Search
  • Follow NativePlanet
Share
» »ഇൻസ്റ്റന്‍റ് ഇ-വിസയുമായി സൗദി അറേബ്യ, പ്രയോജനം ഈ രാജ്യങ്ങളിലെ താമസക്കാർക്ക്

ഇൻസ്റ്റന്‍റ് ഇ-വിസയുമായി സൗദി അറേബ്യ, പ്രയോജനം ഈ രാജ്യങ്ങളിലെ താമസക്കാർക്ക്

കൂടുതൽ സഞ്ചാരികളെയും സന്ദർശകരെയും രാജ്യത്തെത്തിക്കുക എന്ന ലക്ഷ്യത്തിൽ വമ്പൻ വിസ പ്രഖ്യാപനങ്ങളുമായി സൗദി അറേബ്യ. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിങ്ഡം, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിസ ഉള്ളവർക്കാണ് സൗദിയുടെ ഇൻസ്റ്റന്‍റ് ഇ-വിസയ്ക്കായി അപേക്ഷിക്കുവാൻ സാധിക്കുക. ഓൺലൈൻ വഴി അപേക്ഷിച്ചയുടൻ തന്നെ വിസ ലഭ്യമാകും.

ഇത് കൂടാതെ, യൂറോപ്യൻ യൂണിയനിലെ ഏതെങ്കിലും രാജ്യത്ത് സ്ഥിര താമസമുള്ളവർക്കും സൗദിയുടെ ഇ-വിസ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് സൗദി യൂറോപ്യൻ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളിൽ നിന്നുള്ള താമസക്കാർക്കും സൗദി ടൂറിസ്റ്റ് ഇ-വിസകൾ അനുവദിക്കുവാൻ തീരുമാനിക്കുന്നത്.

Saudi Arabia Instant e-visa Details

എന്നാൽ, സൗദി ടൂറിസ്റ്റ് വിസയിൽ തീർത്ഥാടന കാലയളവിൽ ഹജ്ജ്, ഉംറ എന്നിവ നിര്‍വ്വഹിക്കുവാൻ അനുമതിയുണ്ടായിരിക്കില്ലെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ വിനോദസ‍ഞ്ചാര കേന്ദ്രങ്ങൾ സന്ദര്‍ശിക്കുവാനും ഇവന്റുകൾ, എക്സിബിഷനുകൾ, കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുക്കുന്നതിനും സീസൺ അല്ലാത്ത സമയത്ത് ഉംറ നിർവ്വഹിക്കുന്നതിനും അനുമതിയുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് സൗദി അറേബ്യ.

സൗദി ട്രാൻസിറ്റ് വിസ

സൗദിയുടെ എയർലൈനുകളായ സൗദി എയർലൈൻസ്, ഫ്ലൈനാസ് എന്നിവയിൽ യാത്രകൾക്കായി ടിക്കറ്റ് എടുത്ത് സൗദി വഴി യാത്ര ചെയ്യുന്നവർക്കാണ് സൗദി ട്രാൻസിറ്റ് വിസ ലഭിക്കുക. ഈ യാത്രയിൽ സൗദിയിലിറങ്ങി പരമാവധി 96 മണിക്കൂർ അഥവാ നാല് ദിവസം വരെ സൗദിയിൽ തങ്ങാന്‍ അനുമതി നല്കുന്ന വിസയാണിത്. സൗജന്യമായാണ് ട്രാൻസിറ്റ് വിസ അനുവദിക്കുന്നത്. 2023 ജനുവരി 30 മുതൽ ട്രാൻസിറ്റ് വിസ പ്രാബല്യത്തിൽ വന്നിരുന്നു. സ്റ്റോപ് ഓവര്‍ വിസ എന്നുമിത് അറിയപ്പെടുന്നു.

വെറും മൂന്ന് മിനിറ്റിനുള്ളിൽ പൂർത്തിയാക്കുന്ന അപേക്ഷാ പ്രക്രിയയാണ് ഇതിനുള്ളത്. സൗദിയുടെ ദേശീയ എയർലൈൻ ആയ സൗദിയയിലാണ് യാത്രയെങ്കിൽ ഒരു രാത്രി സൗജന്യ ഹോട്ടൽ താമസവും ലഭ്യമാക്കുന്നുണ്ട്.

