Search
  • Follow NativePlanet
Share
» »ഓൺലൈൻ ചെക്ക് ഇൻ, എക്സ്പ്രസ് ബാഗ് സർവീസുകളുമായി സലാംഎയർ, ഒപ്പം10 കിലോ അധിക ബാഗും..യാത്രകൾ ചെലവ് കുറഞ്ഞതാക്കാം

ഓൺലൈൻ ചെക്ക് ഇൻ, എക്സ്പ്രസ് ബാഗ് സർവീസുകളുമായി സലാംഎയർ, ഒപ്പം10 കിലോ അധിക ബാഗും..യാത്രകൾ ചെലവ് കുറഞ്ഞതാക്കാം

ബജറ്റ് യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ പ്രിയപ്പെട്ട എയർലൈനുകളിൽ ഒന്നാണ് ഒമാന്‍റെ സലാം എയർ. കുറഞ്ഞ നിരക്കിൽ മോശമല്ലാത്ത യാക്രാനുഭവം നല്കുന്ന സലം എയർ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിങ്ങനെ പലയിടങ്ങളിലായി ഏകദേശം നാല്പതിലധികം സ്ഥലങ്ങളിലേക്ക് ഇവർ സർവീസ് നടത്തുന്നു. ഇപ്പോഴിതാ, യാത്രക്കാർക്കായി പുതിയ സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സലാം എയർ

യാത്രക്കാർക്ക് കൂടുതൽ അനുയോജ്യവും ചെലവ് കുറഞ്ഞതുമായ സേവനങ്ങൾ നല്കുന്നതിന്‍റെ ഭാഗമായി സലാം എയർ എക്സ്പ്രസ് ബാഗ്, പ്രയോരിറ്റി, ഓൺലൈൻ ചെക്ക്-ഇൻ ഓപ്ഷനുകൾ 2025 ജനുവരിയിൽ ആരംഭിക്കുകയാണ്. ഒമാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സലാം എയർ, യാത്രക്കാർക്ക് തങ്ങളുടെ യാത്രകൾ അവരുടെ ഇഷ്ടങ്ങൾക്കും മുൻഗണനകൾക്കും അനുസരിച്ച് ക്രമീകരിക്കുവാനും ഇഷ്‌ടാനുസൃതമാക്കാനുള്ള സ്വാതന്ത്ര്യം നൽകുക എന്നതുമായ് ലക്ഷ്യം വയ്ക്കുന്നത്. സലാം എയറിൻ്റെ എല്ലാ ബുക്കിംഗ് ചാനലുകളിലൂടെയും നടത്തുന്ന ബുക്കിംഗുകൾക്ക് ഈ സേവനങ്ങൾ ലഭ്യമാകും.

SalamAir Offer Express Bag Priority Online Check-In services

കൂടാതെ, യാത്രാ ചെലവ് ലാഭിക്കാൻ യാത്രക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന ഒരു കുറഞ്ഞ നിരക്ക് ഘടനയും സലാം എയർ അവതരിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് അവരുടെ യാത്രാ ചെലവ് കുറയ്ക്കാനും അവർക്ക് ആവശ്യമുള്ളതിന് മാത്രം പണം നൽകാനുമുള്ള അവസരം നല്കുന്ന വിധത്തിലുമാണ് മാറ്റങ്ങൾ.

സലാം എയർ ഓൺലൈൻ ചെക്ക് ഇൻ

സലാം എയർ പുതിയതായി അവതരിപ്പിച്ച ഓൺലൈൻ ചെക്ക് ഇൻ വഴി യാത്രക്കാർക്ക് സൗജന്യമായി ചെക്ക്- ഇന്‍ നടത്താം. ഇതുവഴി പത്ത് ഒമാൻ റിയാൽ യാത്രാ ചെലവിൽ ലാഭിക്കാം. എന്നാൽ വിമാനത്തവളത്തിലെത്തി അവിടുന്ന് ചെക്ക് ഇൻ ചെയ്യുകയാണെങ്കിൽ ഈ തുക യാത്രക്കാരിൽ നിന്ന് ഈടാക്കുകയും ചെയ്യും. വിമാന യാത്ര ചെയ്യുമ്പോൾ അവർക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ യാത്രക്കാരെ അനുവദിക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് സലാം എയർ സിഇഒ അഡ്രിയാൻ ഹാമിൽട്ടൺ-മാൻസ് പറഞ്ഞു

സലാം എയർ എക്സ്പ്രസ് ബാഗ്

എക്‌സ്‌പ്രസ് ബാഗ് സേവനം വഴി വേഗത്തിലുള്ള ലഗേജ് ഡെലിവറി അധികൃതർ ഉറപ്പാക്കുന്നു. കാത്തിരിപ്പില്ലാതെ, ബാഗ് ക്ലെയിം ചെയ്യാനും യാത്രാ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കുവാനും ഇത് സഹായിക്കും. എക്സ്പ്രസ് ബാഗ് സൗകര്യം ബുക്ക് ചെയ്യുന്നവർക്ക് വിമാനത്താവളത്തിൽ കാത്തിരിക്കുന്ന സമയം കുറയ്ക്കാം.

പ്രയോരിറ്റി

സലാം എയർ ജനുവരി മുതൽ പുതിയതായി അവതരിപ്പിക്കുന്ന മറ്റൊരു സേവനമാണ് പ്രയോരറ്റി അഥവാ മുൻഗണന. മുൻഗണനാ സേവനം ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 10 കിലോഗ്രാം അധിക ബാഗ് കൊണ്ടുപോകാൻ അനുവദിക്കുന്നു. ഓരോ യാത്രക്കാരനും സൗജന്യമായി കൊണ്ടുപോകാവുന്ന 5 കിലോ ഹാൻഡ് ബാഗേജിന് പുറമെയാണ് പ്രയോരിറ്റി യാത്രക്കാർക്ക് 10 കിലോഗ്രാം ബാഗ് കൂടിവിമാനത്തിൽ കൊണ്ടുപോകുവാൻ സാധിക്കുക.

തീർന്നില്ല, സലാം എയർ പ്രയോരിറ്റിയിൽ മുൻഗണനാ ബോർഡിംഗും ഉൾപ്പെടുന്നു; പ്രയോരിറ്റി യാത്രക്കാർക്ക് ആദ്യം വിമാനത്തിൽ കയറാനുംഅവരുടെ ബാഗുകൾക്ക് ഓവർഹെഡ് സ്പേസ് ഉണ്ടെന്ന് ഉറപ്പുവരുത്താനും ഇത് സഹായിക്കുന്നു. കൂടാതെ, എയർപോർട്ട് അനുഭവം എളുപ്പമാക്കുന്ന ഒരു സമർപ്പിത എയർപോർട്ട് ചെക്ക്-ഇൻ ഏരിയയും പ്രയോരിറ്റി യാത്രക്കാർക്ക് ലഭിക്കുന്നു.

2017-ൽ ആരംഭിച്ച സലാം എയർ, ഒമാനിനും പുറത്തും ചെലവ് കുറഞ്ഞ യാത്രകൾ ഉറപ്പു വരുത്തുന്ന എയർലൈൻ ആണ്. ഒമാനിലെ 6 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെ ലോകമെമ്പാടുമുള്ള 18 രാജ്യങ്ങളിലെ 37 നഗരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന സർവീസുകളാണ് ഇതിനുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news flights gulf
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+