നേരത്തെ പ്രഖ്യാപിച്ച ട്രെയിന്‍ സർവീസിലെ മാറ്റങ്ങള്‍ പിൻവലിച്ച് റെയിൽവേ. ചെന്നൈ സബർബൻ ഡിവിഷനു കീഴിലുള്ള ബേസിൻ ബ്രിഡ്ജ് ജംങ്ഷൻ റെയിൽവേ സ്റ്റേഷന്‍റെയും വൈസർപാടി ജീവ റെയിൽവേ സ്റ്റേഷനുകളുടെയും ഇടയിലുള്ള 14-ാം നമ്പർ പാലത്തിൽ റീ-ഗർഡറിങ് പ്രവർത്തനങ്ങളെ തുടർന്ന് ട്രെയിനുകളുടെ റൂട്ടിൽ വരുത്തിയ മാറ്റങ്ങളാണ് ദക്ഷിണ റെയിൽവേ പിൻവലിച്ചത്. അതിനാൽ ട്രെയിൻ സർവീസുകൾ പഴപടി മാറ്റങ്ങളില്ലാതെ നടക്കുമെന്ന് റെയിൽവ് അറിയിപ്പിൽ വിശദമാക്കുന്നു.
മുൻപേയുള്ള അറിയിപ്പ് അനുസരിച്ച് ഇൻഡോർ - കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ധന്‍ബാധ് - ആലപ്പുഴ എക്സ്പ്രസ്, ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്, എം ജി ആർ ചെന്നൈ സെൻട്രൽ - കൊല്ലം എക്സ്പ്രസ്, പാലക്കാട് - എം ജി ആർ ചെന്നൈ സെൻട്രൽ എക്സ്പ്രസ് തുടങ്ങിയ സർവീസുകളിലാണ് മാറ്റം അറിയിച്ചിരുന്നത്. ദക്ഷിണ റെയിൽവേയുടെ പുതിയ അറിയിപ്പും സർവീസും വിശദമായി അറിയാം.
1. ട്രെയിൻ നമ്പർ 13352 ആലപ്പുഴ- ധൻബാധ് എക്സ്പ്രസ് നവംബർ 28 നു രാവിലെ 06:00-ന് ആലപ്പുഴയിൽ നിന്നു പുറപ്പെടും. (19-ാം തിയിതിയെ അറിയിപ്പിൽ ഉണ്ടായിരുന്ന വഴിത്തിരിവ് പെരമ്പൂർ, വ്യാസർപ്പാടി ജീവ, കൊരുക്കുപ്പേട്ട് റൂട്ടിലെ വഴിതിരിച്ചുവിടൽ റദ്ദാക്കി.)
2. ട്രെയിൻ നമ്പർ 22648 കൊച്ചുവേളി - കോർബാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, നവംബർ 28 നു രാവിലെ 06:15 ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെടും. (മുന്‍ അറിയിച്ച പെരമ്പൂർ, വ്യാസർപ്പാടി ജീവ, കൊരുക്കുപ്പേട്ട് റൂട്ടിലെ ഡൈവേര്‍ഷൻ റദ്ദാക്കി.)
3. ട്രെയിൻ നമ്പർ 06111 ഡോ എം ജി ആർ ചെന്നൈ സെൻട്രൽ - കൊല്ലം എക്സ്പ്രസ്, 2024 നവംബർ 26 നു 23:20 ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെടും. (മുന്നേ അറിയിച്ച ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ, ചെന്നൈ ബീച്ച്, പെരമ്പൂർ, തിരുവള്ളൂർ വഴിയുള്ള വഴിതിരിച്ചു വിടൽ റദ്ദാക്കി.)
4. ട്രെയിൻ നമ്പർ 20677 ഡോ എം ജി ആർ ചെന്നൈ സെൻട്രൽ- വിജയവാഡ വന്ദേ ഭാരത് എക്സ്പ്രസ്, 2024 നവംബർ 27 നു 05:30 ന് ഡോ എം ജി ആർ ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെടും. (മുന്‍ അറിയിച്ച വഴിത്തിരിവ് ഡോ എം ജി ആർ ചെന്നൈ സെൻട്രൽ, ചെന്നൈ ബീച്ച്, പെരമ്പൂർ, തിരുവള്ളൂർ റദ്ദാക്കി.)
