ദീര്‍ഘദൂര ട്രെയിനുകളിലെ ജനറൽ ക്ലാസിൽ കയറാൻ ഇനി അടിപിടിയുടെ ആവശ്യം വന്നേക്കില്ല ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ സർവീസ് നടത്തുന്ന 44 ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുവാന്‍ തീരുമാനം. ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ എ ച്ച്ബി) കോച്ചുകളുള്ള തിരഞ്ഞെടുത്ത വണ്ടികളിൽ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് അധികമായി ഘടിപ്പിക്കുക. തേഡ് എസി കോച്ചുകൾ കുറച്ച് ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടി യാത്രക്കാർക് കൂടുതൽ പ്രയോജനപ്പെടുത്തുകയാണ് ഉദ്ദേശം.
ജനറൽ കോച്ചുകൾ കൂട്ടുന്ന ട്രെയിനുകളുടെ പ്രയോജനം കേരളത്തിലൂടെ കടന്നു പോകുന്ന ട്രെയിനുകൾക്കും ലഭിക്കും. കേരളത്തിലൂടെ ഓടുന്ന 16 വണ്ടികൾക്ക് (എട്ട് ജോഡി) അധിക കോച്ചുകൾ ഘടിപ്പിക്കും. മംഗളൂരു - ചെന്നെ സൂപ്പർഫാസ്റ്റ്, എറണാകുളം - നിസാമുദ്ദീൻ മിലേനിയം എക്സ്പ്രസ്, തിരുവനന്തപുരം - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി- ശ്രീഗംഗാനഗർ സൂപ്പർ ഫാസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള ട്രെയിനുകള്‍ക്ക് ഗുണം ലഭിക്കും.

അതേസമയം, നേത്രാവതി എക്സ്‌പ്രസ്, മംഗള സൂപ്പർഫാസ്റ്റ് എന്നീ ട്രെയിനുകൾക്ക് എൽ എച്ച് ബി കോച്ചുകൾ ഉണ്ടെങ്കിലും ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടില്ല. പ്ലാറ്റ്ഫോമുകൾക്ക് നീളം കുറവായതാണ് ഇതിനു കാരണം. നേത്രാവതിയിൽ രണ്ട് ജനറൽ കോച്ചുകളാണ് ഉള്ളത്. ഇതിൽ അര കോച്ച് തപാലിനായി മാറ്റിവെച്ചിരിക്കുന്നതിനാൽ ഫലത്തിൽ ഒന്നര ജനറൽ കോച്ച് മാത്രമാണുള്ളത്. അതേസമയം മംഗള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ രണ്ട് ജനറൽ കോച്ചുകളാണുള്ളത്.
കേരളത്തിൽ ജനറൽ കോച്ച് കൂട്ടുന്ന ട്രെയിനുകൾ
1. മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ്
2. എറണാകുളം-നിസാമുദ്ദീൻ മിലേനിയം എക്സ്പ്രസ്
3. തിരുവനന്തപുരം-ചെന്നൈ വീക്ക്‌ലി സൂപ്പർഫാസ്റ്റ്
4. തിരുവനന്തപുരം-വെരാവൽ എക്സ്‌പ്രസ്
5. കൊച്ചുവേളി-ശ്രീഗംഗാനഗർ സൂപ്പർഫാസ്റ്റ്
6. തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (കോട്ടയം വഴി)
7. എറണാകുളം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്
8. തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ആലപ്പുഴ വഴി
മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് (ഒന്ന്), എറണാകുളം-നിസാമുദ്ദീൻ മിലേനിയം എക്സ്‌പ്രസ് (ഒന്ന്), തിരുവനന്തപുരം-ചെന്നൈ വീക്ക്‌ലി സൂപ്പർഫാസ്റ്റ് (രണ്ട്), തിരുവനന്തപുരം-വെരാവൽ എക്സ്‌പ്രസ് (രണ്ട്), കൊച്ചുവേളി-ശ്രീഗംഗാനഗർ സൂപ്പർഫാസ്റ്റ് (ഒന്ന്), തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (കോട്ടയം വഴി) -(രണ്ട്), എറണാകുളം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (രണ്ട്), തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ആലപ്പുഴ വഴി)- (രണ്ട്) എന്നിങ്ങനെയാണ് കേരളത്തിൽ ജനറൽ കോച്ചുകൾ കൂട്ടുന്ന ട്രെയിനുകളുടെ എണ്ണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













