയ്യണം. ഇവിടെയെത്തി ബുക്ക് ചെയ്യാമെന്നു വിചാരിച്ചാല്‍ അു നടന്നേക്കില്ല. മാത്രമല്ല മേയ് 17 മുതൽ പുഷ്പമേള ആരംഭിക്കുന്നതിനാൽ ആ തിരക്ക് കൂടി കണക്കിലെടുത്ത് പ്ലാൻ ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