ട്രെയിൻ നമ്പർ 22652 പാലക്കാട് -ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 2024 നവംബർ 26-നു 16:10-ന് പാലക്കാട് നിന്നും പുറപ്പെടും. (മുന്‍ അറിയിച്ച ചെന്നൈ ബീച്ചിൽ സർവീസ് അവസാനിപ്പിക്കൽ റദ്ദാക്കി.)
ട്രെയിൻ നമ്പർ 22650 ഈറോഡ് - ഡോ എം ജി ആർ ചെന്നൈ സെൻട്രൽ യേർക്കാട് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 2024 നവംബർ 26 നു രാത്രി9:00 മണിക്ക് ഈറോഡിൽ നിന്ന് പുറപ്പെടും. (മുന്‌പത്തെ അറിയിപ്പിലുണ്ടായിരുന്ന പെരമ്പൂരിൽ സര്‌വീസ് അവസാനിപ്പിക്കൽ റദ്ദാക്കി.)
ട്രെയിൻ നമ്പർ 12658 കെ എസ് ആർ ബംഗളൂരു- ഡോ എം ജി ആർ ചെന്നൈ സെൻട്രൽ മെയിൽ, 2024 നവംബർ 26 നു 22:40 ന് കെ എസ് ആർ ബംഗളൂരിൽ നിന്ന് പുറപ്പെടും. (മുന്‍ അറിയിപ്പിലെ അവടിയിൽ സർവീസ് അവസാനിപ്പിക്കൽ റദ്ദാക്കി.)
ട്രെയിൻ നമ്പർ 22640 ആലപ്പുഴ - ഡോ എം ജി ആർ ചെന്നൈ സെൻട്രൽ എക്സ്പ്രസ്, 2024 നവംബർ 26-നു 15:20 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടും. (മുന്‍ അറിയിച്ച അവടിയിൽ സർവീസ് അവസാനിപ്പിക്കൽ റദ്ദാക്കി.)
സർവീസുകളുടെ പുനക്രമീകരണം
ട്രെയിൻ നമ്പർ 06118 കൊല്ലം -ഡോ എം ജി ആർ ചെന്നൈ സെൻട്രൽ എക്സ്പ്രസ്, 2024 നവംബർ 26-നു 10:45 ന് കൊല്ലത്ത് നിന്ന് പുറപ്പെടും. (മുന്‍ അറിയിച്ച പുനക്രമീകരണം റദ്ദാക്കി.)
ട്രെയിൻ നമ്പർ 12007 ഡോ എം ജി ആർ ചെന്നൈ സെൻട്രൽ - മൈസൂരു ശതാബ്ദി എക്സ്പ്രസ്, 2024 നവംബർ 27 നു 06:00-ന് ഡോ എം .ജി ആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടും. (മുന്‍ അറിയിച്ച പുനക്രമീകരണം റദ്ദാക്കി.)
ട്രെയിൻ നമ്പർ 12675 ഡോ എം ജി ആർ ചെന്നൈ സെൻട്രൽ - കോയമ്പത്തൂർ കോവൈ എക്സ്പ്രസ്, 2024 നവംബർ 27-നു 06:10-ന് ഡോ എം ജി ആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടും. (മുന്‍ അറിയിച്ച പുനക്രമീകരണം റദ്ദാക്കി.)
ട്രെയിൻ നമ്പർ 16057 ഡോ എം ജി ആർ ചെന്നൈ സെൻട്രൽ - തിരുപ്പതി സപ്തഗിരി എക്സ്പ്രസ്, 2024 നവംബർ 27-നു 06:25-ന് ഡോ എം ജി ആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടും. (മുന്‍ അറിയിച്ച പുനക്രമീകരണം റദ്ദാക്കി.)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















