യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം-കാസർകോഡ് കേരള വന്ദേഭാരത് എക്സ്പ്രസിന്‍റെ സമയക്രമത്തിൽ മാറ്റം വരുന്നു. മേയ് 19 വെള്ളിയാഴ്ച മുതലുള്ള സമയക്രമത്തിലാണ് ദക്ഷിണ റെയിൽവേ മാറ്റം വരുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നും കാസർകോഡിനുള്ള വന്ദേ ഭാരത് എക്സ്പ്രസ് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ എന്നീ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയത്തിലും അവിടുന്ന പുറപ്പെടുന്ന സമയത്തിലുമാണ് വ്യത്യാസമുള്ളത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 05.20 ന് പുറപ്പെടുന്ന ട്രെയിൻ മേയ് 19 മുതൽ മുൻപ് എത്തിയിരുന്ന സമയത്തേക്കാൾ ഒരു മിനിറ്റ് താമസിച്ച് രാവിലെ 6.08 കൊല്ലത്തെത്തും. നേരത്തെ ഇത് 6.07ന് കൊല്ലത്ത് എത്തിയിരുന്നു. തുടർന്ന് 6.10ന് കൊല്ലത്തു നിന്ന് പുറപ്പെടും. അതോടൊപ്പം കോട്ടയത്ത് സാധരണ 7.25ന് എത്തിയിരുന്ന ട്രെയിൻ ഇനി മുതല് ഒരു മിനിറ്റ് നേരത്തെ, 7.24ന് കോട്ടയത്തെത്തി 7.27 ന് കോട്ടയത്ത് നിന്ന് പുറപ്പെടും.

എന്നാൽ ട്രെയിൻ പുതിയ സമയക്രമത്തിൽ എറണാകുളത്തെത്തുമ്പോൾ നേരത്തെയുണ്ടായിരുന്നതിലും എട്ട് മിനിറ്റ് സമയം വൈകും. നിലവിൽ 8.17ന് എത്തുന്ന ട്രെയിൻ ഇനി 8.25ന് എറണാകുളത്തെത്തി 8.28ന് എറണാകുളം വിടും. 9.22ന് തൃശൂരിൽ എത്തിയിരുന്ന ട്രെയിൻ ഇനി മുതൽ 9.30ന് ആയിരിക്കും തൃശൂർ എത്തുന്നത്.
എന്നിരുന്നാലും ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിലും കാസർകോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റമില്ല.
കാസർകോഡ് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള മടക്കയാത്രയിലെ സമയത്തിലും മാറ്റമുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ് തൃശൂരിൽ ഏഴ് മിനിറ്റ് വൈകി വൈകുന്നേരം 6.10 pmന് എത്തി 6.12 pmന് പുറപ്പെടും, എറണാകുളത്ത് നേരത്തെ 7.05pm ന് എത്തിയിരുന്ന ട്രെയിൻ 7.17pm നു എത്തി 7.20pm ന് പുറപ്പെടും. കോട്ടയത്ത് പത്ത് മിനിറ്റ് താമസിച്ച് 8.10pm നെത്തി 8.13pm ന് പുറപ്പെടും. കൊല്ലത്ത് 12 മിനിറ്റ് വൈകി 9.30pm നു എത്തി 9.23pm ന് പുറപ്പെടും.
തിരുവനന്തപുരം- കാസർകോട് പുതിയ സമയക്രമം,
തിരുവനന്തപുരം സെൻട്രൽ- പുലർച്ചെ 05.20
കൊല്ലം - 06.08 am
കോട്ടയം - 07.24 am
എറണാകുളം ടൗൺ - 08.25 am
തൃശൂർ - 09.30 am am
ഷൊർണൂർ ജംഗ്ഷൻ - 10.02 am
കോഴിക്കോട് - 11.03 am
കണ്ണൂർ- ഉച്ചയ്ക്ക് 12.03 pm
കാസർകോട് - 13.25 pm.
കാസർകോട്-തിരുവനന്തപുരം- പുതിയ സമയക്രമം
കാസർകോട്- ഉച്ചയ്ക്ക് 02.30 pm
കണ്ണൂർ - 03:28 pm
കോഴിക്കോട്- 04:28 pm
ഷൊർണൂർ ജംഗ്ഷൻ - 05:28 pm
തൃശൂർ- 06:10 pm
എറണാകുളം ടൗൺ - 07:17pm
കോട്ടയം - 08:10 pm
കൊല്ലം- 09.30 pm
തിരുവനന്തപുരം സെൻട്രൽ - 10.35 pm.
വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തുന്ന കേരള വന്ദേ ഭാരത് എക്സ്പ്രസിൽ 16 കോച്ചുകളിലായി ചെയർകാറിൽ 914 സീറ്റുകളും എക്സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുകളുമാണ് ഉള്ളത്. തിരുവനന്തപുരത്തു നിന്ന് കാസർകോഡിന് എക്സിക്യൂട്ടിവ് ചെയർകാറിൽ 2880 രൂപയും എസി ചെയർകാറിന് 1590 രൂപയുമണ് നിരക്ക്. കാസർകോടു നിന്നു തിരുവനന്തപുരത്തേക്ക് എക്സിക്യൂട്ടിവ് ചെയർകാറിന് 2816 രൂപയും എസി ചെയർകാറിന് 1520 രൂപയുമാണ് ടിക്കറ്റ് നിരക്ക് വരുന്നത്. ഭക്ഷണം ഉൾപ്പെടെയുള്ള നിരക്കാണിത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങളിലാണ് കേരളാ വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുകളുള്ളത്. തിരുവനന്തപുരത്ത് നിന്ന് കാസർകോഡിന് എട്ട് മണിക്കൂർ അഞ്ച് മിനിറ്റാണ് എക്സ്പ്രസിന്‍റെ റണ്ണിങ് ടൈം.
നേരത്തെ പുറത്തുവന്ന ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ഏറ്റവും ജനപ്രിയ വന്ദേ ഭാരത് സർവീസായി തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് എക്സ്പ്രസ് മാറിയിരുന്നു. ട്രെയിനിലെ ലഭ്യമായ സീറ്റുകളുടെ എണ്ണവും ബുക്കിങ് നടത്തുവാൻ ശ്രമിക്കുന്ന ആളുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം 215 ശതമാനം ആണെന്നാണ് കണക്കുകൾ പറയുന്നത്. മാത്രമല്ല, മേയ് 14 വരെയുള്ള ടിക്കറ്റുകൾ ദിവസങ്ങൾക്കു മുൻപേ വിറ്റുതീരുകയും ചെയ്തിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














