ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് സ്റ്റോപ്പ് ഓവർ വിസ സൗകര്യം അനുവദിച്ച് സൗദി അറേബ്യ. ആത്മീയ തീർത്ഥാടനവും ടൂറിസവും ലക്ഷ്യം വെച്ചാണ് ഇന്ത്യക്കാരായ സഞ്ചാരികൾക്ക് സൗദി 96 മണിക്കൂർ സ്റ്റോപ്പ്-ഓവർ വിസ അനുവദിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കണക്കാക്കുന്നത്.
അടുത്തിടെ നടന്ന ചർച്ചയിൽ സൗദി ടൂറിസം അതോറിറ്റി ഏഷ്യാ പസഫിക് പ്രസിഡന്‍റ് അൽഹസൻ അൽദബാഗ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയുടെ വളർന്നുവരുന്ന ടൂറിസം മേഖലയുടെ പ്രധാന വിപണിയെന്ന നിലയിൽ ഇന്ത്യയുടെ നിർണായക പങ്കിൻറെ അംഗീകാരമായാണ് ഈ നീക്കത്തെ കണക്കാക്കുന്നത്. ഉംറ നിർവ്വഹിക്കാനും ഹജ്ജ് കർമ്മങ്ങള‍്ക്കുമായും പതിനായിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും സൗദിയിൽ എത്തുന്നത്.

നിലവിൽ ബിസിനസ്, ടൂറിസം, ഉംറ എന്നീ തരം വിസകളിൽ ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോൾ ഉംറ നിർവഹിക്കാൻ അനുമതിയുണ്ട്. ഇത് കൂടാതെ നേരത്തെ മുതൽ സൗദി എയർലൈൻസ് അല്ലെങ്കിൽ സൗദിയിലെ സ്വകാര്യ ബജറ്റ് എയർലൈൻ ആയ ഫ്ലൈനാസ് വഴി യാത്ര ചെയ്യുന്നവർക്ക് 96 മണിക്കൂർ സൗജന്യ വിസ നൽകുന്ന സ്റ്റോപ്പ് ഓവർ പ്രോഗ്രാമും ഉണ്ട്. അതോടൊപ്പം യുഎസ്, യുകെ, ഷെങ്കൻ വിസ കൈവശമുള്ള യാത്രക്കാർക്ക് ഇ-വിസ അല്ലെങ്കിൽ വിസ ഓൺ അറൈവൽ എന്നിവയ്ക്കും സൗദിയിൽ അർഹതയുണ്ട്.
സൗദി 96 മണിക്കൂർ സ്റ്റോപ്പ് ഓവർ വിസ പ്രത്യേകതകള്
സൗദിയുടെ പുതിയ സൗദി 96 മണിക്കൂർ സ്റ്റോപ്പ് ഓവർ വിസയ്ക്ക് മൂന്ന് മാസത്തെ സാധുതയാണുള്ളത്. അപേക്ഷകർക്ക് അവരുടെ യാത്രാ തിയതിയുടെ അപേക്ഷകർക്ക് അവരുടെ ഉദ്ദേശിച്ച യാത്രാ തീയതിക്ക് 90 ദിവസം മുമ്പ് വരെ ഇതിനായി അപേക്ഷിക്കാൻ സാധിക്കും. 96 മണിക്കൂർ അഥവാ നാല് ദിവസം സൗദിയിൽ തങ്ങുന്നതിനും ഉംറ നിർവ്വഹിക്കുന്നതിനും സൗദിയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളയായ പള്ളികൾ സന്ദർശിക്കുന്നതിനും ടൂറിസം ആക്ടിവിറ്റികളിൽ പങ്കെടുക്കുന്നതിനും ഇവിടുത്തെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കാനും ഒക്കെ ഈ വിസ അനുവദിക്കുന്നു.
അപേക്ഷ സമർപ്പിച്ചാൽ കാലതാമസമില്ലാതെ ലഭിക്കുന്ന വിധത്തിലാണ് ഇതിന്റെ നടപടികൾ. അപേക്ഷകൾ വിദേശകാര്യ മന്ത്രാലയത്തിലെ (MOFA) ഏകീകൃത ദേശീയ വിസ പ്ലാറ്റ്‌ഫോമിലേക്ക് ട്രാൻസ്ഫർ ചെയ്യുമെന്നും ഡിജിറ്റൽ വിസയുടെ വേഗത്തിലുള്ള പ്രോസസ്സിംഗും ഇഷ്യൂവും ഉറപ്പാക്കും. മാത്രമല്ല, അത് ഗുണഭോക്താവിന് ഇമെയിൽ വഴി അയയ്ക്കുകയും ചെയ്യും
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













