Search
  • Follow NativePlanet
Share
» »പൂജാ അവധിക്ക് നാട്ടിലേക്ക് പോന്നോ... താംബരം-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ,ക്രിസ്മസ് വരെ സർവീസ്

പൂജാ അവധിക്ക് നാട്ടിലേക്ക് പോന്നോ... താംബരം-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ,ക്രിസ്മസ് വരെ സർവീസ്

മറുനാട്ടിൽ നിന്നും മലയാളികൾ നാട്ടിലെത്താൻ കാത്തിരിക്കുന്ന അവസരങ്ങളിലൊന്നാണ് പൂജാ അവധി. മിക്കയിടങ്ങളിലും പൊതുഅവധി ആതിനാൽ നീണ്ട ദിവസങ്ങൾ നാട്ടിൽ വന്നു നിൽക്കാം എന്നതാണ് ഈ സമയത്ത് ആളുകൾ നാട്ടിലേക്ക് വരുന്നതിന്‍റെ പ്രധാന കാരണം. എന്നാൽ പൂജാ ആഘോഷങ്ങൾ തുടങ്ങിയിട്ടും പ്രത്യേക ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിക്കാത്തത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോഴിതാ, ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ്.
താംബരം-കൊച്ചുവേളി റൂട്ടിലാണ് പ്രത്യേക വീക്കിലി ട്രെയിൻ സർവീസ് നടത്തുക.

മഹാനവമി പൂജാ, ദീപാവലി സീസണിലെ തിരക്ക് പരിഗണിച്ച് ആരംഭിക്കുന്ന താംബരം കൊച്ചുവേളി വീക്കിലി എക്സ്പ്രസ് 06035/06036 ഒക്ടോബർ 11 വെള്ളിയാഴ്ച മുതൽ സർവീസ് ആരംഭിക്കും. ചെന്നൈ ഭാഗത്തു നിന്നും പുനലൂർ, കൊല്ലം വഴിയാണ് കൊച്ചുവേളിയിലേക്ക് ട്രെയിൻ സർവീസ് നടത്തുക. വിശദമായ സമയക്രമവും മറ്റു വിവരങ്ങളും നോക്കാം.

Tambaram-Kochuveli Special Train Service For Pooja Diwali And Christmas

താംബരം- കൊച്ചുവേളി വീക്കിലി എസി എക്സ്പ്രസ്

ട്രെയിൻ നമ്പര്‍ 06035 താംബരം- കൊച്ചുവേളി വീക്കിലി എസി എക്സ്പ്രസ് വെള്ളിയാഴ്ചകളിൽ വൈകിട്ട് 7.30ന് താംബരത്ത് നിന്ന് പുറപ്പെട്ട് പുനലൂർ, കൊല്ലം വഴി ശനിയാഴ്ച രാവിലെ 11.30ന് കൊച്ചുവേളിയിൽ എത്തും. ഒക്ടോബർ 11,18,25, നവംബർ 1,8, 15,22,29, ഡിസംബർ 6, 13, 20 എന്നീ തിയകളിലായി ആകെ 12 സർവീസുകളാണുള്ളത്. എസി ത്രീ എക്കോണമി കോച്ചുകൾ മാത്രമാണുള്ളത്. 1335 രൂപയാണ് ടിക്കറ്റ് നിരക്ക്. 797 കിലോമീറ്ററാണ് ട്രെയിൻ സഞ്ചരിക്കുന്നത്.

താമ്പരം - 19:30
ചെങ്കല്‍പേട്ട് - 19:58
മേല്‍മരുവത്തൂര്‍ - 20:28
വില്ലുപുരം ജംങ്ഷൻ - 21:33
വൃദ്ധാചലം ജംങ്ഷൻ - 22:15
അരിയലൂര്‍ - 23:15
ശ്രീരംഗം - 23:57
തിരുച്ചിറപ്പള്ളി - 00:20
ഡിണ്ടിഗൽ ജംങ്ഷൻ. - 01:32
മധുര ജംങ്ഷൻ- 02:25
വിരുതുനഗര്‍ ജംങ്ഷൻ. - 03:18
ശിവകാശി - 03:43
ശ്രീവില്ലിപ്പുത്തൂര്‍ - 03:58
രാജപാളയം - 04:13
ശങ്കരൻകോവില്‍ - 04:38
പമ്പാക്കോവില്‍ ശാന്‍ഡി - 04:53
കടയനല്ലൂര്‍ - 05:08
തെങ്കാശി ജംങ്ഷൻ. - 05:25
ചെങ്കോട്ട - 05:50
തെന്മല - 07:28
പുനലൂര്‍ - 08:25
അവ്വണേശ്വരം - 08:40
കൊട്ടാരക്കര - 08:53
കുണ്ടര - 09:08
കൊല്ലം ജംങ്ഷൻ. - 10:00
കൊച്ചുവേളി - 11:30

കൊച്ചുവേളി- താംബരം വീക്കിലി എസി എക്സ്പ്രസ്

ട്രെയിൻ നമ്പര്‍ 06035 കൊച്ചുവേളി- താംബരം വീക്കിലി എസി എക്സ്പ്രസ് ഞായറാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.25ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.35 ന് താംബരത്ത് എത്തുന്നു. ഒക്ടോബർ 13,20,27, നവംബർ 3,10, 17,24,29, ഡിസംബർ1, 8, 15, 22,29 എന്നീ തിയകളിലായി ആകെ 12 സർവീസുകളാണുള്ളത്.

കൊച്ചുവേളി - 15:25
കൊല്ലം ജംങ്ഷൻ - 16:30
കുണ്ടറ - 16:58
കൊട്ടാരക്കര - 17:12
അവനേശ്വരം - 17:24
പുനലൂര്‍ - 17:40
തെന്മല - 18:23
ചെങ്കോട്ട - 19:55
തെങ്കാശി ജംങ്ഷൻ. - 20:23
കടയനല്ലൂര്‍ - 20:38
പമ്പാക്കോവില്‍ ശാന്‍ഡി - 20:52
ശങ്കരൻകോവില്‍ - 21:03
രാജപാളയം - 21:28
ശ്രീവില്ലിപ്പുത്തൂര്‍ - 21:43
ശിവകാശി - 21:55
വിരുതുനഗര്‍ ജം. - 22:28
മധുര ജംജംങ്ഷൻ - 23:15
ദിണ്ടിഗല്‍ ജം. - 00:27
തിരുച്ചിറപ്പള്ളി - 02:15
ശ്രീരംഗം - 02:40
അരിയലൂര്‍ - 03:22
വൃദ്ധാചലം ജം. - 03:58
വില്ലുപുരം ജം. - 04:45
മേല്‍മരുവത്തൂര്‍ - 05:50
ചെങ്കല്‍പേട്ട് - 06:23
താമ്പരം - 07:35

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train pooja navaratri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+