തമിഴ്നാട്ടില്‍ പെയ്യുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ ട്രെയിൻ സർവീസുകളിൽ മാറ്റം. കഴിഞ്ഞ ദിവസം നിരവധി ട്രെയിനുകൾ റദ്ദാക്കിയതിനു പുറമേ ഇന്ന് ട്രെയിൻ സർവീസുകളുടെ ക്രമത്തിൽ മാറ്റവും വരുത്തിയിട്ടുണ്ട്. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി എന്നീ നാലു ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്.
അതേ സമയം തിരുനെല്‍വേലിയിൽ മഴ തകര്ത്തു പെയ്യുകയാണ്. തിരുനെൽവേലി സ്റ്റേഷനിലെ വെള്ളപ്പൊക്കവും വെള്ളക്കെട്ടും കാരണം ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കന്യാകുമാരി-പുനലൂർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിൻ സര്‍വീസുകളുടെ ക്രമത്തിലാണ് മാറ്റം. ഇതാ ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ നോക്കാം.

1. കന്യാകുമാരി-പുനലൂർ എക്സ്പ്രസ്
കന്യാകുമാരിയിൽ നിന്നും പുനലൂരിലേക്ക് സർവീസ് നടത്തുന്ന
ട്രെയിൻ നമ്പർ 06640 കന്യാകുമാരി-പുനലൂർ എക്സ്പ്രസ് സ്പെഷ്യൽ യാത്ര ഇന്ന് ഡിസംബർ 19 ചൊവ്വാഴ്ച കന്യാകുമാരി മുതൽ നാഗർ കോവിൽ വരെയുള്ള റൂട്ടിൽ റദ്ദാക്കി. പകരം നാഗര്‍ കോവിലിൽ നിന്നും ട്രെയിൻ സർവീസ് ആരംഭിക്കും.
2. കന്യാകുമാരി-ചെന്നൈ എഗ്മോർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
കന്യാകുമാരിയിൽ നിന്നും ചെന്നൈ എഗ്മോറിലേക്ക് സർവീസ് നടത്തുന്ന കന്യാകുമാരി-ചെന്നൈ എഗ്മോർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 12634 ഡിസംബർ 19, ചൊവ്വാഴ്ച ഭാഗികമായി റദ്ദാക്കി. കന്യാകുമാരിക്കും മധുരയ്ക്കും ഇടയിലായാണ് സര്‍വീസ് റദ്ദാക്കിയത്. മധുരയില്‍ നിന്നായിരിക്കും ഇന്ന് ട്രെയിൻ സർവീസ് ആരംഭിക്കുക.
3. നാഗർകോവിൽ-താംബരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
നാഗർകോവിൽ നിന്നം താംബരത്തേയ്ക്ക് സർവീസ് നടത്തുന്ന നാഗർകോവിൽ-താംബരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 22658 ഡിസംബർ 19, ചൊവ്വാഴ്ച ഭാഗികമായി റദ്ദാക്കി. നാഗർകോവിൽ മുതൽ കോവിൽപട്ടി വരെയുള്ള സര്‍വീസീണ് റദ്ദാക്കിയത്. പകരം ട്രെയിൻ കേവിൽപട്ടിയിൽ നിന്നും സർവീസ് ആരംഭിക്കും. നേരത്തെ ഇന്ന് 23 ട്രെയിനുകൾ ഇന്ന് പൂർണമായി റദ്ദാക്കിയിരുന്നു. ഇതിൽ കേരളത്തിലൂടെയുള്ള 3 ട്രെയിനുകളും ഉൾപ്പെട്ടിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