ലോകത്തിലെ ഏതു രാജ്യക്കാർക്കും സൗദിയുടെ എയർലൈനുകൾ വഴി രാജ്യത്തെത്തുവാനും ഉംറ തീർത്ഥാടനം, മദീന സന്ദര്‍ശനം, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണൽ, പരിപാടികളിൽ പങ്കെടുക്കൽ എന്നിങ്ങനെ ഏതു കാര്യവും ചെയ്യും, നിലവിൽ ഈ വിസയിൽ വരുന്നവർക്ക് ഹജ്ജ് ചെയ്യുവാൻ അനുമതി നല്കിയിട്ടില്ല. ഇത് കൂടാതെ ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് വാഹനങ്ങൾ വാടകയ്ക്കെടുത്ത് രാജ്യത്തിനുള്ളിൽ വാഹനങ്ങൾ ഓടിക്കുവാനും അനുമതി നല്കിയിട്ടുണ്ട്.

വിസിറ്റര്‍ ഇൻവെസ്റ്റർ വിസ

അതേസമയം നേരത്തെ, സൗദി പുതിയൊരു ബിസിനസ് വിസ കൂടി ലഭ്യമാക്കിയിരുന്നു. രാജ്യത്തെ നിക്ഷേു അവസരങ്ങളും സാധ്യതകളും പരിചയപ്പെടുവാൻ ബിസിനസുകാരെയും നിക്ഷേപകരെയും സഹായിക്കുന്ന ഈ ബിസിനസ് വിസിറ്റ് വിസ ഓൺലൈൻ ആയി അപേക്ഷിക്കാം. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി വിസ അപേക്ഷകന് ഇ-മെയിൽ വഴി അയക്കുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്.

സൗദി വിദേശ മന്ത്രാലയത്തിന്റെ ഏകീകൃത വിസാ പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആദ്യ ഘട്ടത്തിലും ബാക്കിയുള്ള രാജ്യക്കാർക്ക് രണ്ടാമത്തെ ഘട്ടത്തിലും ഇ-വിസ ലഭിക്കും.

Saudi Arabia Instant e-visa

സൗദിയുടെ ഡെസേർട്ട് ഓഫ് ദ ഡ്രീം

അത്യാഢംബര സൗകര്യങ്ങളുള്ള ട്രെയിനിൽ സൗദിയിലെ മരുഭൂമിയിലൂടെ സ്വപ്ന യാത്രയാണ് ഡെസേർട്ട് ഓഫ് ദ ഡ്രീം എന്ന പഞ്ചനക്ഷത്ര ട്രെയിന്‍ യാത്ര. 2025 ഓടെ സർവീസ് ആരംഭിക്കുമെന്നാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ. 419 കോടി രൂപയാണ് ഇതിനു പ്രതീക്ഷിക്കുന്ന ചെലവ്. ആഭ്യന്തര- അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ഇത് ആകർഷിക്കുമെന്നാണ് കരുതുന്നത്.

സൗദിയുടെ തലസ്ഥാനമായ റിയാദിൽ നിന്നും അതിർത്തിയിൽ ജോർദാനോട് ചേർന്നു കിടക്കുന്ന അല്‍ ഖുറായത്ത് എന്ന സ്ഥലം വരെയാണ് ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് ട്രെയിൻ സഞ്ചരിക്കുന്നത്. സൗദിയുടെ വിനോദ സഞ്ചാര രംഗത്തിന് ആഗോളതലത്തിൽ തന്നെ ഉണർവ് നല്കുന്ന ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.
ആകെ 1,200 കിലോമീറ്ററോളം ദൂരമാണ് ഈ യാത്രയുള്ളത്. അല്‍ വാസിം, ഹെയില്‍, അള്‍ ജൗഫ് എന്നിങ്ങനെ മൂന്ന് സ്റ്റേഷനുകളാണ് ഇതിനുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+