Search
  • Follow NativePlanet
Share
» »പുരി രഥയാത്രയ്ക്ക് ഉപാധികളോടെ അനുമതി

പുരി രഥയാത്രയ്ക്ക് ഉപാധികളോടെ അനുമതി

പുരി ജഗനാഥ ക്ഷേത്രത്തിലെ രഥയാത്ര കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ ഈ വര്‍ഷം നടക്കും

പുരി ജഗനാഥ ക്ഷേത്രത്തിലെ രഥയാത്ര കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ ഈ വര്‍ഷം നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം കോടതി രഥയാത്ര സ്റ്റേ ചെയ്തിരുന്നു. രഥയാത്ര ഈ വര്‍ഷവും ന‌ടത്തുവാന്‍ അനുവദിക്കണെമെന്ന് കേന്ദ്ര സര്‍ക്കാരും ഒഡീഷ സര്‍ക്കാരും കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നതിനെ തുടര്‍ന്നുള്ള ഹര്‍ജിയിലാണ് ഈ വര്‍ഷം രഥ യാത്ര നടക്കുക. പൊതുജന പങ്കാളിത്തമില്ലാതെയാണ് രഥയാത്രയ്ക്ക് അനുമതി നല്കിയിരിക്കുന്നത്.

PC:Krupasindhu Muduli

puri

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം രഥയാത്ര നടത്തരുതെന്ന് കോടതി നേരത്ത ആവശ്യപ്പെട്ടിരുന്നു. രഥയാത്ര അനുവദിച്ചാല്‍ ജഗനാഥന്‍ ക്ഷമിക്കില്ലെന്നാണ് ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ചൊവ്വാഴ്ച നടക്കേണ്ടുന്ന രഥയാത്രയില്‍ ജഗനാഥന് പുറത്തിറങ്ങുവാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് 12 വര്‍ഷം കൂടി വിശ്വാസനമുസരിച്ച് കാത്തിരിക്കേണ്ടി വരുമെന്നും കോടിക്കണക്കിന് ആളുകളു‌ടെ വിശ്വാസത്തിന്റെ പ്രശ്നമാണിതെന്നും സോളിസിറ്റ‍ര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു.

ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ യാതൊരു തരത്തിലുള്ള ഇളവുകളും അനുവദിക്കാതെയാണ് കോടതി രഥയാത്രയ്ക്ക് അനുമതി നല്കിയിരിക്കുന്നത്. ഇതോടൊപ്പം സാഹചര്യങ്ങള്‍ നിയന്ത്രണത്തിലല്ല എന്നു തോന്നിയാല്‍ ഒഡീഷ സര്‍ക്കാരിന് രഥയാത്രയും ഉത്സവവും നിര്‍ത്തിവയ്ക്കുവാനും കോടതി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾ, ക്ഷേത്ര കമ്മിറ്റി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഈ വര്‍ഷം രഥയാത്ര നടത്തുന്നത്.
രഥോത്സവം തടയണമെന്നാവശ്യപ്പെട്ട് വികാസ് പരിഷത് എന്ന എന്‍ജിഒ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയെത്തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി രഥയാത്രയ്ക്ക് സ്റ്റേ ഏര്‍പ്പെ‌ടുത്തിയത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+