സൗദിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവരുടെ യാത്രാ ആഗ്രഹങ്ങൾ സഫലമാക്കി നിലവിൽ വന്ന വിസയാണ് പ്രത്യേക ടൂറിസ്റ്റ് വിസ. സൗദിയിൽ പരമാവധി 90 ദിവസം തങ്ങുവാൻ സന്ദർശകരെ അനുവദിക്കുന്നതാണ് ടൂറിസ്റ്റ് വിസ. എന്നാലിതാ ഈ വിസ അനുവദിച്ച പരമാവധി 90 ദിവസത്തിൽ കൂടുതൽ സൗദിയിൽ ചിലവഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെ ഓർമ്മിപ്പിക്കുകയാണ് സൗദി ടൂറിസം മന്ത്രാലയം.
രാജ്യത്തിന് പുറത്ത് പോകാതെ സൗദി ടൂറിസ്റ്റ് വിസ നീട്ടാൻ കഴിയുമോ എന്ന് ചോദിച്ച ഒരു ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ട്വിറ്ററിൽ കുറിച്ചത്. ടൂറിസ്റ്റ് വിസകൾക്കുള്ള താമസ കാലയളവ് നീട്ടുന്നില്ല എന്നായിരുന്നു ഉത്തരം. അതായത് ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് സാധരണ വിസിറ്റിങ് വിസയിൽ വരുന്നവരെപ്പോലെ വിസയുടെ കാലാവധി പുതുക്കുവാൻ നിയമം അനുവദിക്കുന്നില്ല. മാത്രമല്ല, ഈ കാലാവധിക്കു ശേഷം സൗദിയിൽ അധികമായി നിൽക്കുന്ന ഓരോ ദിവസത്തിനും 100 റിയാൽ വീതം പിഴ നല്കേണ്ടിയും വരും.

സൗദി ടൂറിസ്റ്റ് വിസ
പരമാവധി ഒരു വർഷം 90 ദിവസം സൗദിയില്‍ തങ്ങുവാൻ അനുമതി നല്കുന്നതാണ് രാജ്യത്തിന്‍റെ ടൂറിസ്റ്റ് വിസ. മൾട്ടിപ്പിൾ എൻട്രി അനുവദിക്കുന്നുണ്ടെങ്കിലും ആകെ തങ്ങുവാന് പറ്റുന്നത് 90 ദിവസമാണ്. എന്നാൽ ഇത് ഒറ്റത്തവണയിൽ തങ്ങുവാനും അതല്ലെ പല തവണയായി വന്ന് 90 ദിവസം ആക്കുവാനുമെന്നാം അനുമതിയുണ്ട്. വിശദമായി പറഞ്ഞാൽ സൗദി ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തി 40 ദിവസം ചിലവഴിച്ച് മടങ്ങിയാൽ ആ വിസയിൽ സൗദിയില് ആ വർഷം പിന്നെ 50 ദിവസം കൂടിയേ നിൽക്കുവാൻ സാധിക്കൂ.
കൂടുതൽ ദിവസം നിന്നാൽ
ടൂറിസ്റ്റ് വിസയിൽ വന്ന് അനുവദിച്ചതിലും അധികം ദിവസം സൗദിയിൽ ചിലവഴിച്ചാൽ പിഴ നല്കേണ്ടി വരുമെന്നാണ് മന്ത്രാലയം പറയുന്നത്. അധികമായി നിന്ന ഓരോ ദിവസത്തിനും 100 റിയാൽ വീതം തിരികെ മടങ്ങുമ്പോൾ വിമാനത്താവളത്തിൽ വെച്ച് അടയ്ക്കണം.
ടൂറിസ്റ്റ് വിസയിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യ, അതായത് ഒരു തവണ പോയിട്ട് തിരികെ വീണ്ടും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാൻ ആദ്യ വിസയുടെ 90 ദിവസം എന്ന കാലാവധി പൂർത്തിയാക്കണം. ഈ വിസയിൽ വന്നാലും സൗദിയിൽ രാജ്യത്ത് ൺവിടെ വേണമെങ്കിലും സന്ദർശിക്കുവാനും ഹജ്ജ് കാലത്തൊഴികെ ഉംറ ചെയ്യുവാനും മദീന സന്ദർശിക്കുവാനും അനുമതി ഉണ്ടായിരിക്കുന്നതുമാണ്.

ഫാമിലി, ബിസിനസ്സ് വിസിറ്റ് വിസകളിൽ
ടൂറിസ്റ്റ് വിസയിലല്ലാതെ, ഫാമിലി, ബിസിനസ്സ് വിസിറ്റ് വിസകളിൽ വരുന്നവർക്ക് വിസ കാലാവദി 90 ദിവസത്തിനു ശേഷം കഴിയുമ്പോൾ രാജ്യത്തിനു പുറത്ത് പോയി എക്സിറ്റ് അടിച്ച് വീണ്ടും വിസയുടെ കാലാവധി പുതുക്കി തിരികെ വരാമെന്നാണ് നിയമം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












